• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്ദരമാണ് ഈ പാര്‍ക്ക്, ക്യൂട്ട് അണ്ണാന്‍ ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്; 10 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

ഒരു മൈതാനമോ ചെറിയൊരു പാര്‍ക്കോ നമുക്ക് മുന്നിലുണ്ടെങ്കില്‍ എന്താണ് ചെയ്യുക. ഒന്ന് പോയി ഇരിക്കും അല്ലേ. പക്ഷേ അതിലാരെങ്കിലും ഒളിച്ചിരിക്കുമോ? ചിലപ്പോള്‍ സംഭവിച്ചേക്കാം. ഒരുപക്ഷേ കടം നല്‍കിയവരൊക്കെ വരുമ്പോള്‍ തരാനില്ലാത്തത് കൊണ്ട് നമ്മള്‍ ഒളിച്ചിരുന്നേക്കാം. അതല്ല വല്ല തല്ലുകൊള്ളിത്തരവും കാണിക്കുന്നവരാണെങ്കില്‍ ഒളിഞ്ഞിരിക്കാം. എന്നാല്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ കാര്യമാകുമ്പോള്‍ അപ്രവചനീയമാണ് കാര്യങ്ങള്‍.

ചിത്രത്തില്‍ എന്തെല്ലാം ഒളിഞ്ഞിരിപ്പുണ്ടെന്ന് നമുക്കെന്നല്ല ആര്‍ക്കും കണ്ടെത്താന്‍ സാധിക്കാതെ വരും. അതാണ് ഇത്തരം ചിത്രങ്ങള്‍ നമ്മളെ ഇട്ട് വട്ടം കറക്കുന്നത്. ഇന്നും അത്തരമൊരു ചിത്രം നമ്മുടെ മുന്നിലുണ്ട്. എന്തായാലും അതിന്റെ രഹസ്യം ഒന്ന് കണ്ടുപിടിക്കാന്‍ നോക്കാം.....

1

Image credit:The Quiz Central

ഈ ചിത്രത്തിലെ രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ നമുക്ക് ആവശ്യം മികച്ച കണ്ണുകളാണ്. ഒരു മനുഷ്യശരീരത്തിലെ ഏറ്റവും മികച്ച അവയവം കണ്ണാണെന്ന് പറഞ്ഞാലും യാതൊരു തെറ്റുമില്ല. മനുഷ്യര്‍ക്ക് മാത്രമല്ല ഏതൊരു ജീവിക്കും അതുപോലെ കണ്ണ് പ്രധാനപ്പെട്ടതാണ്. ഒരു മൈതാനത്തിലായാലും പാര്‍ക്കിലായാലും ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെ കണ്ടെത്താന്‍ മൂര്‍ച്ചയേറിയ കണ്ണുകള്‍ കൊണ്ട് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് കണ്ണുകള്‍ ദൈവത്തിന്റെ വരദാനമാണെന്ന് പറയുന്നത്. ഇന്ന് നമ്മുടെ മുന്നില്‍ ഒപ്ടിക്കല്‍ ചിത്രത്തിലെ രഹസ്യം കണ്ടെത്താന്‍ ആ കണ്ണുകളുടെ മൂര്‍ച്ച ഒന്ന് വര്‍ധിപ്പിക്കേണ്ടി വരും.

2

മനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണംമനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം കണ്ണുകള്‍ ഉണ്ടായത് കൊണ്ട് മാത്രം ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പമാകണമെന്നില്ല. ഈ ചിത്രം ഒരു തരം മായാജാലക്കാരനാണ്. നിന്ന നില്‍പ്പില്‍ ഈ ചിത്രത്തില്‍ പലതും ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിപ്പോകും. എന്നാല്‍ അതൊന്നും ഈ ചിത്രത്തിലുണ്ടാവുകയുമില്ല. കണ്ടെത്താന്‍ ശ്രമിക്കുന്തോറും കൂടുതല്‍ സങ്കീര്‍ണ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കൊണ്ടുവരും. ഇതിലൂടെ തലച്ചോറിനെയും കണ്ണുകളെയും ഒരുപോലെ കണ്‍ഫ്യൂഷനിലാക്കാന്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് സാധിക്കും. നമ്മള്‍ തിരയുന്നത് ഒരു കാര്യവും കണ്ടെത്തുന്നത് മറ്റൊരു കാര്യവുമായിരിക്കും.

3

ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്

നമ്മള്‍ ഒരു പേനയ്ക്കായി തിരഞ്ഞുവെന്ന് കരുതുക. എന്നാല്‍ വീട് മൊത്തം തിരഞ്ഞിട്ടും കിട്ടിയില്ലെന്ന് കരുതുക. പക്ഷേ ആ പേന യഥാര്‍ത്ഥത്തില്‍ നമ്മുടെ കൈയ്യില്‍ തന്നെയുണ്ടാവുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതായത്. തലച്ചോറിന് ഭ്രമം സംഭവിക്കുന്നതാണിത്. ഉള്ള കാര്യം കൈയ്യില്‍ ഇല്ലെന്നും, ഇല്ലാത്ത കാര്യം ഉണ്ടെന്നും നുക്ക് തോന്നാം. ചോക്ലേറ്റിനായി ഫ്രിഡ്ജില്‍ തിരയുക, എത്ര തിരഞ്ഞിട്ടും കിട്ടാതാവുക, പക്ഷേ യഥാര്‍ത്തില്‍ അത് നമ്മുടെ മുന്നില്‍ തന്നെയുണ്ടാവുക എന്നതെല്ലാം നമ്മുടെ മനസ്സിന്റെ തോന്നലുകളായി വരുന്നതാണ്. ഇങ്ങനെയെല്ലാം കാണിക്കാന്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് സാധിക്കും.

4

ഈ ചിത്രത്തില്‍ നമ്മള്‍ കണ്ടെത്തേണ്ടത് ഒരു അണ്ണാനെയാണ്. സമര്‍ത്ഥമായി ചിത്രത്തിലെവിടെയോ ഒളിഞ്ഞിരിക്കുകയാണ് ഈ അണ്ണാന്‍. വളരെ ക്യൂട്ടായിട്ടുള്ളതാണ് ഈ ജീവി. സാധാരണ അണ്ണാന്മാര്‍ എന്താണ് ചെയ്യാറുള്ളത്. ഏതെങ്കില്‍ മരത്തില്‍ കയറി ഒളിച്ചിരിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ ഒയുണ്ടാക്കുന്നുണ്ടാവും. ചിത്രം ഒരുപാര്‍ക്കാണെന്ന് നോക്കുമ്പോള്‍ മനസ്സിലാവുന്നുണ്ട്. എന്നാല്‍ ഇത് ഇന്ത്യയിലെ സ്ഥലമല്ലെന്ന് ഉറപ്പാണ്. പാര്‍ക്കിന് നടുവിലായി ഒരു പ്രതിമയെയും സ്ഥാപിച്ചിട്ടുണ്ട്. മുന്നില്‍ തന്നെ ഒരു വലിയ മരവുമുണ്ട്. എന്നാല്‍ അണ്ണാനെ മാത്രം കാണാനില്ല.

5

Image credit:The Quiz Central

പ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമിപ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമി

അതേസമയം ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കണം ഈ അണ്ണാനെ കണ്ടെത്താം. പക്ഷേ നിങ്ങള്‍ക്ക് മുമ്പിലുള്ളത് പത്ത് സെക്കന്‍ഡുകള്‍ മാത്രമാണ്. അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അണ്ണാനെ കണ്ടെത്തിയിരിക്കണം. ഫോണില്‍ ഒരു പത്ത് സെക്കന്‍ഡ് അലാറം സെറ്റ് ചെയ്ത് വെച്ച് തുടങ്ങിക്കോളൂ. കണ്ടെത്താന്‍ പറ്റിയില്ലെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത്തേ ഭാഗത്തായി ഒളിഞ്ഞിരിപ്പുണ്ട് ആ അണ്ണാന്‍. ഒരു സാധ്യതയുമില്ല ഈ ചിത്രം ആരെങ്കിലും കണ്ടെത്താന്‍. ആ രീതിയിലാണ് അണ്ണാന്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഒപ്പം മരത്തിന്റെ നിറവും അണ്ണാനെ സഹായിക്കുന്നുണ്ട്.

English summary
optical illusion pic that hides a squirell in a park pic goes viral, can you find it in 10 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X