ചുമ്മാതല്ല എല്ലാവരും അടിച്ചുകേറിയത്, ആനന്ദിന്റെ പ്രീ വെഡ്ഡിംഗിനെത്തിയവര്‍ക്ക് സമ്മാനങ്ങള്‍ ഇങ്ങനെ
ആനന്ദ് അംബാനിയുടെ രണ്ടാമത്തെ പ്രീ വെഡ്ഡിംഗ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. സെലിബ്രിറ്റികളുടെയും ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെയും വലിയ നിരയാണ് ചടങ്ങിനെത്തിയത്. ഒരാള്‍ പോലും ഒഴിവാകാതെ അതിഥികളെല്ലാം ചടങ്ങിനെത്തിയിട്ടുണ്ട്. ഇറ്റലിയില്‍ ക്രൂയിസ് ഷിപ്പില്‍ വെച്ചായിരുന്നു പ്രീ വെഡ്ഡിംഗ് നടന്നത്.
ജൂലായ് പന്ത്രണ്ടിന് ഇനി ഇരുവരുടെയും വിവാഹമാണ് നടക്കാനുള്ളത്. അതേസമയം ജാംനഗറില്‍ നടന്ന ആദ്യ പ്രീ വെഡ്ഡിംഗ് ചടങ്ങില്‍ ടെക് ലോകം ഭരിക്കുന്ന ബില്‍ ഗേറ്റ്‌സും മാര്‍ക്ക് സര്‍ബര്‍ഗും അടക്കമുള്ളവര്‍ എത്തിയിരുന്നു. റിഹാനയുടെ ഗംഭീര സംഗീത നിശയും ചടങ്ങിനുണ്ടായിരുന്നു. 1200 കോടി രൂപയാണ് ചടങ്ങിനായിരുന്നു അംബാനി കുടുംബം ചെലവിട്ടത്.

നിരവധി സമ്മാനങ്ങളാണ് പ്രീ വെഡ്ഡിംഗിന് എത്തിയ അതിഥികള്‍ക്ക്് അംബാനി കുടുംബം നല്‍കിയത്. ലൂയി വുയ്‌തോണ്‍ ബാഗുകള്‍, സ്വര്‍ണ ചെയ്ിനുകള്‍ എന്നിവയെല്ലാം സമ്മാനത്തിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാം പ്രീവെഡ്ഡിംഗിന് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് അംബാനി കുടുംബം.
ഇറ്റലിയില്‍ നിന്ന് നിന്ന് ഫ്രാന്‍സിലേക്ക് ക്രൂയിസ് ഷിപ്പ് യാത്ര നടത്തിയാണ് പ്രീ വെഡ്ഡിംഗ് അംബാനി കുടുംബം ആഘോഷിച്ചത്. യൂറോപ്പില്‍ പരിപാടികള്‍ നടക്കുന്നത് കൊണ്ട് തീര്‍ച്ചയായും അതിഥികള്‍ക്കെല്ലാം വിമാനയാത്ര നടത്തേണ്ടി വരും. അതിനായി 10 ചാര്‍ട്ടര്‍ വിമാനങ്ങളാണ് അതിഥികള്‍ക്കായി ഒരുക്കിയത്. ഇവരെ നേരെ ബാഴ്‌സലോണയിലാണ് എത്തിച്ചത്.
ഈ പത്ത് ചാര്‍ട്ട് ഫ്‌ളൈറ്റുകള്‍ പരിപാടിയുടെ ഭാഗമാകുന്ന സമൂഹത്തിന്റെ ഉന്നതിയിലുള്ളവര്‍ക്കായിട്ടാണ് ഒരുക്കിയത്. കുടുംബാംഗങ്ങള്‍, ബിസിനസ് പാര്‍ട്ണര്‍മാര്‍, സുഹൃത്തുക്കള്‍, ഡാന്‍സര്‍മാര്‍, ഇവന്റ് സ്റ്റാഫുകള്‍, എന്നിവര്‍ക്കെല്ലാം കൂടി പന്ത്രണ്ട് പ്രൈവറ്റ് വിമാനങ്ങളും സജ്ജമായിരുന്നു. ഇതിനായി കോടികളാണ് അംബാനി കുടുംബം ചെലവിട്ടത്.
മുകേഷ് അംബാനിയാണ് ഇതിനെല്ലാം നേതൃത്വം നല്‍കിയത്. ഇവര്‍ ബാഴ്‌സലോണയില്‍ എത്തിയതിന് പിന്നാലെ സ്വീകരിക്കാന്‍ കാറുകള്‍ അടക്കം ഏര്‍പ്പാടാക്കിയിരുന്നു. 150 ആഡംബര കാറുകളാണ് ഒരുക്കിയത്. റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നിങ്ങനെയുള്ള കാറുകളെല്ലാം ഉണ്ടായിരുന്നു. യാതൊരു തടസ്സവുമില്ലാതെ യാത്ര ഒരുക്കാനാണ് അംബാനി കുടുംബം ഇതെല്ലാം സജ്ജമാക്കിയത്.
800 വിഐപി അതിഥികളാണ് ചടങ്ങിനെത്തി. കരീന കപൂര്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, പോലുള്ള പ്രമുഖരെല്ലാം ചടങ്ങിനെത്തിയിരുന്നു. ഈ ക്രൂയിസില്‍ ഒരു രാത്രി ചെലവിടാന്‍ 1,53705 രൂപയാണ് ആവശ്യം. സമുദ്രത്തിന്റെ വ്യൂ ഉള്ള റൂമിന് രണ്ട് ലക്ഷം രൂപയും. അതുപോലെ സ്‌റ്റേറ്റ് റൂമിന് അഞ്ച് ലക്ഷം രൂപയ്ക്ക് അടുത്തും വരും.
കാറ്റി പെറി, പിറ്റ്ബുള്‍, ബാക്‌സ്ട്രീറ്റ് ബോയ്‌സ് എന്നിവരുടെ പെര്‍ഫോമന്‍സുകളും ചടങ്ങിന് മാറ്റുകൂട്ടി. സില്‍വര്‍ ജ്വില്ലറിയാണ് അതിഥികള്‍ക്ക് സമ്മാനമായി നല്‍കിയത്. ഇത് തെലങ്കാനയിലെ കരീംനഗറിലെ ആഭരണനിര്‍മാതാക്കള്‍ നിര്‍മിച്ചതാണ്.












Click it and Unblock the Notifications