കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജ ബമ്പറിന്റെ 10 കോടി അടിക്കുന്ന ഭാഗ്യവാന് എത്ര രൂപ കയ്യില്‍ കിട്ടും?

Google Oneindia Malayalam News

ഓണം ബമ്പർ അടിക്കാത്തവരൊക്കെ അടുത്തതായി തങ്ങളുടെ ഭാ​ഗ്യം നിൽക്കുന്നത് പൂജ ബമ്പറിലൂടെയാണ്. ഓണം ബമ്പർ ഫലത്തിനായി കാത്തിരുന്ന അതേ ആകാംഷയോടെയാണ് കേരളം പൂജ ബമ്പറിന്റെ ഫലത്തിനായും കാത്തിരിക്കുന്നത്.. പൂജ ബമ്പറിന്റെ നറുക്കെടുപ്പ് നവംബർ 20നാണ്. 250 രൂപയാണ് ടിക്കറ്റ് വില.

ഒന്നാം സമ്മാനം 10 കോടി രൂപയാണ്. ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി ആയിരുന്നു. എന്നാൽ ഒന്നാം സമ്മാനമടിച്ചാൽ അടിക്കുന്ന തുക മുഴുവൻ കിട്ടില്ലെന്ന കാര്യം അരിയാവുന്നതാണ്. അപ്പോൾ പൂജ ബമ്പറിൽ ഒന്നാം സമ്മാനം അടിച്ചാൽ 10 കോടി രൂപയും കൈയിൽ ലഭിക്കില്ല. എന്നാൽ പിന്നെ എത്ര രൂപയായിരിക്കും ഒന്നാം സമ്മനക്കാരന് ലഭിക്കുക..

1

ഒന്നാം സമ്മാനം 10 കോടി രൂപയാണ്. ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി ആയിരുന്നു. എന്നാൽ ഒന്നാം സമ്മാനമടിച്ചാൽ അടിക്കുന്ന തുക മുഴുവൻ കിട്ടില്ലെന്ന കാര്യം അരിയാവുന്നതാണ്. അപ്പോൾ പൂജ ബമ്പറിൽ ഒന്നാം സമ്മാനം അടിച്ചാൽ 10 കോടി രൂപയും കൈയിൽ ലഭിക്കില്ല. എന്നാൽ പിന്നെ എത്ര രൂപയായിരിക്കും ഒന്നാം സമ്മനക്കാരന് ലഭിക്കുക..പൂജ ബമ്പർ അടിക്കുന്ന വ്യക്തിക്ക് എത്ര രൂപ കൈയിൽ കിട്ടുമെന്ന് നോക്കാം.. പത്ത് കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ആൾ 2,98,12,500 രൂപ ആണ് നികുതി കൊടുക്കേണ്ടി വരിക. നികുതി തുക കിഴിച്ച് സർക്കാരിൽ നിന്ന് 7,01,87,500 കോടി രൂപയാകും ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ ആദായനികുതി കാൽകുലേറ്റർ ഉപയോഗിച്ച് നടത്തിയ കണക്ക് പ്രകാരം പത്ത് കോടി രൂപയ്ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്ക്കണം.

' 3 കുഞ്ഞുങ്ങള്‍ പെട്ടി ഓട്ടോയില്‍ കിടക്കും, ഞാന്‍ താഴെ, ഉറക്കം വരില്ല'; ജീവിതം പറഞ്ഞ് നസീര്‍' 3 കുഞ്ഞുങ്ങള്‍ പെട്ടി ഓട്ടോയില്‍ കിടക്കും, ഞാന്‍ താഴെ, ഉറക്കം വരില്ല'; ജീവിതം പറഞ്ഞ് നസീര്‍

2

ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സസെസ് വകയിൽ 16,33,725 രൂപയും സമ്മാനം അടിച്ച ആ ആൾ അടയ്ക്കണം. മൊത്തം 4,24,76,850 രൂപ കിഴിച്ചുള്ള തുകയാകും സമ്മാന ജേതാവിന് ഉപയോഗിക്കാനായി കിട്ടുക. ഇതെല്ലാം കുറച്ചാൽ 5,75,23,150 രൂപയാകും ഒന്നാം സമ്മാനക്കാരന് ലഭിക്കുക. പൂജ ബമ്പറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷവും നാലാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനവും ഒരു ലക്ഷം രൂപയാണ്.

3


അതേസമയം, ഒണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച വ്യക്തിക്ക് 15 കോടിയോളം രൂപയാണ് ലഭിക്കുക എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ കൈയിൽ ലഭിക്കുക 12.88 കോടി രൂപയാണെന്ന് വിശദീകരിച്ചുകൊണ്ട് ഒരു കുറിപ്പ് പുറത്ത് വന്നിരുന്നു.
'25 കോടി സമ്മാനം ലഭിച്ച ആൾക്ക് 10% ഏജന്റ് കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സർചാർജും സെസ്സും ചേർന്ന പണം ലഭിച്ചയാൾ അടക്കേണ്ടത് ആയിവരും.

ഭര്‍ത്താവ് കാമുകിയുമായി തകര്‍ത്ത് പ്രണയം; ഭാര്യ പ്രണയിച്ചത് രഹസ്യകാമുകിയുടെ ഭര്‍ത്താവിനെ; ട്വിസ്റ്റ്‌ഭര്‍ത്താവ് കാമുകിയുമായി തകര്‍ത്ത് പ്രണയം; ഭാര്യ പ്രണയിച്ചത് രഹസ്യകാമുകിയുടെ ഭര്‍ത്താവിനെ; ട്വിസ്റ്റ്‌

4

എപ്പോഴെങ്കിലും അടച്ചാൽ പോര. ഒക്ടോബറിൽ പണം അക്കൗണ്ടിൽ കിട്ടുകയാണെങ്കിൽ ഡിസംബറിന് മുൻപ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്.' കുറിപ്പിൽ പറഞ്ഞത്.

English summary
Kerala Lottery: How much will you get if you won the first prize in Pooja Bumper Lottery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X