കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊരു ഭാഗ്യമാണ് ഇത്; ഈ അമേരിക്കന്‍ യുവാവിന് ലോട്ടറിയടിച്ചത് മൂന്ന് തവണ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്. എപ്പോഴാണ് ആ ഭാഗ്യം നമ്മളെ തേടി വരുന്നതെന്ന് പറയാനാവില്ല. എന്നാല്‍ ഒരു അമേരിക്കന്‍ യുവാവിന് ലോട്ടറി അടിച്ചത് മൂന്ന് തവണയാണ്.

നാട്ടിലാകെ താരമാണ് ഇയാള്‍. എങ്ങനെയാണ് ഇത്രയും തവണ ലോട്ടറി അടിച്ചത് എന്ന് ഒടുവില്‍ ഇയാള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒടുക്കത്തെ ബുദ്ധിയാണ് ഈ യുവാവിനെന്നും മനസ്സിലായിരിക്കുകയാണ്. ലോട്ടറി ഭാഗ്യവാനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പരിശോധിക്കാം.

1

മനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണംമനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

യുഎസ്സിലെ മാരിലാന്‍ഡില്‍ നിന്നുള്ളയാള്‍ക്കാണ് തുടര്‍ച്ചയായി ലോട്ടറി ടിക്കറ്റിന് സമ്മാനം അടിച്ചത്. ഇയാളുടെ ട്രക്കിന്റെ തകര്‍ന്ന ഓഡോമീറ്ററാണ് ഓരോ തവണയും ഭാഗ്യത്തിന്റെ രൂപത്തില്‍ എത്തിയത്. ഇതിലെ നമ്പറുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഓരോ തവണയും ലോട്ടറി വിജയം സ്വന്തമാക്കി. 27 വര്‍ഷത്തിനിടെ മൂന്ന് തവണയാണ് ഇയാളെ ഭാഗ്യം തേടിയെത്തിയത്. ഡഗ്ലസ് എന്ന അറുപതുകാരനാണ് ജീവിതത്തില്‍ ഭാഗ്യം പലതവണ കടാക്ഷിച്ചത്. ഓഡോമീറ്റര്‍ നല്‍കുന്ന ഭാഗ്യം ഇയാളുടെ സുഹൃത്തുക്കള്‍ പോലും അമ്പരന്നിരിക്കുകയാണ്.

2

ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്

ഡഗ്ലസ് നേരത്തെ ഒരു പഴയ വാഹനം വാങ്ങിയിരുന്നു. എന്നാല്‍ ഇതിന്റെ മീറ്റര്‍ 82466 മൈല്‍സ് എന്ന നമ്പറിലാണ് ദൂരം നിന്നിരിക്കുന്നത്. ഇത് നിലച്ച് പോയ മീറ്ററാണ്. ഈ നമ്പറാണ് ഓരോ ദിവസത്തെയും ലോട്ടറി മത്സരങ്ങള്‍ക്കായി ഡഗ്ലസ് ഉപയോഗിക്കുന്നത്. ഇയാള്‍ ഹാര്‍ഫോര്‍ഡ് കൗണ്ടിയിലെ താമസക്കാരനാണ്. 50 സെന്റിന് ഇയാളൊരു ടിക്കറ്റ് എടുത്തിരുന്നു. വളരെ ചെറിയ നിരക്കാണിത്. ഒക്ടോബര്‍ പതിനാലിനായിരുന്നു നറുക്കെടുപ്പ്. 82466 എന്ന നമ്പറാണ് ഉപയോഗിച്ചത്. ഓഡോമീറ്ററിലെ നമ്പറായിരുന്നു ഇത്. ഈ നമ്പര്‍ ടിക്കറ്റിലെ നമ്പറുമായി ഒത്തുവരികയായിരുന്നു.

3

പ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമിപ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമി

25000 ഡോളറാണ് ഇയാള്‍ക്ക് ലോട്ടറിയിലൂടെ സമ്മാനമായി ലഭിച്ചത്. ഇത് പക്ഷേ വെങ്കല മെഡലാണ്. അതായത് മൂന്നാം സമ്മാനമാണ്. എന്നാല്‍ താന്‍ സന്തോഷവാനാണെന്നും ഡഗ്ലസ് പറഞ്ഞു. നേരത്തെ 50000 ഡോളര്‍ 1995ല്‍ ഇയാള്‍ക്ക് ലഭിച്ചിരുന്നു. 2008ല്‍ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ടിക്കറ്റില്‍ ഒരു ലക്ഷം ഡോളറും ഡഗ്ലസിനെ തേടിയെത്തിരുന്നു. ഇതെല്ലാം മഹാഭാഗ്യമായിട്ടാണ് ഡഗ്ലസ് കരുതുന്നത്. ഇതില്‍ കുറച്ച് ഭാഗ്യം കിട്ടിയാല്‍ മതിയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റ്. നേരത്തെ മേരിലാന്‍ഡിലെ തന്നെ മറ്റൊരാള്‍ക്ക് പഴയ ലൈസന്‍സ് പ്ലേറ്റിലെ നമ്പര്‍ ഉപയോഗിച്ച് 50000 ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു.

English summary
an american man won lottery three times, social media says he is the luckiest man alive on earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X