Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് പറഞ്ഞത് സഹിക്കാനായില്ല, സരിതയുടെ മുന്നിൽ വെച്ച് തെറി വിളിച്ചു, വെളിപ്പെടുത്തി സംവിധായകൻ

നടനും കൊല്ലം എംഎല്‍എയുമായ മുകേഷ് സമീപകാലത്ത് നിരവധി തവണയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയോട് ഫോണില്‍ അപമര്യാദയായി പെരുമാറിയത് മുതല്‍ മേതില്‍ ദേവികയുമായുളള വിവാഹ മോചന നീക്കം വരെ വാര്‍ത്താ തലക്കെട്ടുകളായി.

അതിനിടെ മുന്‍ ഭാര്യയും നടിയുമായ സരിത മുകേഷിനെതിരെ മുന്‍പ് ഉയര്‍ത്തിയ ആരോപണങ്ങളും സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കി. ഇപ്പോള്‍ സംവിധായകന്‍ തുളസീദാസിനെ മുകേഷിനെ കുറിച്ച് പങ്കുവെച്ച അനുഭവവും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്.

1

നായകനായും ഉപനായകനായും ഹാസ്യതാരവുമായൊക്കെ മലയാള സിനിമയില്‍ വര്‍ഷങ്ങളായി നിറഞ്ഞ് നില്‍ക്കുകയാണ് മുകേഷ്. രാഷ്ട്രീയത്തിലും സിനിമയിലും വ്യക്തി ജീവിതത്തിലും മുകേഷിനെ പല വിവാദങ്ങളും പിന്തുടര്‍ന്നിട്ടുളളതാണ്. മലയാളത്തിലെ പ്രമുഖ സംവിധായകനായ തുളസീദാസ് തന്റെ മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലേക്ക് മുകേഷിനെ വിളിച്ചപ്പോഴുളള അനുഭവം ആണ് ഒരു അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

2

സിനിമയെ കുറിച്ച് സംസാരിക്കാന്‍ മുകേഷിനെ കാണാന്‍ പോയത് കലൂര്‍ ഡെന്നീസിന് ഒപ്പം ആയിരുന്നുവെന്ന് തുളസീദാസ് പറയുന്നു. അന്ന് മുകേഷ് എറണാകുളത്ത് ആണ് ഉണ്ടായിരുന്നത്. ഭാര്യ സരിതയും ഒപ്പം ഉണ്ടായിരുന്നു. തുളസീദാസ് സംവിധാനം ചെയ്ത കൗതുകവാര്‍ത്തകള്‍ എന്ന ചിത്രത്തില്‍ മുകേഷ് ആയിരുന്നു നായകന്‍. ആ സിനിമ തിയറ്ററില്‍ ഹിറ്റായി നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്.

3

മിമിക്‌സ് പരേഡ് സിനിമയെ കുറിച്ച് സംസാരിക്കാന്‍ ചെന്ന് കണ്ടപ്പോള്‍ മുകേഷ് ആദ്യം സംസാരിച്ചത് പ്രതിഫലത്തെ കുറിച്ച് ആയിരുന്നുവെന്ന് തുളസീദാസ് പറയുന്നു. കൗതുകവാര്‍ത്തകള്‍ക്ക് ഉളള പ്രതിഫലം അല്ലെ ഇപ്പോഴെന്നും പ്രതിഫലമൊക്കെ മാറി എന്നും മുകേഷ് പറഞ്ഞു. പ്രതിഫലത്തിന്റെ കാര്യം ഞാന്‍ ചോദിച്ചില്ലല്ലോ എന്ന് തുളസീദാസ് മുകേഷിന് അപ്പോള്‍ മറുപടിയും നല്‍കി.

4

മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിയുമായുളള പുതിയ സിനിമയെ കുറിച്ചാണ് സംസാരിക്കാന്‍ വന്നതെന്ന് താന്‍ പറഞ്ഞു. എന്നാല്‍ അഡ്വാന്‍സ് വാങ്ങിക്കാമെന്നും സിദ്ധിഖ്-ലാലിന്റെ സിനിമ ആ സമയത്ത് തുടങ്ങുന്നതിനാല്‍ താന്‍ ചിലപ്പോള്‍ പോകുമെന്ന് മുകേഷ് പറഞ്ഞു. മാത്രമല്ല സത്യന്‍ അന്തിക്കാടിന്റെ സിനിമയും ഉണ്ടെന്നും മുകേഷ് പറഞ്ഞതായി തുളസീദാസ് പറയുന്നു.

5

താന്‍ സംവിധാനം ചെയ്ത കൗതുകവാര്‍ത്തകള്‍ ഹിറ്റായതിന് ശേഷമുളള ഈ സംസാരം തനിക്ക് സഹിച്ചില്ലെന്ന് തുളസീദാസ് പറഞ്ഞു. എത്തിക്‌സിന് നിരക്കാത്ത തരത്തിലാണ് മുകേഷ് അന്ന് സംസാരിച്ചത്. തന്റെ നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ട് മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ പോകും എന്ന് പറയുന്നത് തെറ്റല്ലേ എന്നും തുളസീദാസ് അഭിമുഖത്തില്‍ ചോദിക്കുന്നു.

6

അന്ന് മുകേഷിന്റെ മുഖത്ത് നോക്കി താന്‍ തെറി വിളിച്ചുവെന്നും തുളസീദാസ് പറഞ്ഞു. സരിത അവിടെ നില്‍ക്കുന്നത് പോലും ഓര്‍ക്കാതെ ആണ് ആ തെറിവാക്ക് പറഞ്ഞത് എന്നും കലൂര്‍ ഡെന്നീസും മുകേഷിനെ വഴക്ക് പറഞ്ഞുവെന്നും തുളസീദാസ് പറഞ്ഞു. തന്റെ സിനിമയില്‍ മുകേഷ് അഭിനയിക്കേണ്ടതില്ലെന്ന് പറഞ്ഞ് തുളസീദാസ് അന്നാ മുറിയില്‍ നിന്ന് ഇറങ്ങിപ്പോന്നു. ഇതോടെ സിനിമയുടെ നിര്‍മ്മാതാവ് ആശങ്കയിലായി.

7

മുകേഷ് തന്റെ സിനിമയില്‍ വേണ്ടെന്നുളള തീരുമാനത്തില്‍ താന്‍ ഉറച്ച് നിന്നുവെന്നും തുളസീദാസ് പറഞ്ഞു. കൗതുകവാര്‍ത്തകള്‍ എന്ന സിനിമയ്ക്ക് മുകേഷ് വാങ്ങിയ പ്രതിഫലം 40000 രൂപ ആയിരുന്നു. ചിലപ്പോള്‍ അത് അന്‍പതിനായിരം വേണം എന്നതിനാവും മുകേഷ് അത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ടാവുക. അതല്ലെങ്കില്‍ മിമിക്രി താരങ്ങളുടെ സിനിമ ആയതിനാല്‍ ഒഴിവാക്കിയതുമാകാം എന്നും തുളസീദാസ് പറഞ്ഞു.

8

മിമിക്‌സ് പരേഡ് എന്ന ചിത്രത്തില്‍ മുകേഷിന് വേണ്ടി കരുതിയിരുന്ന വേഷത്തില്‍ സിദ്ദിഖിനെ അഭിനയിപ്പിക്കാന്‍ ആണ് പിന്നീട് തീരുമാനിച്ചത്. മുകേഷിനോട് സംസാരിച്ച് ശരിയാക്കാം എന്ന് സിദ്ധിഖ് പറഞ്ഞുവെങ്കിലും തന്റെ സിനിമയില്‍ മുകേഷ് വേണ്ട എന്നുളള തീരുമാനത്തില്‍ താന്‍ ഉറച്ച് നില്‍ക്കുക ആയിരുന്നുവെന്നും തുളസീദാസ് പറഞ്ഞു. സിദ്ധിഖും ജഗദീഷും നായകരായി പുറത്തിറങ്ങിയ സിനിമ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. നൂറാം ദിവസത്തെ ആഘോഷത്തിന് മുകേഷിനെ ക്ഷണിച്ചുവെങ്കിലും സരിതയാണ് വന്നത് എന്നും തുളസീദാസ് പറഞ്ഞു.

9

മുകേഷ് പണത്തിന് ആര്‍ത്തി ഉളള വ്യക്തിയാണ് എന്ന് നേരത്തെ സരിത ആരോപിച്ചിരുന്നു. മക്കളെ നോക്കുന്നതിന് സഹോദരിക്ക് ശമ്പളം കൊടുക്കാന്‍ മുകേഷ് ആവശ്യപ്പെട്ടിരുന്നു. താന്‍ മക്കളെ പഠിപ്പിച്ചിരുന്നത് സിനിമയില്‍ ഡബ്ബിംഗ് ചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ച് ആയിരുന്നു. മക്കളുടെ പഠനാവശ്യങ്ങള്‍ക്ക് മാനസികമായോ സാമ്പത്തികമായോ മുകേഷ് ഒരു സഹായവും നല്‍കിയിട്ടില്ലെന്നും സരിത അന്ന് ആരോപിച്ചിരുന്നു.

10

തന്നെ മാനസികമായും ശാരീരികമായും മുകേഷ് ഉപദ്രവിച്ചിരുന്നുവെന്നും സരിത ആരോപിച്ചു. മുകേഷ് ഉപദ്രവിക്കുന്നത് കാണാതിരിക്കുന്നതിന് വേണ്ടിയാണ് മക്കളെ ബോര്‍ഡിംഗ് സ്‌കൂളില്‍ ചേര്‍ത്തത്. മുകേഷിന് കടുത്ത മദ്യപാനം ഉണ്ടായിരുന്നു. മാത്രമല്ല മറ്റ് സ്ത്രീകളെ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു എന്നും സരിത ആരോപിച്ചു. ലോകത്ത് ഉളള മറ്റൊരു സ്ത്രീയും ഇത്തരത്തില്‍ ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റിട്ടുണ്ടാവില്ലെന്നും സരിത പറഞ്ഞു.

11

2016ല്‍ ആണ് കൊല്ലത്ത് നിന്ന് ഇടത് സ്ഥാനാര്‍ത്ഥിയായി മുകേഷ് ആദ്യമായി മത്സരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിന് മുന്‍പാണ് സരിത ദുബായില്‍ മുകേഷിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നത്. മുകേഷിനെ സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെന്ന് സരിത ആരോപിച്ചു. മുകേഷ് ക്രൂരനാണെന്നും വിവാഹം കഴിഞ്ഞത് മുതല്‍ തന്നെ ഉപദ്രവിക്കുന്നുവെന്നും സരിത ആരോപിക്കുകയുണ്ടായി.

12

സിനിമയില്‍ നായികാ-നായകന്മാര്‍ ആയിരുന്ന മുകേഷിന്റെയും സരിതയുടേയും പ്രണയ വിവാഹം ആയിരുന്നു. സരിതയുടെ രണ്ടാം വിവാഹം ആയിരുന്നു മുകേഷുമായിട്ടുളളത് 1988ല്‍ ആണ് ഇരുവരുടേയും വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ശ്രാവണ്‍, തേജസ്സ് എന്നീ രണ്ട് മക്കള്‍ ആണ് മുകേഷിനുളളത്. 23 വര്‍ഷത്തെ വിവാഹ ബന്ധത്തിന് ശേഷം 2011ല്‍ ആണ് മുകേഷും സരിതയും വിവാഹ മോചനം നേടുന്നത്

Recommended Video

cmsvideo
    Methil devika reveals the reason for divorce with Mukesh
    13

    മേതില്‍ ദേവികയുമായുളളത് മുകേഷിന്റെ രണ്ടാം വിവാഹം ആയിരുന്നു. 2013ല്‍ ആണ് ഇരുവരും വിവാഹിതരായത്. തന്നെ നിയമപരമായി വിവാഹ മോചനം ചെയ്യാതെ ആണ് മുകേഷ് രണ്ടാം വിവാഹം കഴിച്ചത് എന്ന് അന്ന് സരിത ആരോപിച്ചിരുന്നു. ടെലിവിഷനിലൂടെ ആണ് മുകേഷിന്റെ രണ്ടാം വിവാഹ വാര്‍ത്ത അറിയുന്നത് എന്നും അത് കണ്ട് താന്‍ ഞെട്ടിയെന്നും സരിത പ്രതികരിച്ചിരുന്നു. മുകേഷിന്റെ വിവാഹ മോചന വാര്‍ത്തയോട് സരിത പ്രതികരിച്ചിരുന്നില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+