72 ദിവസങ്ങള്‍..ദമ്പതികള്‍ സന്ദര്‍ശിച്ചത് 19 രാജ്യങ്ങള്‍..

Subscribe to Oneindia Malayalam

മുംബൈ: 2011 ലായിരുന്നു അത്. ലണ്ടനില്‍ നിന്നും മുംബൈയിലേക്കുള്ള മടക്കയാത്രക്കിടെ പതിവിനു വിപരീതമായി ബാദ്രി ബല്‍ദാവയാണ് ഭാര്യക്കു പകരം വിന്‍ഡോ സീറ്റില്‍ ഇരുന്നത്. വിമാനത്തില്‍ നിന്നും താഴേക്കു നോക്കുമ്പോള്‍ കണ്ട ദൂരക്കാഴ്ചകള്‍ ബാദ്രി ബല്‍ദാവയെ ആശ്ചര്യപ്പെടുത്തി.

തങ്ങള്‍ പര്‍വ്വതങ്ങള്‍ക്കു മുകളിലൂടെ സഞ്ചരിക്കുന്നതായി ബല്‍ദാവക്കു തോന്നി. ഭാവിയില്‍ തങ്ങള്‍ നടത്താനിരിക്കുന്ന അനേകം യാത്രകളെക്കുറിച്ച് ബല്‍ദാവ ഭാര്യയോട് സംസാരിച്ചു. ഒരു തമാശയായിട്ടാണ് ഭാര്യ പുഷ്പക്ക് ബല്‍ദാവയുടെ സംസാരം അപ്പോള്‍ തോന്നിയത്. പക്ഷേ പ്രായമായപ്പോള്‍ സാധാരണക്കാരെപ്പോലെ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാന്‍ ബല്‍ദാവക്ക് താത്പര്യമില്ലായിരുന്നു. യുവത്വത്തിന്റെ ചുറുചുറുക്കോടെ ഇരുവരും ഉലകം ചുറ്റാനിറങ്ങി.

cats

എന്നാല്‍ ബല്‍ദാവ പറഞ്ഞതത്രയും ഗൗരവത്തോടെയായിരുന്നു. 72 ദിവസങ്ങള്‍ കൊണ്ട് 73 കാരനായ ബാദ്രി ബല്‍ദാവയും ഭാര്യ 55 കാരി പുഷ്പയും സന്ദര്‍ശിച്ചത് 19 രാജ്യങ്ങളാണ്. 2016 ലാണ് ദില്ലിയിലുള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ ബല്‍ദാവയും ഭാര്യയും യാത്രയാരംഭിക്കു ന്നത്. മ്യാന്‍മാര്‍, തായ്‌ലന്റ്, ലാവോസ്, ചൈന എന്നിവയായിരുന്നു ആദ്യ സന്ദര്‍ശന സ്ഥലങ്ങള്‍. ബല്‍ദാവിന്റെ BMW X5 ല്‍ ആയിരുന്നു യാത്ര. 72 ദിവസങ്ങള്‍ കൊണ്ട് 22,200 കിലോമീറ്ററാണ് ഇരുവരും താണ്ടിയത്.

English summary
Age is a number: 73-year-old covers 19 countries in 72 days
Please Wait while comments are loading...