• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

viral video: ലൈവിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ച് പൂച്ച, വീഡിയോ വൈറല്‍

Google Oneindia Malayalam News

ഇസ്താംബുള്‍: ലൈവ് വീഡിയോയ്ക്കിടെ അബദ്ധങ്ങള്‍ സംഭവിക്കുന്നത് സാധാരണമാണ്. നിരവധി വീഡിയോകള്‍ അത്തരത്തില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുള്ള വീഡിയോകള്‍ കണ്ടിട്ടുണ്ടോ? ലൈവില്‍ മാധ്യമപ്രവര്‍ത്തകന്‍ നില്‍ക്കുന്നതിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ലൈവിനിടെ സംസാരിച്ച് കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകന്റെ കരണം നോക്കി പൂച്ച ഒന്ന് പൊട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്. ആളുകളില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ് ഈ വീഡിയോ. സോഷ്യല്‍ മീഡിയയിലാകെ ഇതോടെ ഈ വളര്‍ത്ത് പൂച്ച താരമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.

1

കൊവിഡിന്റെ സമയത്താണ് ഏറ്റവുമധികം കോമഡി വീഡിയോകള്‍ പുറത്തുവന്നത്. ജോലി ചെയ്യുന്ന റൂമുകളിലേക്കും മറ്റും വളര്‍ത്തു മൃഗങ്ങള്‍ കടന്നുവന്ന് അബദ്ധം സംഭവിക്കുന്നത് പതിവായിരുന്നു. തുര്‍ക്കിയിലാണ് ഇപ്പോഴത്തെ സംഭവം നടന്നിരിക്കുന്നത്. തത്സമയ സംപ്രേഷണം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഈ തമാശ നടന്നത്. തുര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകനായ ഹുസൈന്‍ ഓസ്‌കോകും ടിവി ഷോയിലെ അവതാരകയുമായി സംസാരിക്കുന്നതിന്റെ തിരക്കിലായിരുന്നു. അപ്പോഴാണ് പൂച്ച കോമഡി അരങ്ങേറിയത്.

2

ഇവര്‍ രണ്ട്‌പേരും സംസാരിക്കുന്നതിനിടെ ഓസ്‌കോക്കിനെ തേടി പൂച്ചയെത്തുകയായിരുന്നു. വളര്‍ത്ത് പൂച്ച ഇയാളുടെ ദേഹത്തേക്ക് ചാടി. മാധ്യമപ്രവര്‍ത്തക അന്തം വിട്ട് ഇത് നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഷോ തടസ്സപ്പെട്ടില്ല. ഇവര്‍ തുടരുന്നതിനിടെ അവതാരക ഓസോക്കിനോട് നിങ്ങള്‍ പൂച്ചയെ കൊണ്ടുവന്നിട്ടുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അപ്രതീക്ഷിതമായ കാര്യം നടന്നത്. പൂച്ച പിന്നില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്റെ മുഖത്തിട്ട് ഒന്ന് പൊട്ടിക്കുകയായിരുന്നു.

3

ഇങ്ങനെയുണ്ടോ ഒരു തലമുടി ഭ്രാന്തന്മാര്‍: ഫുട്‌ബോള്‍ കളത്തിലെ ഫ്രീക്കന്മാര്‍ ഇവര്‍, എല്ലാം സൂപ്പര്‍ താരങ്ങള്‍

അടിയൊക്കെ കൊടുത്ത് കഴിഞ്ഞ് കൂളായി പൂച്ച ഇറങ്ങി പോവുകയും ചെയ്തു. ഇതിനിടെ ആ രഹസ്യവും ഓസോക്ക് വെളിപ്പെടുത്തി. ഇത് തന്റെ വളര്‍ത്ത് പൂച്ചയല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇത് മറ്റൊരാളുടെ വീടാണ്. അവിടെ നിന്നാണ് തത്സമയ സംപ്രേഷണം താന്‍ നടത്തുന്നത്. ആ വീട്ടുകാരുടെ പൂച്ചയാണിത്. എന്തായാലും അടി നല്ല അസ്സലായിരുന്നു. ഈ വീഡിയോ ക്ലിപ്പ് വൈറലാവാന്‍ നിമിഷ നേരം മാത്രമാണ് വേണ്ടി വന്നത്. ചിരി നിര്‍ത്താന്‍ പറ്റുന്നില്ലെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

4

സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍സൊനാലി ഫോഗട്ടിന് അവര്‍ മയക്കുമരുന്ന് കലര്‍ത്തിയ പുഡ്ഡിംഗ് നല്‍കി; ബന്ധുക്കളുടെ വെളിപ്പെടുത്തല്‍

പൂച്ച സ്‌നേഹികളാണ് ഈ വീഡിയോ കൂടുതലായി ഷെയര്‍ ചെയ്തിരിക്കുന്നത്. എന്റെ ഭക്ഷണം എവിടെയെന്ന് ചോദിച്ചാണ് പൂച്ച തല്ലിയതെന്ന ട്രോളുകളാണ് കൂടുതലും വന്നിരിക്കുന്നത്. എന്നോട് മോശമായി പെരുമാറിയാല്‍, ഇതില്‍ കൂടുതല്‍ കിട്ടുമെന്ന് തമാശ കമന്റിട്ടവരും ഇക്കൂട്ടത്തിലുണ്ട്. പൂച്ചക്ക് ഇത്ര വൈല്‍ഡ് സ്വഭാവമോ എന്ന് ചോദിച്ചവരുമുണ്ട്. എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്. ഇതൊരു അപൂര്‍വ കാഴ്ച്ചയാണെന്ന് പലരും പറയുന്നുണ്ട്.

'ഇന്ത്യയില്‍ വരാന്‍ പോകുന്നത് അപകടങ്ങള്‍'; 2022ല്‍ ആ പ്രവചനം സംഭവിക്കും? ബാബ വംഗയുടെ വാക്കുകള്‍ വൈറല്‍'ഇന്ത്യയില്‍ വരാന്‍ പോകുന്നത് അപകടങ്ങള്‍'; 2022ല്‍ ആ പ്രവചനം സംഭവിക്കും? ബാബ വംഗയുടെ വാക്കുകള്‍ വൈറല്‍

English summary
cat slaps jouranlist in live telecast, video goes viral, social media laughs loudly, viral video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X