പറക്കുംതളികയില്‍ നിന്ന് അജ്ഞാത സിഗ്നലുകള്‍; ഒരുമിച്ചെത്തിയത് 8 തരംഗങ്ങള്‍, ഇക്കാര്യം സംഭവിക്കും
ഇപ്പോഴും പറക്കുംതളികകള്‍ ഭൂമിയിലെത്തുന്നു എന്ന് ഉറപ്പിച്ച് പറയുകയാണ് ഇതിലൂടെ ശാസ്ത്രജ്ഞര്‍. പറക്കുംതളികകളില്‍ നിന്ന് അന്യഗ്രഹജീവികള്‍ അയക്കുന്ന സിഗ്നലുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്.

വാഷിംഗ്ടണ്‍: അന്യഗ്രഹജീവികളെ കുറിച്ചുള്ള അന്വേഷണം ഒരുപാട് കാലമായി ശാസ്ത്രജ്ഞര്‍ ആരംഭിച്ചിട്ട്. ഇതുവരെ അതിലേക്കുള്ള പൂര്‍ണമായ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ പറക്കുംതളികകളുടെ വരവ് ഇടയ്ക്കിടെ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ പലതും പക്ഷേ ഉപഗ്രഹങ്ങളും ലൈറ്റുകളുമൊക്കെയാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ കുറച്ച് എണ്ണത്തെ കുറിച്ച് ഇപ്പോഴും ദുരൂഹത ബാക്കിയാണ്. ഇപ്പോഴും പറക്കുംതളികകള്‍ ഭൂമിയിലെത്തുന്നു എന്ന് ഉറപ്പിച്ച് പറയുകയാണ് ഇതിലൂടെ ശാസ്ത്രജ്ഞര്‍. ആ വാദങ്ങള്‍ക്ക് ബലമേകുന്ന തരത്തില്‍ പറക്കുംതളികകളില്‍ നിന്ന് അന്യഗ്രഹജീവികള്‍ അയക്കുന്ന സിഗ്നലുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ബഹിരാകാശത്ത് നിന്നും സിഗ്നലുകള്‍
ബഹിരാകാശത്ത് നിന്ന് അജ്ഞാതമായ റേഡിയോ സിഗ്നലുകളാണ് ഭൂമിയിലേക്ക് എത്തിയത്. പ്രത്യേകമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് പറക്കുംതളികയില്‍ നിന്നുള്ള സിഗ്നലാവാനും സാധ്യതയേറെയാണ്. ഇത്തരത്തില്‍ എട്ട് തരംഗങ്ങളാണ് ഭൂമിയിലേക്ക് എത്തിയിരിക്കുന്നത്. ഇവ അന്യഗ്രഹജീവികളില്‍ നിന്നുള്ളവയാണെന്ന് പ്രമുഖ വാന ശാസ്ത്രജ്ഞര്‍ പറയുന്നു. ഇവര്‍ മനുഷ്യരുമായി ആശയവിനിമയത്തിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. അതേസമയം അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഇവര്‍ പരിശോധിക്കുകയാണ്.

അന്യഗ്രഹജീവികള്‍ വില്ലന്മാര്‍
അന്യഗ്രഹജീവികള്‍ പ്രത്യേക അജണ്ട വെച്ച് പുലര്‍ത്തുന്നവരാണെന്നും, അവര്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് പറക്കുംതളികാ വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. ഇങ്ങനൊരു അപകടം നേരിടേണ്ടി വരുമോ എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടില്ല. മനുഷ്യരേക്കാള്‍ എത്രയോ മുകളില്‍ ചിന്തിക്കുന്ന, ഒരുപാട് മുന്നിലുള്ള സാങ്കേതിക വിദ്യ കൈവശമുള്ളവരായിരിക്കും ഈ അന്യഗ്രഹജീവികള്‍. അവരുടെ സാങ്കേതിക വിദ്യ നമ്മളേക്കാള്‍ എത്രയോ മുന്നിലായിരിക്കും. അവരുടെ സമൂഹം മനുഷ്യസമൂഹവുമായി ബന്ധപ്പെടാനുള്ള തിരക്കിലാണെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

90 പ്രകാശവര്‍ഷങ്ങള്‍ക്ക് അപ്പുറം
ഈ തരംഗങ്ങളെ കണ്ടെത്താന്‍ സാധിച്ചത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണമാണ്. അതേസമയം ഇവ എവിടെ നിന്നാണ് വരുന്നതെന്ന കാര്യവും കണ്ടെത്തിയിട്ടുണ്ട്. അടുത്ത് തന്നെയുള്ള അഞ്ച് നക്ഷത്രങ്ങളില്‍ നിന്നാണ് ഇവ വരുന്നതെന്നാണ് കണ്ടെത്തല്‍. ഏകദേശം മുപ്പത് മുതല്‍ 90 പ്രകാശ വര്‍ഷങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന നക്ഷത്രങ്ങളാണിത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിഗ്നലുകള്‍ക്കിടയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇതിന്റെ പള്‍സുകള്‍ വേര്‍തിരിച്ചെടുക്കുകയായിരുന്നു. ഇതിനായി കമ്പ്യൂട്ടര്‍ അള്‍ഗരിതം തന്നെ ഒരു അന്താരാഷ്ട്ര ടീം തയ്യാറാക്കിയിട്ടുണ്ട്.

സിഗ്നലുകള്‍ വരുന്നത് എങ്ങനെ
ഒന്ന് റിലാക്‌സ് ചെയ്യണോ, എങ്കില്‍ ഭൂമിയിലെ സ്വര്‍ഗങ്ങളാണ് ഇവ, ഒടുക്കത്തെ ഭംഗിയാണ് കാണാന്‍
റേഡിയോ സിഗ്നലുകളായി ഇവ വരുന്നതിന് കാരണമുണ്ട്. ദുര്‍ഘടകമായ പാതകള്‍ പിന്തുടര്‍ന്ന് നക്ഷത്ര സംബന്ധമായ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ റേഡിയോ സിഗ്നലുകളാണ് നല്ലത്. ബാക്കിയെല്ലാ സംവിധാനങ്ങളും ബഹിരാകാശ മേഖലയിലൂടെ ഇത്ര ദൂരം സഞ്ചരിക്കില്ല. അതുകൊണ്ട് മനുഷ്യര്‍ക്ക് അന്യഗ്രഹജീവികളുമായുള്ള ആശയവിനിമയവും സാധ്യമാവില്ല. അന്യഗ്രഹജീവികളുടെ ആശയവിനിമയം ഒളിഞ്ഞിരുന്ന് കേള്‍ക്കാന്‍ പ്രത്യേക ആന്റിനകളും ശാസ്ത്ര സംഘം സ്ഥാപിച്ചിട്ടുണ്ട്. 40 മില്യണ്‍ നക്ഷത്രങ്ങളെയാണ് ശാസ്ത്ര സംഘം പരിശോധിക്കുന്നത്.

മുന്നറിയിപ്പ് നല്‍കുന്നതാണോ?
ഇവിടെ അന്യഗ്രഹജീവികള്‍ ബന്ധപ്പെടുന്നുണ്ടെങ്കില്‍ അവ തീര്‍ച്ചയായും എന്ത് ഉദ്ദേശത്തിലാണെന്ന സംശയം പല വാന ജ്യോതിഷികളും നേരത്തെ ഉയര്‍ത്തിയതാണ്. കാരണം ഇവര്‍ സാങ്കേതികപരമായി മുന്നിലാണ്. അതുകൊണ്ട് ഇവ ഭൂമിയെ ആക്രമിക്കുമോ എന്നാണ് ചോദ്യം. അങ്ങനെയെങ്കില്‍ വലിയ നഷ്ടം ഭൂമിക്കുണ്ടാവും. ഈ സിഗ്നലുകള്‍ പിടിച്ചെടുക്കുന്നതും ശേഖരിക്കുന്നതും സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ്. തുടര്‍ച്ചയായി പറക്കുംതളികകളെ നമ്മള്‍ പലയിടത്തായി കാണുന്നത് അന്യഗ്രഹജീവികള്‍ നമ്മളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications