കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിസബത്ത് രാജ്ഞിയില്‍ നിന്ന് ചാള്‍സ് രാജാവിന് കിട്ടുക കോടികള്‍; മൊത്തം ആസ്തി ഞെട്ടിക്കും

Google Oneindia Malayalam News

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടനിലെ രാജാവായിരിക്കുകയാണ്. എന്നാല്‍ ആ പദവി മാത്രമല്ല വലിയ ധനശേഖരമാണ് ചാള്‍സിന് ഇതിലൂടെ ലഭിക്കുക. കൊട്ടാരം വക പണത്തിന്റെ നിയന്ത്രണവും, ഒപ്പം അമ്മയുടെ കൈവശാവകാശമുള്ള സ്വത്തിന്റെ അവകാശവും ചാള്‍സ് രാജാവിനാണ് ലഭിക്കുക.

സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിക്കുകയാണ് അദ്ദേഹത്തിന്റെ സ്വത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍. രത്‌നങ്ങള്‍ പതിപ്പിച്ച ഒരു കിരീടം മുതല്‍, നിരവധി കൊട്ടാരങ്ങള്‍, കോടിക്കണക്കിന് പണവും അദ്ദേഹത്തിന് ലഭിക്കും. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളായി അദ്ദേഹം ഇതോടെ മാറും. വിശദമായ വിവരങ്ങളിലേക്ക്....

1

കൊട്ടാരവും, അതിരിക്കുന്ന സ്ഥലവും അതിലെ ജീവനക്കാരും എല്ലാ ചാള്‍സ് രാജാവിന്റെ സംരക്ഷണ പദവിയിലായിരിക്കും. അതുപോലെ ചാള്‍സിന്റെ നിയന്ത്രണത്തിലുള്ള റോയല്‍ ഫേമിന്റെ മൂല്യം 28 ബില്യണാണ്. ഇത് പക്ഷേ അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തായി കാണാനാവില്ല. 19.5 ക്രൗണ്‍ എസ്റ്റേറ്റാണ് ഇതില്‍ മൂല്യമേറെയുള്ള വസ്തുക്കളില്‍ ഒന്ന്. ഇത് കൊട്ടാരത്തിന്റെ സ്വത്തില്‍ വരുന്നതാണ്. മറ്റൊന്ന് ബക്കിങ്ഹാം പാലസാണ്. 4.9 ബില്യണാണ് കൊട്ടാരത്തിന്റെ മൂല്യം.

2

ചാള്‍സ് രാജാവ് ചാര്‍ജെടുത്തു; ആദ്യ ഉത്തരവ് ഇങ്ങനെ, 100 പേരുടെ പണി തെറിക്കും; കാരണം ഇതാണ്ചാള്‍സ് രാജാവ് ചാര്‍ജെടുത്തു; ആദ്യ ഉത്തരവ് ഇങ്ങനെ, 100 പേരുടെ പണി തെറിക്കും; കാരണം ഇതാണ്

കെന്‍സിങ്റ്റണ്‍ പാലസ്, ഡച്ചി ഓഫ് കോണ്‍വാള്‍, ഡച്ചി ഓഫ് ലങ്കാസ്റ്റര്‍, സ്‌കോട്‌ലന്‍ഡ് ക്രൗണ്‍ എസ്‌റ്റേറ്റ് എന്നിവ ഇതില്‍ വരും. കെന്‍സിങ്റ്റണ്‍ പാലസിന് 630 മില്യണ്‍ ഡോളറിന്റെ മൂല്യമുണ്ട്. ഡച്ചി ഓഫ് കോണ്‍വാളിന് 1.3 മില്യണ്‍ മൂല്യവും, ഡച്ചി ഓഫ് ലങ്കാസ്റ്ററിന് 748 മില്യണും, സ്‌കോട്‌ലന്‍ഡ് ക്രൗണ്‍ എസ്‌റ്റേറ്റിന് 592 മില്യണ്‍ മൂല്യവുമുണ്ട്. ഈ സ്വത്തുക്കളെല്ലാം ചാള്‍സിന് രാജാവെന്ന പദവിയിലൂടെ ഉപയോഗിക്കാം. എന്നാല്‍ ഇതില്‍ ഒന്ന് പോലും വില്‍ക്കാന്‍ പറ്റില്ല. ഇത് രാജകുടുംബത്തിന്റേതാണ്.

3

ചാള്‍സ് രാജാവിന് അധികകാലം ഭരിക്കാനാവില്ല; നോസ്ട്രഡാമസിന്റെ പ്രവചനം, പകരക്കാരന്‍ ഈ രാജകുമാരന്‍ചാള്‍സ് രാജാവിന് അധികകാലം ഭരിക്കാനാവില്ല; നോസ്ട്രഡാമസിന്റെ പ്രവചനം, പകരക്കാരന്‍ ഈ രാജകുമാരന്‍

ചാള്‍സ് കഴിഞ്ഞാല്‍ ഇത് വില്യം രാജകുമാരനും, അതിന് ശേഷം ജോര്‍ജ് രാജകുമാരനുമൊക്കെ അവകാശപ്പെട്ടതാണിത്. അതേസമയം ഈ പറഞ്ഞ സ്വത്തുക്കളില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം രാജകുടുംബത്തിന് ലഭിക്കും. ഗ്രാന്‍ഡായിട്ടാണ് ലഭിക്കുക. 2020ല്‍ 475 മില്യണാണ് ക്രൗണ്‍ എസ്റ്റേറ്റിന്റെ ലാഭം. ഇതിന്റെ 25 ശതമാനം അതായത് 86.3 മില്യണ്‍ യൂറോ രാജകുടുംബത്തിന് ലഭിക്കും. ബാക്കിയുള്ള 75 ശതമാനം ബ്രിട്ടീഷ് ട്രഷറിക്ക് ലഭിക്കും.

4

രാജകുടുംബത്തിന് ലഭിക്കുന് നപണം കൊട്ടാരങ്ങളും കോട്ടകളുമൊക്കെ അറ്റകുറ്റപണികള്‍ നടത്താനായി ചെലവിടുകയാണ് പതിവ്. ഇതില്‍ ഒരു പങ്ക് വിദേശയാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ഉപയോഗിക്കും. വില്യം രാജകുമാരനും കേറ്റ് മിഡില്‍ടണും യുഎസ്സില്‍ യുത്രയ്ക്കായി പോയപ്പോള്‍ ഈ പണമാണ് ഉപയോഗിക്കുക. ഡച്ചി ഓഫ് കോണ്‍വാളിന്റെ ചുമതല ചാള്‍സിനെ നഷ്ടമായതി. പകരം ലങ്കാസ്റ്റര്‍ ഡച്ചിയുടെ ചുമതല അദ്ദേഹത്തിന് ലഭിച്ചു.

5

കോണ്‍വാള്‍ ഡ്യൂക്കായി വില്യം രാജകുമാരന്‍ അവരോധിതനായി. കോണ്‍വാളിലായിരുന്നു വലിയൊരു സ്വത്തുക്കള്‍ ഉണ്ടായിരുന്നത്. വര്‍ഷം 23 മില്യണ്‍ ഇതിലൂടെ ലഭിക്കും. പക്ഷേ ലങ്കാസ്റ്റര്‍ കൈവശം വന്നതോടെ ഇത് നികത്താം. 21.98 മില്യണാണ് അദ്ദേഹത്തിന് ലഭിച്ചേക്കാന്‍ ഇടയുള്ളത്. ഇത് 2021-2022 കാലയളവില്‍ ഇവയ്ക്ക് ലഭിച്ച വരുമാനമാണിത്.

6

എലിസബത്ത് രാജ്ഞിയില്‍ നിന്ന് പാരമ്പര്യ സ്വത്തായി 500 മില്യണ്‍ ഡോളര്‍ ചാള്‍സിന് ലഭിക്കും. ഒപ്പം വലിയൊരു ആര്‍ട്ട് ശേഖരം തന്നെ രാജ്ഞിക്കുണ്ടായിരുന്നു ഇതും ലഭിക്കും. ആഭരണങ്ങളുടെയും ആഢംബര വീടുകളുടെയും, സ്റ്റാമ്പ് ശേഖരങ്ങളുടെയും അവകാശം ചാള്‍സിന് ലഭിക്കും. ഈ സ്റ്റാമ്പ് ശേഖരത്തിന് മാത്രം നൂറ് മില്യണ്‍ യൂറോയാണ് മൂല്യം. വിദേശത്ത് വലിയ തോതില്‍ നിക്ഷേപം രാജ്ഞിക്കുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതും ഇനി ചാള്‍സിലേക്ക് എത്തും.

7

ഇഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുമോ; ഈ ചിത്രത്തിലെ 2 കാര്യങ്ങള്‍ പറയും നിങ്ങളുടെ വ്യക്തിത്വംഇഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുമോ; ഈ ചിത്രത്തിലെ 2 കാര്യങ്ങള്‍ പറയും നിങ്ങളുടെ വ്യക്തിത്വം

എലിസബത്ത് രാജ്ഞിയുടെ അമ്മ മരിച്ചപ്പോള്‍ അവരില്‍ നിന്ന് രാജ്ഞിക്ക് പാരമ്പര്യ സ്വത്തായി ലഭിച്ച 70 മില്യണ്‍ യൂറോയും ചാള്‍സിന് ലഭിക്കും. 600 മില്യണോളം സ്വത്തുക്കള്‍ ചാള്‍സിന് ഉണ്ടാവും. ഇത് ഏകദേശ കണക്കാണ്. കൂടാനേ സാധ്യതയുള്ളൂ. ഈ സ്വത്തുക്കളില്‍ നല്ലൊരു ഭാഗവും നികുതി നല്‍കേണ്ട ആവശ്യമില്ല. ബ്രിട്ടീഷ് നിയമപ്രകാരമാണിത്. അനന്തരാവകാശിക്ക് നേരിട്ടാണ് സ്വത്തുക്കള്‍ പോകുന്നതെങ്കില്‍ നികുതി ഒന്നും ബാധകമല്ല. എല്ലാ സ്വത്തുക്കളും ചാള്‍സിലേക്ക് തന്നെ പോയതിന്റെ കാരണവും അതാവാം.

English summary
king charles inherited 500 million from the queen elizabeth, total assets goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X