• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്‍ഗേറ്റ്‌സുമായുള്ള ആ വേര്‍പിരിയല്‍ എന്തിനായിരുന്നു; കാരണം പറഞ്ഞ് മെലിന്‍ഡ

Google Oneindia Malayalam News

ബില്‍ഗേറ്റ്‌സ് തന്റെ ഭാര്യയുമായി വേര്‍പിരിഞ്ഞ വാര്‍ത്ത ഒരു സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തകളില്‍ ഒന്നായിരുന്നു. പലര്‍ക്കും ആ വിവാഹ മോചന യാത്ര വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 30 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021 മെയ് മാസത്തില്‍ ആയിരുന്നു മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സും ബില്‍ ഗേറ്റ്സും വിവാഹമോചനം പ്രഖ്യാപിച്ചത്...

2021 ഓഗസ്റ്റില്‍ ഇത് അന്തിമമായി. വിവാഹ മോചിതരായാലും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ഒരുമിച്ച് നടത്തുമെന്ന് രണ്ടുപേരും പ്രഖ്യാപിച്ചു. പിന്നെ എന്തിനായിരുന്നു ആ വിവാഹ മോചനം. ഇപ്പോള്‍, ഫോര്‍ച്യൂണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍, മുന്‍ ഭര്‍ത്താവ് ബില്‍ഗേറ്റ്‌സുമായുള്ള തന്റെ വിവാഹമോചനത്തെക്കുറിച്ച് മെലിന്‍ഡ തുറന്നുപറയുകയാണ്.

1

'എനിക്ക് ആ വിവാഹത്തില്‍ തുടരാതിരിക്കാന്‍ ചില കാരണങ്ങളുണ്ടായിരുന്നു,' ഫ്രഞ്ച് ഗേറ്റ്‌സ് ഫോര്‍ച്യൂണ്‍ മാസികയോട് പറഞ്ഞു. 'എന്നാല്‍ കൊവിഡിനെനെക്കുറിച്ചുള്ള വിചിത്രമായ കാര്യം, എനിക്ക് ചെയ്യേണ്ടത് ചെയ്യാനുള്ള സ്വകാര്യത അത് എനിക്ക് നല്‍കി എന്നതാണ്. അവിശ്വസനീയമാംവിധം വേദനാജനകമായിരുന്നു ആ വേര്‍പിരിയല്‍. എണ്ണമറ്റ വഴികളില്‍, പക്ഷേ അതിലൂടെ കടന്നുപോകാനുള്ള സ്വകാര്യത എനിക്കുണ്ടായിരുന്നു.' അവര്‍ വ്യക്തമാക്കി.

'കൊച്ചണ്ണന്‍ സാഹിബി'ന് വേണ്ടി പൊരിഞ്ഞ തര്‍ക്കം; കോടതിയിലും എത്തി; ഒടുവില്‍ വിധിയും'കൊച്ചണ്ണന്‍ സാഹിബി'ന് വേണ്ടി പൊരിഞ്ഞ തര്‍ക്കം; കോടതിയിലും എത്തി; ഒടുവില്‍ വിധിയും

2

1994 ല്‍ ആണ് ഫ്രഞ്ച് ഗേറ്റ്‌സും ബില്‍ ഗേറ്റ്‌സും വിവാഹിതരായത്. അവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്- ജെന്നിഫര്‍, റോറി, ഫോബ്.'ഞാന്‍ അകന്നുപോകുന്ന വ്യക്തിയുമായി ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു, എല്ലാ ദിവസവും ഞാന്‍ എന്റെ ഏറ്റവും മികച്ച വ്യക്തിത്വം കാണിക്കേണ്ടതുണ്ട്. ' ഞാന്‍ രാവിലെ 9 മണിക്ക് കരയുകയാണെങ്കിൽ 10 മണിക്ക് ഞാന്‍ വിട്ടുപോകുന്ന വ്യക്തിയുമായി ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ ഉണ്ടായിരിക്കുകയും വേണം, എറ്റവും മികച്ചതായി നില്‍ക്കണം' അവര്‍ പറയുന്നു.

ചെട്ടിനാട് ചിക്കന്‍, പൊടി ഇഡലി, ചിക്കന്‍ 65; എയര്‍ ഇന്ത്യ ഇത് എന്തുഭാവിച്ചാണ്; പുതിയ ഭക്ഷണ മെനുചെട്ടിനാട് ചിക്കന്‍, പൊടി ഇഡലി, ചിക്കന്‍ 65; എയര്‍ ഇന്ത്യ ഇത് എന്തുഭാവിച്ചാണ്; പുതിയ ഭക്ഷണ മെനു

3

ഒരുപാട് ചിന്തിച്ച ശേഷമെടുത്ത തീരുമാനമാണ് വിവാഹമോചനം എന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാന്‍ സാധിക്കാത്തത് കൊണ്ടാണ് വേര്‍പിരിയുന്നതെന്നും ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ആണ് ഇരുവരും ചേര്‍ന്ന് പുറപെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

4

വേര്‍പിരിയുമെങ്കിലും ബില്‍ മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അറിയിച്ചിരുന്നു. ഇരുവരുടെയും സമ്പാദ്യത്തിന്റെയും നല്ലൊരു ഭാഗം തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റി വയ്ക്കുന്നത്,.

'പ്രകാശ് കുല്‍ഫി'യില്‍ കുല്‍ഫിയും കിട്ടും 2 കിലോ സ്വര്‍ണവും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്, ഞെട്ടല്ലേ'പ്രകാശ് കുല്‍ഫി'യില്‍ കുല്‍ഫിയും കിട്ടും 2 കിലോ സ്വര്‍ണവും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്, ഞെട്ടല്ലേ

English summary
Bill Gates' wife Melinda opened up about their divorce, here is what she said about the divorce
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X