• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്മാനമില്ലെന്ന് ഉറപ്പിച്ച ലോട്ടറിയില്‍ മഹാഭാഗ്യം; അമേരിക്കന്‍ യുവാവിന് അടിച്ചത് 81 ലക്ഷം, വൈറല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സമ്മാനമില്ലെന്ന് കരുതിയ ഒരു ടിക്കറ്റിന് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചാലോ? ഞെട്ടിക്കുന്ന കാര്യമായി തോന്നുന്നു അല്ലേ. ഒരു അമേരിക്കന്‍ യുവാവിനാണ് അത്തരമൊരു മഹാഭാഗ്യം വന്നിരിക്കുന്നത്. ഇയാള്‍ എടുത്ത ലോട്ടറിയില്‍ നിന്ന് അറിയാതെ സംഭവിച്ചൊരു കാര്യമാണ് ഇത്രയും വലിയൊരു തുക ലഭിക്കുന്നതിന് കാരണമായിരിക്കുന്നത്.

എന്നാല്‍ ഇത് മനസ്സിലാക്കാന്‍ കുറച്ച് സമയം തന്നെ ഈ യുവാവിന് വേണ്ടി വന്നു എന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയയിലെല്ലാം ഇയാള്‍ക്ക് ലോട്ടറി അടിച്ച രീതി വൈറലായിരിക്കുകയാണ്. ഒടുവില്‍ അധികൃതര്‍ തന്നെ ഇക്കാര്യം വിശദീകരിച്ചത്. വിശദമായ വിവരങ്ങളിലേക്ക്...

1

35കാരനായ യുവാവ് മിഷിഗണ്‍ ലോട്ടറിയിലൂടെയാണ് ലക്ഷങ്ങള്‍ നേടിയത്. താന്‍ ഇതിന്റെ ഗെയിമില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് പോലും അറിയില്ലായിരുന്നു യുവാവിന്. 81,67000 രൂപയാണ് യുവാവിന് സമ്മാനമായി അടിച്ചിരിക്കുന്നത്. രണ്ടാം അവസരത്തിലാണ് ഈ നേട്ടം യുവാവ് സ്വന്തമാക്കിയത്. 24 കോടിയുടെ ഡയമണ്ട്‌സ് റിച്ചസ് ഗെയിമിന്റെ ഭാഗമായിരുന്നു ഈ യുവാവ്. നവംബര്‍ പന്ത്രണ്ടിനായിരുന്നു ഈ ലോട്ടറി നറുക്കെടുപ്പ് നടന്നത്. എന്നാല്‍ ഇയാള്‍ വാങ്ങിയത് മറ്റൊരു ഇന്‍സ്റ്റന്റ് ടിക്കറ്റായിരുന്നു.

2

കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍

49 കോടിയുടെ ജാക്‌പോട്ടാണ് യുവാവ് വാങ്ങിയത്. ഇത് മിഷിഗണ്‍ ലോട്ടറിയുടെ ആപ്പിലൂടെ സ്‌കാന്‍ ചെയ്യുമ്പോള്‍ അത് സ്വഭാവികമായി രണ്ടാം നറുക്കെടുപ്പിന്റെയും ഭാഗമാവും. എന്നാല്‍ ഈ 49 കോടിയുടെ ടിക്കറ്റില്‍ ഇയാള്‍ക്ക് സമ്മാനമൊന്നും അടിച്ചില്ല. തനിക്ക് സമ്മാനമൊന്നുമില്ലെന്ന് യുവാവ് മനസ്സിലാക്കിയിരുന്നു. നവംബര്‍ പന്ത്രണ്ടിലെ നറുക്കെടുപ്പിന് ശേഷവും സമ്മാനമൊന്നും ലഭിച്ചതായി യുവാവ് അറിഞ്ഞില്ല. ഇതിനിടെ ലാന്‍സിംഗില്‍ നിന്ന് ഒരു കോള്‍ വന്നത് ഇയാള്‍ എടുത്തില്ല.

3

തട്ടിപ്പ് നടത്തുന്നവരാണ് തന്നെ ഫോണ്‍ ചെയ്തതെന്ന് കരുതിയിരിക്കുകയായിരുന്നു ഇയാള്‍. അടുത്ത ദിവസം സാധാരണ പോലെ ഇമെയിലുകള്‍ ഇയാള്‍ പരിശോധിച്ചിരുന്നു. അതിലാണ് ലോട്ടറി അധികൃതര്‍ സമ്മാനത്തെ കുറിച്ച് അറിയിച്ചുള്ള മെയില്‍ കണ്ടത്. എന്നിട്ടും യുവാവിന് വിശ്വസിക്കാനായില്ല. കുറച്ച് നേരം ഇതേ കുറിച്ച് പരിശോധിച്ചു. ലോട്ടറി ആസ്ഥാനം ലാന്‍സിംഗിലാണ് ഉള്ളതെന്ന് ഇയാള്‍ മനസ്സിലാക്കി. തുടര്‍ന്ന് തിരിച്ചുവിളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

4

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്

മിഷിഗണ്‍ ലോട്ടറിയിലെ ജീവനക്കാരനാണ് യുവാവിനെ ആ മഹാഭാഗ്യത്തെ കുറിച്ച് ബോധ്യപ്പെടുത്തിയത്. ഇയാള്‍ക്ക് ലക്ഷങ്ങള്‍ സമ്മാനമായി കിട്ടിയതായും, എങ്ങനെയാണ് ആ സമ്മാനം കിട്ടിയതെന്നും ആ ജീവനക്കാരന്‍ വിശദീകരിച്ച് കൊടുത്തു. പത്രങ്ങളില്‍ ഒക്കെ ലോട്ടറി അടിച്ച കാര്യം വായിക്കാറുണ്ട്. അതിലൊന്നാവും നിങ്ങളെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇതൊരു വല്ലാത്ത അനുഭവമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ഈ പണം കൊണ്ട് തന്റെ ബില്ലുകള്‍ അടയ്ക്കാനും, ബാക്കിയുള്ളത് സമ്പാദ്യമായി ബാങ്കിലിടാനുമാണ് യുവാവിന്റെ പ്ലാന്‍.

5

അതേസമയം ആലീസ് ഗ്രാന്‍ഡ് എന്ന വയോധികയുടെ അനുഭവവും ഏകദേശം സമാനമാണ്. ഇവര്‍ കടയുടെ ഉള്ളില്‍ കാത്തിരിക്കുകയായിരുന്നു. വിര്‍ജീനിയയിലെ അലക്‌സാന്‍ഡ്രിയയിലായിരുന്നു ഇത്. നേരം പോക്കാന്‍ പാടുപെടുകയായിരുന്നു ആലീസ്. ഈ സമയത്താണ് ഒരു ഇന്‍സ്റ്റന്റ് ലോട്ടറിയെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ലോട്ടറി വാങ്ങി അത് സ്‌ക്രാച്ച് ചെയ്ത് നോക്കിയപ്പോള്‍ അവര്‍ ഞെട്ടിപ്പോവുകയായിരുന്നു. എട്ട് കോടി രൂപയില്‍ അധികമാണ് അവര്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

6

2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍

ഇത് ശരിക്കും വിശ്വസിക്കാനായില്ലെന്ന് ആലീസ് പറയുന്നു. ഒരിക്കലും നടക്കുമെന്ന് ഞാന്‍ വിചാരിക്കാത്ത കാര്യമാണ് നടന്നതെന്ന് ആലീസ് പറഞ്ഞു. അതേസമയം ഈ പണം ഉപയോഗിച്ച് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ല. ഉടനെ ഒന്നും തീരുമാനിച്ചിട്ടില്ല. കുറച്ച് ബില്ലുകള്‍ കൊടുത്ത് തീര്‍ക്കാനുണ്ട്. അതിനാണ് മുന്‍ഗണനയെന്നും അവര്‍ പറഞ്ഞു. അതേസമയം ലോട്ടറി വിറ്റ സ്ഥാപനത്തിന് പതിനായിരം ഡോളര്‍ സമ്മാനമായി ലഭിക്കും. എട്ട് ലക്ഷത്തില്‍ അധികം രൂപയുണ്ടാവും ഇത്.

7

ഇതിനിടെ കെന്റക്കി ലോട്ടറിയിലും പുതിയൊരു ജേതാവ് വന്നിരിക്കുകയാണ്. ഇവര്‍ക്കും എട്ട് കോടിയില്‍ അധികമാണഅ സമ്മാനമായി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 50 ഡോളറിനെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ഇവര്‍ക്ക് നേരത്തെ മുപ്പത് ഡോളറിന്റെ ജാക്‌പോട്ട് സമ്മാനമായി ലഭിച്ചിരുന്നു. ഇത് മാറാന്‍ ചെന്നപ്പോള്‍ കണ്ട 50 ഡോളറിന്റെ ടിക്കറ്റാണ് യുവതി വാങ്ങിയത്. അതിലാണ് എട്ട് കോടിയില്‍ അധികം സമ്മാനമായി അടിച്ചത്. വെറും 81000 രൂപയാണ് സമ്മാനമായി അടിച്ചതെന്നായിരുന്നു കരുതിയത്. അവിടെ നിന്നാണ് എട്ട് കോടിയില്‍ എത്തിയത്.

English summary
american youth won 81 lakh luckily in a lottery goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X