പൂച്ചയും നായയും അല്ലാത്ത, ഈ വിചിത്ര ജീവിയെ കണ്ടിട്ടുണ്ടോ? സ്ഫിങ്‌സ്

Subscribe to Oneindia Malayalam

പൂച്ചയാണോ എന്നു ചോദിച്ചാല്‍ അല്ല, നായയാണോ എന്നു ചോദിച്ചാല്‍ അതുമല്ല. പൂച്ചയുടേയും നായയുടേയും രൂപസവിശേഷതകളുള്ള ഒരു അപൂര്‍വ്വയിനം ജീവി, അതാണ് സ്ഫിങ്‌സ്. ഈ ചിത്രങ്ങള്‍ പറയും കൂടുതല്‍ കാര്യങ്ങള്‍...

പൂച്ചയുമല്ല,നായയുമല്ല

പൂച്ചയുമല്ല,നായയുമല്ല

മാര്‍ജ്ജാരവംശത്തില്‍ പെടുന്ന ജീവിയാണ് സ്ഫിങ്‌സ്. 1960 ല്‍ വികസിപ്പിച്ചെടുത്ത സങ്കരയിനത്തില്‍ പെട്ട ജീവിയാണിത്. കാഴ്ചയില്‍ പൂച്ചയെപ്പോലല്ല. പൂച്ചയുടെ ശരീരത്തില്‍ കാണുന്ന തരത്തിലുള്ള രോമങ്ങള്‍ സ്ഫിങ്‌സിന്റെ ശരീരത്തിലില്ല. എന്നാല്‍ കണ്ണും ചെവിയും മൂക്കും പൂച്ചയുടേതിന് സമാനമാണ്.

എന്നാല്‍ നായയുമല്ല

എന്നാല്‍ നായയുമല്ല

കണ്ണും ചെവിയുമൊക്കെ പൂച്ചയുടേതിന് സമാനമാണെങ്കിലും നായയുടെ ശരീരപ്രകൃതിയാണ് സ്ഫിങ്‌സിന്, പൂച്ചയേക്കാള്‍ നീളം കൂടിയ ദേഹം.

ബുദ്ധിമാന്‍മാരാണ്,ദേഷ്യക്കാരും..

ബുദ്ധിമാന്‍മാരാണ്,ദേഷ്യക്കാരും..

അതീവ ബുദ്ധിയും യജമാന്‍മാരോട് സ്‌നേഹവും ഉള്ള ജീവിയുമാണ് സ്ഫിങ്‌സ്. എന്നാല്‍ ചിലപ്പോഴൊക്കെ ദേഷ്യക്കാരുമാണ്. അത്തരത്തില്‍ ദേഷ്യക്കാരനായൊരു സ്ഫിങ്‌സിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാനഡയിലുള്ള ഒരു സ്ഫിങ്‌സാണ് യജമാനത്തിക്കു മുന്‍പില്‍ ദേഷ്യക്കാരനായത്. അമ്മയുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ശല്യം ചെയ്തതിനാണ് സ്ഫിങ്‌സ് ദേഷ്യം പിടിച്ചത്

English summary
neither cat,nor dog, everything you want to know about sphynx
Please Wait while comments are loading...