കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യന്‍ പൊട്ടിച്ചിരിക്കുന്നു; പുതിയ ചിത്രവുമായി നാസ, ചിരിപൊട്ടിച്ച് സോഷ്യല്‍ മീഡിയ കമന്റുകള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൂര്യന്റെ പുതിയ ചിത്രം പുറത്തുവിട്ട് നാസ. സൂര്യന്‍ പൊട്ടിച്ചിരിക്കുന്നത് പോലെയുള്ള ചിത്രമാണ് നാസ പങ്കുവെച്ചത്. ഇതുവരെ കണ്ടത് പോലെയുള്ള ചിത്രമല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാണുന്നവരെ കൂടി ചിരിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണിത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഈ ചിത്രം നാസ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചത്.

നാസയുടെ ഉപഗ്രഹ ക്യാമറയിലാണ് ഈ ചിത്രം പതിഞ്ഞിരിക്കുന്നത്. അള്‍ട്രാവയലറ്റ് പ്രകാശത്തോടെയാണ് ചിരിച്ച് കൊണ്ട് നില്‍ക്കുന്ന സൂര്യന്റെ ചിത്രം പതിഞ്ഞിരിക്കുന്നത്. ഈ ചിത്രത്തില്‍ കാണുന്ന ഇരുണ്ട ദ്വാരങ്ങളാണ് കൊറോണല്‍ ഹോള്‍സ് എന്ന് അറിയപ്പെടുന്നത്.

1

image credit: NASA Sun, Space & Scream

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ഭൗമോപരിതലത്തിലേക്ക് അടക്കം എത്തുന്ന അതിശക്തമായ സൗര കൊടുങ്കാറ്റുകള്‍ ഈ മേഖലയില്‍ നിന്നാണ് രൂപപ്പെടുന്നത്. സാധാരണ തിളച്ച് മറിയുന്ന ഭീകരരൂപിയായ സൂര്യനെയാണ് കാണാറുള്ളത്. ഇത്തരം ചിത്രങ്ങള്‍ നേരത്തെ നാസ പുറത്തുവിട്ടതാണ്. എന്നാല്‍ പുതിയ ചിത്രം വളരെ ക്യൂട്ടായിട്ടുള്ള ചിരിക്കുന്ന രൂപമാണ്. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് ഈ ചിത്രം പകര്‍ത്തിയത്. സൂര്യന് ചുറ്റും അള്‍ട്രാവയലറ്റ് രശ്മികള്‍ തിളങ്ങി പ്രകാശം പരത്തി നില്‍ക്കുന്നതും കാണാന്‍ സാധിക്കും.

2

എന്തൊരു ഭംഗിയാണ് ഈ കൊട്ടാരത്തിന്, കണ്ണെടുക്കാനാവില്ല; പൂച്ച ഇതിലുണ്ട്, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഎന്തൊരു ഭംഗിയാണ് ഈ കൊട്ടാരത്തിന്, കണ്ണെടുക്കാനാവില്ല; പൂച്ച ഇതിലുണ്ട്, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

കൊറോണല്‍ ഹോള്‍സിനെ കുറിച്ച് നാസ ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. അവിടെ നിന്നാണ് സൂര്യനില്‍ നിന്നെത്തുന്ന ശക്തമായ കൊടുങ്കാറ്റുകള്‍ രൂപപ്പെടുന്നതെന്നും നാസ വിശദീകരിക്കുന്നു. സൂര്യനിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ രൂപപ്പെട്ടു എന്ന കാര്യം കണ്ടെത്തുന്നതിനുള്ളതാണ് നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി. ഒപ്പം ബഹിരാകാശ കാലാവസ്ഥ സൂര്യന്‍ എങ്ങനെ നിയന്ത്രിക്കുന്നുവെന്നും ഇവര്‍ പരിശോധിക്കുന്നുണ്ട്. സൂര്യനിലെ താപനിലയെയും പ്രവര്‍ത്തനത്തെയും ആശ്രയിച്ചാണ് ബഹിരാകാശ കാലാവസ്ഥ രൂപപ്പെടുന്നത്.

3

പ്രേതങ്ങളോട് സംസാരിക്കും, വഴികാട്ടി, അയല്‍വാസികളെ പോലെയാണ്; അമ്പരപ്പിച്ച് യുവതിപ്രേതങ്ങളോട് സംസാരിക്കും, വഴികാട്ടി, അയല്‍വാസികളെ പോലെയാണ്; അമ്പരപ്പിച്ച് യുവതി

2010 ഫെബ്രുവരി പതിനൊന്നിനാണ് ഇത് ലോഞ്ച് ചെയ്തത്. സൂര്യന്റെ ആന്തരിക അന്തരീക്ഷം, കാന്തിക മണ്ഡലം, ഊര്‍ജ കേന്ദ്രങ്ങള്‍ എന്നിവ ഇവ പരിശോധിക്കും. അതേസമയം പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിരിപൊട്ടിച്ചിരിക്കുകയാണ്. കമന്റുകളുടെയും ഈ ചിത്രത്തിന് പുതിയ രൂപം കൊടുത്തുള്ള ട്രോളുകളാണ് ഇറങ്ങിയിരിക്കുന്നത്. ഹാലോവീന്‍ മത്തങ്ങയായും, സിംഹമായും ട്രോളര്‍മാര്‍ ഈ ചിത്രത്തെ മാറ്റിയെടുത്തിട്ടുണ്ട്. മിനി ചോക്ലേറ്റ് ബിസ്‌കറ്റായി താരതമ്യം ചെയ്തവരുമുണ്ട്. അതേസമയം സൂര്യന്‍ ഇപ്പോള്‍ കാണുന്നത് പോലെ ശാന്തമല്ല, കൊറോണല്‍ ഹോള്‍സ് കാണുന്നത് കൊണ്ട് സൂര്യനില്‍ നിന്ന് തീജ്വാലകള്‍ ശനിയാഴ്ച്ച ഭൂമിയിലെത്തുമെന്നാണ് സ്‌പേസ് വെതല്‍ പറയുന്നത്.

English summary
nasa releases smiling sun's picture goes viral, social media says its look like halloween pumpkin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X