കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റിനെ വിഴുങ്ങുന്ന തീജ്വാല.... സൂര്യകോപത്തിന്റെ ചൂടറിയും; ഭൂമിക്ക് അഗ്നിപരീക്ഷകള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യനില്‍ നിന്നുള്ള ഭീഷണികള്‍ തുടര്‍ച്ചയായി ഭൂമി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇനി എന്തൊക്കെ വരാനിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ട കാഴ്ച്ചയല്ല, മറിച്ച് ഭൂമിയുടെ സാങ്കേതികവിദ്യകളെ ഒന്നടങ്കം ഇല്ലാതാക്കാന്‍ ശേഷിയുള്ള ഒരു ഉഗ്ര സൗരകൊടുങ്കാറ്റ് രൂപപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുകയാണ്.

ഭൂമിയില്‍ ഇന്നുവരെ നാശനഷ്ടം വിതച്ചിട്ടുള്ള സൗരജ്വാലകളേക്കാള്‍ പല ഇരട്ടി മടങ്ങുകളുള്ളതാണ് ഇപ്പോള്‍ വരാന്‍ പോകുന്നത്. അതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ദുരന്തം വിതച്ച സൗരകൊടുങ്കാറ്റ് എപ്പോഴാണ് ആഞ്ഞുവീശിയതെന്ന് അറിയുമോ. 1859ലാണ് അത്. കാരിംഗ്ടണ്‍ ഇവന്റ് എന്നാണ് അത് അറിയപ്പെടുന്നത്. അത്രയ്ക്കും തീവ്രമായിരുന്നു ആ കൊടുങ്കാറ്റ്. ടെലഗ്രാഫ് മെഷീനില്‍ തീപ്പിടിക്കാന്‍ വരെ ഇത് വഴിയൊരുക്കി. പലയിടത്തും വൈദ്യുത നിലയങ്ങള്‍ തന്നെ തകരാറിലായി. എന്നാല്‍ ഭൂമിയുടെ മൊത്തം കാലയളവ് പരിശോധിച്ചാല്‍ ഇതല്ല ഏറ്റവും നാശം വിതച്ചതെന്ന് കാണാന്‍ സാധിക്കും. രേഖപ്പെടുത്തിയത് മാത്രമാണിത്.

2

viral video: ലാപ്പ്‌ടോപ്പ് പൊടിപിടിച്ച് കിടക്കുകയാണെന്ന് പിതാവ്; സോപ്പിട്ട് കഴുകി രണ്ട് വയസ്സുകാരിviral video: ലാപ്പ്‌ടോപ്പ് പൊടിപിടിച്ച് കിടക്കുകയാണെന്ന് പിതാവ്; സോപ്പിട്ട് കഴുകി രണ്ട് വയസ്സുകാരി

ട്രീ റിംഗ് ഡാറ്റയിലൂടെയാണ് പുതിയ കാര്യങ്ങള്‍ കണ്ടെത്തിയത്. ട്രീ റിംഗ് ഡാറ്റ അമേരിക്കയിലും യൂറോപ്പിലും മുന്‍ കാലങ്ങളിലെ വരള്‍ച്ചയും കാലാവസ്ഥയും പുനര്‍നിര്‍മിച്ച് അവയെ കുറിച്ച് പഠനം നടത്തുന്ന സംവിധാനമാണ്. 774ാം എഡിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. കോമണ്‍ ഇറ എന്ന യുഗമാണ് ശാസ്ത്രജ്ഞര്‍ ഇതിന് നല്‍കിയിരിക്കുന്നത്. മിയാകെ ഇവന്റ് എന്നാണ് ഈ സൗരജ്വാലകളുടെ വരവിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദം. ഭൂമിയില്‍ കാട്ടുതീയ്ക്ക് വരെ ഇത് കാരണമായി. ഓരോ ആയിരം വര്‍ഷം കൂടുമ്പോള്‍ ഇത് ഭൂമിയെ ഛിന്നഭിന്നമാക്കാന്‍ എത്തുമെന്നാണ് കണ്ടെത്തല്‍.

3

ലേലത്തില്‍ തമാശയ്ക്ക് പങ്കെടുത്ത യുവതിക്ക് നഷ്ടം ഒന്നേകാല്‍ ലക്ഷം; ഒരൊറ്റ വിളിയില്‍ പണി കിട്ടിലേലത്തില്‍ തമാശയ്ക്ക് പങ്കെടുത്ത യുവതിക്ക് നഷ്ടം ഒന്നേകാല്‍ ലക്ഷം; ഒരൊറ്റ വിളിയില്‍ പണി കിട്ടി

ഇവ അടുത്ത് തന്നെ ഭൂമിയിലേക്ക് എത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ ഭയക്കുന്നത്. നാച്ച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ജാപ്പനീസ് ശാസ്ത്രജ്ഞരാണ് ട്രീ റിംഗ് ഡാറ്റ പരിശോധിച്ചത്. സൗര കൊടുങ്കാറ്റുകളെ കുറിച്ചും, അവയുടെ വരവിനെ കുറിച്ചും പഠിക്കാനാണ് ഇവര്‍ ഈ ശ്രമത്തെ ഉപയോഗിച്ചത്. അതേസമയം 774ാം സിഇയിലുണ്ടായ ഈ കൊടുങ്കാറ്റിന് കാരിംഗ്ടണ്‍ ഇവന്റിനേക്കാള്‍ പത്ത് മടങ്ങ് ഭീകരതയുണ്ടായിരുന്നു. ജപ്പാന്‍ സെഡാര്‍ മരങ്ങളില്‍ നിന്നാണ് ഇതിനുള്ള തെളിവുകള്‍ ലഭിച്ചത്.

4

സെഡാര്‍ മരങ്ങളില്‍ കാര്‍ബണ്‍ 14ന്റെ അളവ് വന്‍ തോതില്‍ കൂടിയിരിക്കുകയാണ്. പക്ഷേ ഇത് പൂര്‍ണമായും സൗര കൊടുങ്കാറ്റിന്റെ തെളിവല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. റേഡിയോ കാര്‍ബണിന്റെ അളവിലുള്ള മാറ്റം നോക്കിയാല്‍ നക്ഷത്ര സമൂഹ സംബന്ധമായ കാര്യങ്ങള്‍ ഭൂമിയില്‍ നടന്നുവെന്ന് ഉറപ്പിക്കുന്നത്. ഒരുപക്ഷേ അതൊരു സൗര കൊടുങ്കാറ്റ് ആകണമെന്നുമില്ല. സൂപ്പര്‍ നോവ വിസ്‌ഫോടനം ആവാനും സാധ്യതയുണ്ട്. മറ്റൊരു ശാസ്ത്ര ലംഘവും പറയുന്നത് 774 സിഇയിലെ സൗരകൊടുങ്കാറ്റ് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ്. പലതവണ മുമ്പ് ഭൂമിയില്‍ സംഭവിച്ചതാണെന്ന് ഇവര്‍ പറയുന്നു.

5

വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്‌ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍

അതേസമയം ഇന്നാണ് ഇവ നടക്കുന്നതെങ്കില്‍ ഇന്റര്‍നെറ്റിന്റെ അവസാനം തന്നെയായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. വയര്‍ലെസ് സാങ്കേതികവിദ്യ പൂര്‍ണമായും നാശമാകും. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍, ജിപിഎസ്, റേഡിയോ സാങ്കേതികവിദ്യ, വൈദ്യുത നിലയങ്ങള്‍ എല്ലാം പ്രവര്‍ത്തനരഹിതമാകും. ഭൂമിയിലെ കമ്പ്യൂട്ടറുകളെ മുഴുവന്‍ ഇത് താറുമാറാക്കും. കാടുകളില്‍ വന്‍ തീപ്പിടുത്തതിനും ഇത് വഴിയൊരുക്കും. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഇങ്ങനൊരു ദുരന്തം കാണാനുള്ള സാധ്യത വെറും ഒരുശതമാനമാണെന്ന് ആസ്‌ട്രോഫിസിസ്റ്റ് ആയ ബെഞ്ചമിന്‍ ഹോപ്പ് പറഞ്ഞു.

English summary
earth will face a gigantic solar storm that may end the internet age says scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X