
10 വര്‍ഷത്തില്‍ 4 തവണ ലോട്ടറിയടിച്ചു, 3 മാസത്തിനിടെ കനേഡിയക്കാരന് 2 ബംപര്‍; സമ്പാദ്യം ഞെട്ടിക്കും
ടൊറന്റോ: ഒരു കനേഡിയക്കാരന്റെ ഭാഗ്യം അറിഞ്ഞ് ലോകത്തുള്ള എല്ലാവരും അമ്പരന്ന് നില്‍ക്കുകയാണ്. അത്രയേറെയാണ് ഇയാളുടെ ഭാഗ്യം. ഒരു ജീവിത കാലം മുഴുവന്‍ തപസ്സ് ഇരുന്നാലും ചിലര്‍ക്ക് ലോട്ടറി അടിച്ചെന്ന് വരില്ല. എന്നാല്‍ ഇയാള്‍ക്ക് ലോട്ടറി അടിച്ചിരിക്കുന്നത് നാല് തവണയാണ്. ആരായാലും ഞെട്ടിപ്പോകുന്ന കാര്യമാണിത്.
അതും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇയാള്‍ക്ക് ബംപര്‍ രണ്ടെണ്ണമാണ് അടിച്ചത്. ഇപ്പോഴത്തെ സമ്പാദ്യം എത്രയാണെന്ന് കേട്ടാല്‍ ആരും ഞെട്ടിപ്പോകും. കോടികളാണ് ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ആരും കൊതിച്ച് പോകുന്ന നേട്ടമാണിത്. ലോട്ടറി അധികൃതര്‍ പോലും അമ്പരന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്......

image credit:OLG
ജെഫ്രി ഗുര്‍സെന്‍സ്‌കി എന്ന 64കാരനാണ് ഭാഗ്യത്തിന്റെ വിളി പലതവണയെത്തിയത്. അടുത്തിടെ അടിച്ച ലോട്ടറികളുടെ ഫലമൊന്നും ആദ്യം വിശ്വസിക്കാന്‍ പോലും ജെഫ്രിക്ക് സാധിച്ചിരുന്നില്ല. മൂന്നാം തവണ ലോട്ടറിയടിച്ചപ്പോഴായിരുന്നു ഇങ്ങനെ സംശയമുണ്ടായിരുന്നത്. എന്നാല്‍ നാലാം തവണയും ലോട്ടറിയടിച്ചതോടെ ജെഫ്രി ഏഴാം സ്വര്‍ഗത്തിലാണ്. നാലാം തവണ റെക്കോര്‍ഡ് തുകയാണ് ഇയാള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്സുകാരന്; വൈറല്‍
ജെഫ്രിയുടെ ഇപ്പോഴത്തെ ആസ്തി പോലും അമ്പരപ്പിക്കുന്നതാണ്. ഭാഗ്യം നിര്‍ത്താതെ പിന്തുടരുകയാണ് ജെഫ്രിയെ എന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയില്ല. ഈ വര്‍ഷം ഓഗസ്റ്റില്‍ 58 ലക്ഷം രൂപയില്‍ അധികമാണ് ജെഫ്രി സമ്മാനമായി നേടിയിരിക്കുന്നത്. ഇത് പോക്കര്‍ ലോട്ടോ ജാക്ക്‌പോട്ടിലൂടെയായിരുന്നു. ആദ്യം 92000 ഡോളറിലൂടെയും, രണ്ടാമത്തേത് 5000 ഡോളറിലൂടെയുമായിരുന്നു. ഇത് ഇന്‍സ്റ്റന്റ് പോര്‍ഷനിലൂടെയായിരുന്നു.

image credit:OLG
അതായത് ഇത് രണ്ടും ഒറ്റതവണയുള്ള ലോട്ടറി നേട്ടമായി കാണാം. എന്നാല്‍ ഇതുകൊണ്ടൊന്നും ജെഫ്രിയുടെ നേട്ടം അവസാനിച്ചിട്ടില്ലായിരുന്നു. 64കാരന്‍ ജെഫ്രിക്ക് പത്ത് വര്‍ഷത്തിനിടെ നാല് തവണയാണ് ലോട്ടറിയടിച്ചത്. നേരത്തെ ആറ് ലക്ഷം രൂപ വീതം രണ്ട് തവണയാണ് അദ്ദേഹത്തിന് അടിച്ചത്. വീല്‍ ഓഫ് ഫോര്‍ച്യൂണ്‍ ലോട്ടറിയിലായിരുന്നു ഈ നേട്ടം. നാലാമത്തെ നേട്ടം ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കുന്നതിന്റെ അപ്പുറത്തായിരുന്നു.

ഇത്തവണ ഏറ്റവും തുകയാണ് ജെഫ്രിക്ക് കിട്ടിയിരിക്കുന്നത്. ഏകദേശം 90 ലക്ഷം രൂപയില്‍ അധികമാണ് ലഭിച്ചിരിക്കുന്നത്. അതായത് കോടികളുടെ ആസ്തിയാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്. എല്ലാം ലോട്ടറി തന്ന സമ്മാനമാണ്.ജെഫ്രി ബിഗര്‍ സ്പിന്‍ ഇന്‍സ്റ്റന്റ് ഗെയിമിന് വേണ്ടിയാണ് ടിക്കറ്റെടുത്തത്. ഇത് കറങ്ങി തിരിഞ്ഞ് വന്‍ ഭാഗ്യമാവുമെന്ന് ആര് കണ്ടു. ഒന്ന് നോക്കാതെ ഒരു തിരിച്ചിലായിരുന്നു. കിട്ടിയത് 90 ലക്ഷവും. നെഞ്ചാകെ ശക്തമായി മിടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍
ആ തരത്തിലായിരുന്നു സന്തോഷം. വീട്ടിലെത്തിയ ഉടനെ സന്തോഷം പങ്കുവെക്കാന്‍ സുഹൃത്തുക്കളെയാണ് വിളിച്ചത്. അവരാകെ എന്ത് പറയണമെന്ന അവസ്ഥയിലാണ്. എന്റെ കാര്യത്തില്‍ അവരെല്ലാം സന്തോഷവാന്മാരാണ്. ഒഎല്‍ജി പ്രൈസ് സെന്ററിലെത്തിയാണ് അദ്ദേഹം ടിക്കറ്റ് മാറിയത്. പണം വാങ്ങാന്‍ എത്തുമ്പോള്‍ ജെഫ്രിയെ കണ്ട് ലോട്ടറി അധികൃതര്‍ക്കും അമ്പരപ്പായിരുന്നു. പ്രധാന കാരണം മാസങ്ങള്‍ക്ക് മുമ്പായിരുന്നു ജെഫ്രി ഒഎല്‍ജി സെന്ററില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിപ്പോയത്.

ശരിക്കും കണ്ണ് തള്ളിപ്പോകുന്ന നേട്ടമാണിതെന്ന് ജെഫ്രി പറയുന്നു. രണ്ട് കോടി മുപ്പത് ലക്ഷത്തില്‍ അധികം രൂപയാണ് ജെഫ്രിക്ക് ലോട്ടറിയിലൂടെ കിട്ടിയിരിക്കുന്നത്. അഞ്ചാമതൊരു ലോട്ടറി കൂടി ജെഫ്രിക്ക് അടിക്കുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഈ പണം കൊണ്ട് വലിയ പ്ലാനുകളും ജെഫ്രിക്കുണ്ട്. പുതിയൊരു കോണ്ടോ വാങ്ങാനാണ് ജെഫ്രിയുടെ തീരുമാനം. മിസ്സിസോഗയിലെ മാക്‌സില്‍ നിന്നാണ് ഈ ടിക്കറ്റ് ജെഫ്രി വാങ്ങിയിരിക്കുന്നത്.