കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍

Google Oneindia Malayalam News

ടൊറന്റോ: തന്നെ തേടി മഹാഭാഗ്യങ്ങളൊന്നും വരില്ലെന്ന് വിശ്വസിച്ച ഒരാളെ തേടിയെത്തിയത് വന്‍ നേട്ടം. ഒരു വര്‍ഷം ഇരട്ട ലോട്ടറിയാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്. ഈ കനേഡിയന്‍ പൗരന്‍ അത്ഭുതമാണെന്ന് ലോട്ടറി ജീവനക്കാരും പറയുന്നു. ആദ്യത്തെ ലോട്ടറിയില്‍ തന്നെ ലക്ഷങ്ങള്‍ ഇയാള്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം അവസാനിക്കാറായപ്പോഴേക്കും രണ്ടാമത്തെ ലോട്ടറിയും ഇയാളെ തേടിയെത്തുകയായിരുന്നു.

ഇത്തവണ കോടീശ്വരനായിട്ടാണ് ഈ കനേഡിയക്കാരന്‍ മാറിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗവും ഇയാളുടെ നേട്ടത്തെ പാടി പുകഴ്ത്തുകയാണ്. ഭാഗ്യം ഇത്രത്തോളം ആര്‍ക്കുമുണ്ടാവില്ലെന്ന് ഇവര്‍ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

IMAGE CREDIT: OLG

64കാരനായ മിസ്സിസോഗ സ്വദേശി ജെഫ്രി ഗുര്‍സെന്‍സ്‌കിയാണ് ഇരട്ട ഭാഗ്യത്തിന് അവകാശിയായിരിക്കുന്നത്. ലോട്ടറിയില്‍ ഇത്ര വലിയ തുക ഒരിക്കല്‍ പോലും ജെഫ്ര സ്വപ്‌നം കണ്ടിരുന്നില്ല. ജീവിതത്തില്‍ നല്ലൊരു ഭാഗം പിന്നിട്ടത് കൊണ്ട് ഇനിയൊരിക്കലും ഭാഗ്യം തേടി വരില്ലെന്നും ജെഫ്രി കരുതിയിരുന്നു. എന്നാല്‍ ഇരട്ടഭാഗ്യങ്ങളാണ് ജെഫ്രിയെ തേടിയെത്തിയത്. അതും ഒരു വര്‍ഷം തന്നെയാണ് ഈ രണ്ട് ലോട്ടറിയിലും സമ്മാനമടിച്ചത്. ഒന്താരിയോയില്‍ ഇത്ര വലിയ ഭാഗ്യവാന്മാരെ കണ്ടുകിട്ടാന്‍ കൂടി പ്രയാസമാണ്.

2

ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജെഫ്രി എടുത്ത ടിക്കറ്റിനാണ് ലക്ഷങ്ങള്‍ ലോട്ടറി അടിച്ചത്. ലോട്ടോ ഓള്‍ ഇന്‍ ഗെയിം ടിക്കറ്റായിരുന്നു ജെഫ്രി എടുത്തത്. 55 ലക്ഷം രൂപയില്‍ അധികമായിരുന്നു ആദ്യത്തെ തവണ സമ്മാനം അടിച്ചത്. ശരിക്കും താനാകെ മരവിച്ച് നിന്ന് പോയ അവസ്ഥയിലായിരുന്നുവെന്ന് ജെഫ്രി പറയുന്നു. മാസങ്ങള്‍ പിന്നിട്ട വേളയിലാണ് അതിലും വലിയൊരു തുക ജെഫ്രിയുടെ ജീവിതം മാറ്റിമറിച്ചത്. ഇത്തവണ കോടികളാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്.

3

രണ്ടാമതൊരു ജയം, അതും ഇത്രയും വലിയൊരു തുക താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജെഫ്രി പറയുന്നത്. ഒരു കോടിയില്‍ അധികം വരുന്ന സമ്മാനാണ് രണ്ടാമതായി ജെഫ്രിക്ക് ലോട്ടറിയിലൂടെ കിട്ടിയിരിക്കുന്നത്. തന്റെ ഹൃദയം ആ സമയം അതിവേഗത്തില്‍ മിടിച്ച് കൊണ്ടിരിക്കുകയായിരുന്നു. വളരെയധികം സന്തോഷം തോന്നുന്നു. വീട്ടില്‍ എത്തിയ ഉടനെ സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. അവരാകെ സന്തോഷത്തിലാണെന്നും ജെഫ്രി പറഞ്ഞു. ടൊറന്റോയിലെ ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് ജെഫ്രി പണം വാങ്ങിയത്.

4

Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ

അതേസമയം ഇത്രയും വലിയ സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന കാര്യത്തിലും ജെഫ്രിക്ക് പ്ലാനുണ്ട്. ഒരു കോണ്ടോ വാങ്ങണമെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചെറിയ വീട് പോലെയാണ് ഈ കോണ്ടോയെ ജെഫ്രി കാണുന്നത്. അത് വളരെ മികച്ചൊരു അനുഭവമായിരിക്കുമെന്നും ജെഫ്രി പറഞ്ഞു. മിസ്സിസോഗയിലെ ഡിക്‌സി റോഡിലെ മാക്‌സില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. സമ്മാനം അടിക്കില്ലെന്ന് കരുതിയ ജെഫ്രിയുടെ ജീവിതം ഇതോടെ മാറിയിരിക്കുകയാണ്.

5

അതേസമയം യുഎസ്സിലെ അയോവ ലോട്ടറിയിലും അപ്രതീക്ഷിത വിജയി ആണ് ഉണ്ടായിരിക്കുന്നത്. യാസര്‍ ദമാന്‍ഹൗറി എന്നയാള്‍ രണ്ട് കോടിയോളം രൂപയാണ് സമ്മാനമായി നേടിയിരിക്കുന്നത്. യുഎസ്സിലെ വമ്പന്‍ ലോട്ടറികളിലൊന്നാണ് സ്‌റ്റോം ലേക്കര്‍ നിവാസിയായ യാസര്‍ സ്വന്തമാക്കിയിരിക്കുന്നത്. സ്‌റ്റോം ലേക്കിലെ ഓഫീസിലെത്തിയാണ് യാസര്‍ തുക വാങ്ങിയത്. ഇയാള്‍ക്കും ജീവിതത്തില്‍ ഇരട്ട ബംര്‍ അടിച്ചതാണ്. 2017ല്‍ മകന്‍ ആമിറിന് വേണ്ടി വാങ്ങിയ ടിക്കറ്റിന് രണ്ട് കോടി 45 ലക്ഷം രൂപയാണ് സമ്മാനമായി അടിച്ചത്.

6

ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍

നോര്‍ത്ത് കരോലിനയിലെ പെന്‍ഷന്‍കാരന്റെ ജീവിതവും ഇതുപോലെ ലോട്ടറിയിലൂടെ മാറി മറിഞ്ഞിരിക്കുന്നത്. ഇയാള്‍ക്ക് 69 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇത്രയും വലിയൊരു തുക ഒരിക്കലും സ്റ്റീഫന്‍ സിക്ക് എന്ന 76കാരന് ലഭിക്കില്ലായിരുന്നു. എന്നാല്‍ മനസ്സ് ഇയാളുടെ ഉള്ളില്‍ നിന്ന് മന്ത്രിച്ച് കൊണ്ടിരിക്കുകയായിരുന്നു ലോട്ടറിയെടുക്കാന്‍. അതാണ് ടിക്കറ്റെടുക്കാന്‍ സിക്കിന് പ്രചോദനമായത്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ലോട്ടറിയെടുത്തപ്പോള്‍ കിട്ടിയിരിക്കുന്നത് ലക്ഷങ്ങളാണ്.

7

നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റ് നിവാസിയാണ് സ്റ്റീഫന്‍. ടിക്കറ്റെടുക്കണമെന്ന് തന്റെ ഉള്ളില്‍ നിന്ന് ആരോ വിളിച്ച് പറഞ്ഞതായി സ്റ്റീഫന്‍ പറയുന്നു. അതാണ് ടിക്കറ്റെടുക്കാന്‍ കാരണമെന്ന് സ്റ്റീഫന്‍ ലോട്ടറി അധികൃതരോട് പറഞ്ഞു. ഹണ്ടേഴ്‌സ് വില്ലെ റോഡിലെ ഫുഡ് ലയണിലാണ് പെട്ടെന്ന് വാഹനം നിര്‍ത്തി സ്റ്റീഫന്‍ എത്തിയത്. സഹോദരിക്ക് കുറച്ച്‌സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. ആ സമയത്താണ് ഇരുപത് ഡോളറിന്റെ പ്ലാറ്റിന് ടിക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് മനസ്സ് പറഞ്ഞ് പ്രകാരം ആ ടിക്കറ്റെടുക്കുകയായിരുന്നു. വീട്ടിലെത്തി സഹോദരിയോട് ചോദിച്ച ശേഷമാണ് ഇത്രയും വലിയ സമ്മാനമാണ് കിട്ടിയതെന്ന് ഉറപ്പിച്ചതെന്നും സ്റ്റീഫന്‍ പറഞ്ഞു.

English summary
Canada: 64 year old man who never thought winning lottery wins 1 cr bumber goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X