കുംഭകര്‍ണന്‍ മാത്രമല്ല 6 മാസം ഉറങ്ങുന്ന മനുഷ്യര്‍ വേറെയുമുണ്ട്; ഞെട്ടേണ്ട ഇത് യാഥാര്‍ത്ഥ്യം

  • By: Akshay
Subscribe to Oneindia Malayalam

പകല്‍ സമയങ്ങളില്‍ അധ്വാനിക്കുന്നവര്‍ക്ക് രാത്രി ഉറക്ക് അത്യാവശ്യമാണ്. എന്നാല്‍ മുഴുവന്‍ സമയവും ഉറക്ക് ആയാലോ? ബേത് ഗുഡിയര്‍ എന്ന പെണ്‍കുട്ടിക്കാണ് ഉറക്കം ഒഴിയാബാധയായി മാറിയിരിക്കുന്നത്. ഉറങ്ങി കഴിഞ്ഞാല്‍ ആറ് മാസം വരെ യാണ് ഈ പെണ്‍കുട്ടി ഉറങ്ങുന്നത്. ഒരു ദിവസം ഇരുപത്തിരണ്ട് മണിക്കൂറോളം പെണ്‍കുട്ടി ഉറങ്ങും.

ഇടയ്ക്ക് ഭക്ഷണം കഴിയ്ക്കാനും വെള്ളം കുടിക്കാനും ടൊയ്‌ലറ്റില്‍ പോകാനും മാത്രം അവള്‍ എഴുന്നേല്‍ക്കും. അതും പൂര്‍ണബോധമില്ലാതെ. സ്‌ലീപിങ്ങ് ബ്യൂട്ടി സിന്‍ഡ്രോം എന്ന രോഗമാണ് ബേതിന്റെ ഈ ഉറക്കത്തിന് കാരണം എന്ന് കണ്ടെത്തിയിട്ടുണ്ട്. തന്റെ പതിനേഴാം
വയസ് വരെ സാധാരണ ജീവിതം നയിച്ചിരുന്ന ബേത് പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വളരെയധികം മികവ് പുലര്‍ത്തിയിരുന്നു.

 മറ്റൊന്നും കഴിയില്ല

മറ്റൊന്നും കഴിയില്ല

ഉറക്കത്തില്‍നിന്നെഴുന്നേല്‍ക്കുന്ന സമയത്ത് ബേതിന് പരിസരബോധം വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ മറ്റൊന്നും ചെയ്യാന്‍ ബേതിന് കഴിയാത്ത അവസ്ഥയാണ്.

 പുറത്ത് പോകുന്നത് ഡോക്ടറെ കാണാന്‍ മാത്രം

പുറത്ത് പോകുന്നത് ഡോക്ടറെ കാണാന്‍ മാത്രം

ഡോക്ടറെ കാണാന്‍ മാത്രമാണ് ബേതിനെ പുറത്തിറക്കാറുള്ളു. അതും വീല്‍ചെയറില്‍. ജോലി രാജിവെച്ചാണ് ബേതിനെ അവളുടെ അമ്മ ശുശ്രൂഷിക്കുന്നത്.

ഉറക്കത്തിലും സംസാരിക്കും

ഉറക്കത്തിലും സംസാരിക്കും

ബേതിന് ഒരു ബോയ്ഫ്രണ്ട് ഉണ്ട്. മുന്ന് വര്‍ഷം മുമ്പ് പരിചയപ്പെട്ട ഡാന്‍ ആണ് ബോയ്ഫ്രണ്ട്. ഇയാള്‍ ബേത്തിനെ സന്ദര്‍ശിക്കാന്‍ വരികയും ഉറക്കിനിടയിലും കാമുകിയുമായി സംസാരിക്കുകയും ചെയ്യും.

കാര്യമാക്കിയില്ല

കാര്യമാക്കിയില്ല

അമിതമായി ഉറങ്ങുന്നതിന്റെ ക്ഷീണം മൂലം ബേത് എപ്പോഴും അവശയാണ്. അസുഖം തുടങ്ങുന്ന സമയങ്ങളില്‍ ഇതാരും കാര്യമാക്കിയിരുന്നില്ല.

ഭാവിയില്‍ ആശങ്ക

ഭാവിയില്‍ ആശങ്ക

കൗമാരക്കാരില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണിത്. പതിമൂന്ന് വര്‍ഷം വരെ നീണ്ട് നില്‍ക്കാവുന്ന ഈ അവസ്ഥ കഴിയുമ്പോള്‍ മകളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് അമ്മ ജാനിന്‍

 പ്രത്യേക അസുഖം

പ്രത്യേക അസുഖം

ഈ പ്രത്യേക അസുഖത്തിനുള്ള ശാശ്വതമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ല.

English summary
By rights, Beth Goodier should have finished university by now and started her training as a child psychologist. With a string of impressive exam results as well as a confident, outgoing personality, she was a young woman who had every reason to believe she had a bright future ahead of her.
Please Wait while comments are loading...