കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചഭക്ഷണത്തിനിടെ 10 ഡോളറിന്റെ ലോട്ടറിയെടുത്തു, കനേഡിയക്കാരന് കിട്ടിയത് 4 കോടി, മഹാഭാഗ്യം!!

Google Oneindia Malayalam News

ടൊറന്റോ: ചുമ്മാ ഒന്ന് ഭക്ഷണം കഴിക്കാന്‍ പോയതാണ്. പിന്നീട് അറിയുന്നത് ആ യുവാവ് കോടീശ്വരനായെന്നാണ്. ഇതെങ്ങനെ എന്ന് ചോദിക്കുന്നവരോട് റിച്ചാര്‍ഡ് ഫോഡിന്റെ കഥയാണ് പറയാനുള്ളത്. ഫോഡ് ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ എടുത്ത ടിക്കറ്റാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്ന് കോടികളാണ് അദ്ദേഹത്തിന്റെ കൈയ്യിലുള്ളത്.

ഇത് വലിയൊരു മഹാഭാഗ്യമാണെന്ന് ഫോഡ് പറയുന്നു. ജീവിതത്തില്‍ ഒരിക്കലും ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന ദിവസത്തിലാണ് ഫോഡ് കോടീശ്വരനായിരിക്കുന്നത്. കാനഡയില്‍ ഇന്ന് ഫോഡിന്റെ സ്വപ്‌ന നേട്ടം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: WCLC

റിച്ചാര്‍ഡ് ഫോഡ് അന്നും സാധാരണ പോലെയുള്ള ലഞ്ച് ബ്രേക്കിലായിരുന്നു. ആ ചെറിയ ഇടവേളയില്‍ അദ്ദേഹം എടുത്ത തീരുമാനമാണ് ജീവിതം തന്നെ മാറ്റിമറിച്ചത്. നാല് കോടി 86 ലക്ഷത്തില്‍ അധികമാണ് ഫോഡിന് സമ്മാനത്തുകയായി ലഭിച്ചിരിക്കുന്നത്. ലഞ്ച് ബ്രേക്കിന് ഇടയിലാണ് ഫോഡ് ലോട്ടറി എടുത്തത്. സ്പിന്‍ ടിക്കറ്റാണ് എടുത്തത്. അതായത് കറക്കി സമ്മാനം നേടുന്ന ലോട്ടറിയാണ് ഇത്. ആരും ഇത്രയും വലിയൊരു തുക പ്രതീക്ഷിക്കുകയേ ഇല്ല.

2

ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍

അന്ന് പതിവുപോലെ എനിക്ക് ജോലിയുണ്ടായിരുന്നു. ലഞ്ച് ബ്രേക്കിനിടെ ഞാന്‍ ഗ്യാസ് സ്‌റ്റേഷനടുത്ത് വാഹനം നിര്‍ത്തി. എന്നിട്ടാണ് സഹപ്രവര്‍ത്തകനൊപ്പം ടിക്കറ്റ് വാങ്ങിയത്. അടുത്ത സെക്കന്‍ഡില്‍ എനിക്ക് മനസ്സിലായ കാര്യം, ഞാന്‍ കോടികള്‍ വിജയിച്ചുവെന്നാണ്. ആകെ ഷോക്കായിരുന്നു. എങ്ങനെ ഞെട്ടാതിരിക്കുമെന്ന് റിച്ചാര്‍ഡ് ഫോഡ് ചോദിക്കുന്നു. പത്ത് ഡോളറിന്റെ സ്പിന്‍ ടിക്കറ്റ് ജൂലായിലാണ് റിച്ചാര്‍ഡ് ഫോഡ് ആദ്യമായി വാങ്ങിയത്.

3

SKIN: ചര്‍മകാന്തിക്ക് ബെസ്റ്റാണ് റോസ് വാട്ടര്‍, ഈ രീതിയില്‍ ഉപയോഗിക്കാന്‍ മിന്നിത്തിളങ്ങും

ഈ ടിക്കറ്റ് സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ തന്നെ തനിക്ക് സമ്മാനം അടിച്ചെന്നും ഫോഡിന് മനസ്സിലായി. ഇവിടെയുള്ള സെല്‍ഫ് ചെക്കറിലാണ് ടിക്കറ്റ് പരിശോധിച്ചത്. എന്നാല്‍ അടുത്ത സ്പിന്‍ ടിക്കറ്റിനായി ഫോഡ് കാത്തിരിക്കുകയായിരുന്നു. ഒക്ടോബറിലായിരുന്നു അടുത്ത സ്പിന്‍ ടിക്കറ്റ് ഇവന്റ് ഉണ്ടായിരുന്നത്. ക്ഷമയോടെയുള്ള ആ കാത്തിരിപ്പ് ഫോഡിന് ഗുണമായിരിക്കുകയാണ്. സ്വന്തം മേഖലയില്‍ നിന്നുള്ള ഏറ്റവും വലിയ ജേതാവായിരിക്കുകയാണ് ഈ യുവാവ്.

4

ശരിക്കും പറഞ്ഞാല്‍ ഇതൊരു തമാശയായി തോന്നുന്നുവെന്ന് ഫോഡ് പറയുന്നു. ഈ പണം കൊണ്ടാണ് എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാനും എന്റെ ഭാര്യയും കൂടി ഉടന്‍ ഹാര്‍ലി സ്റ്റോര്‍ സന്ദര്‍ശിക്കും. ഹാര്‍ലി ഡേവിഡ്‌സന്‍ സ്വന്തമാക്കുമെന്നും യുവാവ് പറയുന്നു. തന്റെ കടങ്ങളെല്ലാം വീട്ടാന്‍ ഈ പണം ഉപയോഗിക്കും. ഒരു യാത്രയും ഫോഡ് പ്ലാന്‍ ചെയ്യുന്നുണ്ട്. തന്റെ സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് ഇനി പേടിക്കേണ്ടതില്ല. അതാണ് ഈ ലോട്ടറി കൊണ്ട് ഉണ്ടായ ഏറ്റവും വലിയ കാര്യമെന്നും യുവാവ് പറഞ്ഞു.

5

image credit: OLG

കാനഡയില്‍ തന്നെ ലീമിങ്ടണിലും പുതിയൊരു ജേതാവ് പിറന്നിരിക്കുകയാണ്. മൈക്കിള്‍ കസസ് എന്ന മധ്യവയസ്‌കനാണ് ജേതാവ്. ഒരു വര്‍ഷത്തില്‍ താഴെ മാത്രമായിട്ടേ ഉള്ളൂ മാക്‌സ്മില്യണ്‍സില്‍ ലോട്ടറി എടുക്കാന്‍ തുടങ്ങിയിട്ട്. അതിനുള്ളില്‍ കസസ് ജേതാവായിരിക്കുകയാണ്. ആറ് കോടിയാണ് മൈക്കിള്‍ കസസിന് ലോട്ടറിയിലൂടെ കിട്ടിയിരിക്കുന്നത്. ഒഎല്‍ജിയില്‍ നിന്നുള്ള ഇമെയില്‍ കിട്ടിയപ്പോഴാണ് കസസിന് താന്‍ ജേതാവായെന്ന് വിശ്വസിക്കാനായത്. അമ്മയ്ക്കാണ് ഏറ്റവും സന്തോഷം. അവര്‍ കരയുകയായിരുന്നുവെനനും കസസ് പറഞ്ഞു.

6

image credit: CityNews Kitchener

ഇംഗ്ലണ്ടിലെ ഒരു ഫിസിയോതെറാപ്പിസ്റ്റിന് ലോട്ടറി അടിച്ചതും വലിയ വാര്‍ത്തയായിരിക്കുകയാണ്. എമിലി ഗാഗ്നിയര്‍ എന്ന യുവതിക്ക് ക്യാച്ച് ദ എയ്‌സ് ലോട്ടറിയാണ് അടിച്ചത്. അവസാന കാര്‍ഡിനായിരുന്നു ജയം. കേംബ്രിഡ്ജ് നിവാസിയാണ് ഇവര്‍. ഓണ്‍ലൈനിലൂടെയാണ് കാര്‍ഡ് എടുത്തത്. 80 ലക്ഷത്തില്‍ അധികമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഒരേ നമ്പറിലാണ് ഇവര്‍ കളിച്ചിരുന്നത്. അതാണ് വിജയത്തിന് കാരണം. തനിക്ക് കിട്ടിയ തുകയില്‍ കുറച്ച് പണം ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി മാറ്റിവെക്കും.

7

ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍ആദ്യം അടിച്ചത് 8 ലക്ഷം, രണ്ടാം ജാക്‌പോട്ടില്‍ 6 കോടി; കനേഡിയക്കാരനെ ഭാഗ്യം തുണച്ചത് 59ാം വയസ്സില്‍

കിഡ്‌സ്എബിളിറ്റിക്കാണ് സംഭാവന ചെയ്യുന്നത്. വീട് കുറച്ച് കൂടി മോടി പിടിപ്പിക്കാനാണ് മറ്റൊരു പ്ലാന്‍. ഇതിലൂടെ മാതാപിതാക്കള്‍ക്ക് കൂടി സൗകര്യമായി താമസിക്കാന്‍ സാധിക്കും. പിതാവിന് ഹൃദയാഘാതം വന്ന് കിടപ്പിലാണ്. അമ്മയ്ക്കാണെങ്കില്‍ കാലിന് ഒരു സര്‍ജറിയും വരുന്നുണ്ട്. ഈ ഘട്ടത്തില്‍ ഒരു മകളെന്ന നിലയില്‍ അവരെ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് താമസിപ്പിക്കുകയാണ് വേണ്ടത്. അവര്‍ക്ക് വേണ്ടിയാണ് വീട്ടില്‍ കൂടുതല്‍ സൗകര്യം കൊണ്ടുവരുന്നതെന്നും യുവതി പറഞ്ഞു.

English summary
canada youth buys a spin ticket and won 4 cr during lunch break goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X