ഇരട്ട മുഖമുള്ള അത്ഭുത ബാലന്; കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ, ഡോക്ടര്‍മാരുടെ പ്രവചനവും പാളി
വാഷിംഗ്ടണ്‍: ഇരട്ടമുഖങ്ങളെ കണ്ടിട്ടുണ്ടോ? വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടല്ലേ. എന്നാല്‍ സോഷ്യല്‍ മീഡിയയെ മുഴുവന്‍ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. ഇയാള്‍ക്ക് ഇരട്ട മുഖങ്ങളുണ്ട്. എന്താണ് ഇതിന് കാരണമെന്ന് മാത്രം ആര്‍ക്കുമറിയില്ല. ഇന്നവന് പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഡോക്ടര്‍മാര്‍ അമ്പരപ്പോടെയാണ് ഇയാളുടെ ജീവിതത്തെ നോക്കിക്കാണുന്നത്.
അധിക കാലം ജീവിക്കില്ലെന്ന് ഒരിക്കല്‍ ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്. എന്നാല്‍ ആ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റിയിരിക്കുകയാണ്. ഇന്ന് ഈ യുവാവ് ലോകത്തിന് മുന്നില്‍ അത്ഭുതമാണ്. എല്ലാ പ്രതിസന്ധികളെയും നേരിട്ട് തോല്‍പ്പിച്ച യുവാവിന്റെ ജീവിതത്തെ വിശദമായി ഒന്ന് അറിയാം....

image credit: diprosopusdiaries instagram page
വളരെ അപൂര്‍വമായൊരു രോഗാവസ്ഥയിലൂടെയാണ് ഈ യുവാവ് കടന്നുപോയത്. ജന്മനാ ഉള്ളതായിരുന്നു ഇത്. ഇരട്ടമുഖങ്ങള്‍ ജനനത്തിലൂടെ കിട്ടിയതാണ്. ജീവിതത്തിലെ നല്ല കാലമൊന്നും കാണാന്‍ ഈ യുവാവ് ബാക്കിയുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്. എന്നാല്‍ ഇന്ന് അതേ കുട്ടി പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഡോക്ടര്‍മാരുടെ ആ പ്രവചനത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പ്പിച്ചിരിക്കുകയാണ് ഈ യുവാവ്. ജീവിതത്തില്‍ പതിയെ നടന്ന് നിര്‍ണായകമായ ഒരു ഘട്ടം താണ്ടിയിരിക്കുകയാണ് ഈ യുവാവ്.

image credit: diprosopusdiaries instagram page
അമേരിക്കയിലെ മിസൗറിയില്‍ നിന്നുള്ള ട്രസ് ജോണ്സന് എന്ന ബാലന്റേതാണ് ഈ അത്ഭുതപ്പെടുത്തുന്ന ജൈത്രയാത്ര. മുകത്ത് വിള്ളലുമായിട്ടാണ് ട്രെസ് ജനിച്ചത്. മൂക്കിന് രണ്ട് പ്രത്യേക ദ്വാരങ്ങള്‍, ഒരു തലയ്ക്ക് അതിന്റെ ഡ്യൂപ്ലിക്കേറ്റ് എന്നോണമുള്ള മറ്റൊന്ന്. ഇടയ്ക്കിടെ ചുഴലിക്ക് സമാനമായ രോഗങ്ങള്‍ എന്നിവയെല്ലാം ട്രെസിനെ തേടിയെത്താറുണ്ട്. ക്രാനിയോഫേഷ്യല്‍ ഡൂപ്ലിക്കേഷന്‍ എന്ന രോഗാവസ്ഥയാണ് ട്രെസ്സിന് ഉള്ളത്. ഡിപ്രോസോപ്പസ് എന്നും ഇത് അറിയപ്പെടാറുണ്ട്. രണ്ട് മുഖങ്ങള്‍ എന്ന ഗ്രീക്ക് വാക്കാണിത്.

image credit: diprosopusdiaries instagram page
ഇങ്ങനൊരു സാഹചര്യം വളരെ അപൂര്‍വമാണ്. ഈയൊരു അവസ്ഥ അത്യപൂര്‍വം എന്നും പറയാം. ലോകത്ത് വെറും 36 പേര്‍ക്ക് മാത്രമാണ് ഇത് വന്നിട്ടുള്ളത്. സോനിക്ക് ദ ഹെഡ്ജ്ഹോഗ് ജീനിനെ തുടര്‍ന്നാണ് ഇത് ഉണ്ടാവുന്നത്. ഇവ മനുഷ്യന്റെ തലയോട്ടിയുടെ വളര്‍ച്ച വികൃതമാക്കും. അത് മാത്രമല്ല ആയുസ്സ് പത്ത് വയസ്സ് വരെയേ ഉണ്ടാവൂ. അത്രയ്ക്ക് അപകടകാരിയാണ്. ജനിച്ചപ്പോള്‍ ഒരുപാട് വൈകല്യങ്ങള്‍ മകനുണ്ടായിരുന്നതായി അമ്മ ബ്രാന്‍ഡി പറയുന്നു. ഒരു കണ്ണ് പുറത്തേക്ക് തള്ളിയരുന്നു. മുഖത്ത് വിള്ളലുമുണ്ടായിരുന്നു.

image credit: diprosopusdiaries instagram page
ട്രെസ് എല്ലാം കണ്ടിരുന്നത് വൃത്തപരിധിയിലാണ്. ഓരോ കാഴ്ച്ചയും മകന് കാണുന്ന രീതി പോലും വ്യത്യസ്തമാണെന്ന് ബ്രാന്‍ഡി പറഞ്ഞു. ട്രെസ് ജനിച്ചപ്പോള്‍ അവന്റെ മുഖത്തിന്റെ ഒരു ഭാഗം ഞങ്ങളുടെ മൂത്ത മകന്റേത് പോലുണ്ടായിരുന്നു. മറ്റൊരു ഭാഗം നടുവിലുള്ള മകന്റേത് പോലെയായിരുന്നു. അവന്റെ കാലാണ് ഞാന്‍ ആദ്യം പിടിച്ചതെന്ന് ബ്രാന്‍ഡി വ്യക്തമാക്കി. ഡോക്ടര്‍മാര്‍ ട്രെസ് മരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു. തന്റെ ഭര്‍ത്താവും മകന് വേണ്ടി വാദിച്ചില്ല. പക്ഷേ അവന് ജീവനുണ്ടെന്ന് കരുതിയതോടെ വളര്‍ത്താന്‍ തന്നെ തീരുമാനിച്ചുവെന്ന് ബ്രാന്‍ഡി പറഞ്ഞു.

image credit: diprosopusdiaries instagram page
നിരവധി സര്‍ജറികള്‍ തലയോട്ടി രൂപപ്പെടുത്തിയെടുക്കാനായി ട്രെസ് ചെയ്ത് കഴിഞ്ഞു. വിള്ളലുകളും അടച്ചു. ഇടയ്ക്കിടെ വരുന്ന ചുഴലി പോലുള്ള രോഗത്തിനും ചികിത്സ തേടി. 2013ല്‍ കഞ്ചാവ് കൊണ്ടുള്ള എണ്ണ ബ്രാന്‍ഡി മകന് വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങി. നിത്യേന 400ലധികം കോച്ചിപിടുത്തതോടെ സെയ്ഷറുകള് ഉണ്ടാവാറുണ്ടായിരുന്നു. കഞ്ചാവ് എണ്ണ ഉപയോഗിച്ചതോടെ ഇത് നാല്‍പ്പതായി കുറിച്ചത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഈ രോഗത്തിന്റെ 90 ശതമാനവും മാറി കിട്ടി. ഇത് തന്റെ മികച്ച തീരുമാനമായിരുന്നുവെന്ന് ബ്രാന്‍ഡി പറഞ്ഞു.

image credit: diprosopusdiaries instagram page
നല്ലൊരു ഡോക്ടറെ ഇതുവരെ കിട്ടിയിട്ടില്ലെന്ന് ബ്രാന്‍ഡി വെളിപ്പെടുത്തി. മകനെ ഒരു വ്യക്തിയായി കാണുന്നയാളെയാണ് വേണ്ടത്. അല്ലാതെ ഇതൊരു പഠനത്തിനായി ഉപയോഗിക്കരുത്. ഒരാള്‍ അത്ഭുതകരമായ സര്‍ജറിയിലൂടെ മകനെ സാധാരണ എല്ലാവരുടെയും രൂപത്തിലേക്ക് മടക്കി കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അവന് എങ്ങനെയിരിക്കുന്നു എന്നല്ല, ജീവനോടെയും സന്തോഷകരമായും ഉണ്ടെന്നതാണ് തനിക്ക് പ്രധാനം. സര്‍ജറികള്‍ ആവശ്യമായത് മാത്രമാണ് ചെയ്തത്. കോസ്മെറ്റിക് സര്‍ജറികള്‍ ചെയ്തിട്ടില്ല. മകന്റെ കാണാന്‍ എങ്ങനെയിരിക്കുന്നു എന്നതില്‍ നാണക്കേട് തോന്നിയിട്ടില്ലെന്നും ബ്രാന്‍ഡി പറഞ്ഞു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications