• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16ാം വയസ്സില്‍ സ്‌കൂള്‍ ഡ്രോപ്ഔട്ട്; ഇന്ന് 4 വീടുകള്‍, വൈറലായി യുവതിയുടെ ലൈഫ്‌സ്റ്റൈല്‍

Google Oneindia Malayalam News

ലണ്ടന്‍: വീട് വാങ്ങുക എന്നത് ഇക്കാലത്ത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. നിര്‍മാണ ചെലവ് ഒരുവശത്ത്, അതൊക്കെ പോരാത്തതിന് വായ്പയെടുത്താലുള്ള നിരക്കുകള്‍ താങ്ങാന്‍ പോലുമാവില്ല. എന്നാല്‍ ഈ സമയത്ത് നാല് വീടുകള്‍ കൈവശമുള്ള ഒരാള്‍ ബ്രിട്ടനില്‍ ആകെ ചര്‍ച്ചയായിരിക്കുകയാണ്.

സ്‌കൂള്‍ ഡ്രോപ്പൗട്ടായ യുവതി ഇന്ന് ബ്രിട്ടനില്‍ വലിയ ജീവിത വിജയം നേടിയവരുടെ പട്ടികയിലാണ് ഇടംപിടിച്ചിരിക്കുന്നത്. മുന്നേറാനുള്ള സാധ്യത പോലും ഇല്ലാതിരുന്ന ഇവര്‍ എല്ലാവരെയും അമ്പരപ്പിച്ച് ഇന്ന് വലിയ നിലയിലെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയക്ക് പോലും ഇവരുടെ വളര്‍ച്ച വിശ്വസിക്കാനായിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

IMAGE CREDIT: Rachel Ollington

40കാരിയായ ഒരമ്മയാണ് റേച്ചല്‍ ഒല്ലിംഗ്ടണ്‍. ഇവര്‍ ജീവിതത്തില്‍ വലിയ തുകയൊന്നും ശമ്പളമായി ലഭിക്കുന്നവരല്ല. പതിനാറാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച റേച്ചല്‍, രണ്ട് വര്‍ഷം കഴിഞ്ഞാണ് ആദ്യ വീട് സ്വന്തമാക്കുന്നത്. ഇന്ന് അവര്‍ക്ക് സ്വന്തമായി നാല് വീടുകളാണ് ഉള്ളത്. ഈയൊരു കാര്യം ആര്‍ക്കും ചെയ്യാവുന്നതാണെന്ന് റേച്ചല്‍ പറയുന്നു. ഭവന വായ്പയുടെ പലിശ നിര ഏഴ് ശതമാനത്തില്‍ കുതിച്ചെത്തി നില്‍ക്കുമ്പോഴാണ് അവര്‍ ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയതെന്ന് കൂടി ഓര്‍ക്കണം.

2

IMAGE CREDIT: Rachel Ollington

4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍

ഇന്ന് കാണുന്നതിനേക്കാള്‍ കൂടുതലായിരുന്നു വായ്പാ നിരക്കുകള്‍. പണം എനിക്ക് എപ്പോഴും വരുന്ന ഒരു കാര്യമായിരുന്നില്ല. സാമ്പത്തികമായ പരാധീനതകളുണ്ടായിരുന്നു. ഒരു മാസത്തില്‍ മിച്ചം വരുന്ന തുക ക്രിസ്മസിനോ പിറന്നാളിനോ മാറ്റിവെക്കാറായിരുന്നു പതിവ് എന്നും റേച്ചല്‍ പറയുന്നു. മൂന്നാമതായി വാങ്ങിയ വീട്ടിലാണ് റേച്ചലും കുടുംബവും താമസിക്കുന്നത്. എസ്സക്‌സിലെ വിക്‌ഫോര്‍ഡിലാണ് ഈ വീടുള്ളത്. ഏകദേശം നാല് കോടിയോളം വില മതിക്കുന്ന വീടാണിത്. ഒന്നരക്കോടിക്ക് മുകളില്‍ മാത്രം നല്‍കിയാണ് ഈ വീട് റേച്ചല്‍ സ്വന്തമാക്കിയത്.

3

IMAGE CREDIT: Rachel Ollington

അതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

നാല് ബെഡ്‌റൂമുകളുള്ള മൂന്നാമത്തെ വീട് 2005ലാണ് റേച്ചല്‍ സ്വന്തമാക്കിയത്. ഏറ്റവും പുതിയ വീട് ലിങ്കണ്‍ഷെയറിലാണ് വാങ്ങിയത്. പുതിയ ഏജന്‍സിയും റേച്ചല്‍ ആരംഭിച്ചിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റിന് സഹായിക്കുന്ന വെസ്റ്റ എസക്‌സ് എന്നാണ് ഈ കമ്പനിയുടെ പേര്. ഇതുവഴി പതിനൊന്നായിരം ഫോളോവേഴ്‌സിനെയാണ് റേച്ചല്‍ ഇന്‍സ്റ്റഗ്രാമിലൂടെ സ്വന്തമാക്കി. യുവാക്കളെയും യുവതികളെയും ചെറുപ്രായത്തില്‍ തന്നെ വിജയിച്ചവരാക്കി മാറ്റുകയാണ് റേച്ചല്‍ ചെയ്യുന്നത്.

4

IMAGE CREDIT: Rachel Ollington

റേച്ചലിന്റെ ഭര്‍ത്താവ് മൈക്ക് എന്തിനും ഏതിനും കൂടെയുണ്ട്. ആബി, എറിന്‍, ഈഡന്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് റേച്ചലിനും മൈക്കിനുമുള്ളത്. രണ്ടാം വീട് 23ാം വയസ്സിലും മൂന്നാം വീട് 24ാം വയസ്സിലുമാണ് റേച്ചല്‍ സ്വന്തമാക്കി. തന്റെ ജീവിതത്തില്‍ വലിയ തുക ശമ്പളമോ, വായ്പയുടെ പലിശനിരക്ക് വര്‍ധിപ്പിക്കാതെയോ ആണ് ഈ വീടെല്ലാം വാങ്ങിയിരിക്കുന്നതെന്ന രഹസ്യവും റേച്ചല്‍ വെളിപ്പെടുത്തി. ഒരു ബിസിനസ് ഏജന്‍സി തുടങ്ങിയതിലൂടെ ഞങ്ങള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞവരുണ്ട്. കാരണം വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലൂടെയായിരുന്നു ഇത് വാങ്ങിയതെന്നും റേച്ചല്‍ വെളിപ്പെടുത്തി.

5

IMAGE CREDIT: Rachel Ollington

അഞ്ച് കോടിയോളമാണ് നാല് വീടുകള്‍ക്കുമായി റേച്ചലും ഭര്‍ത്താവും ചേര്‍ന്ന് മുടക്കിയത്. ഇവയുടെ ഇന്നത്തെ വില കേട്ടാള്‍ ഞെട്ടും. പത്ത് കോടിയില്‍ അധികം മൂല്യം വരും. ഇവരുടെ ബൈ ടു ലെറ്റ് ഓഫറിലൂടെയാണ് ഇവര്‍ വീടുകള്‍ സ്വന്തമാക്കിയത്. ഇനിയും വീടുകള്‍ വാങ്ങുമെന്നാണ് ഇവര്‍ പറയുന്നത്. റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയിലെ ജോലിയില്‍ നിന്ന് കിട്ടുന്ന പണമാണ് ഇവര്‍ സമ്പാദ്യമായി കണ്ടത്. സകല പണവും നിക്ഷേപത്തിലേക്കാണ് ഒരു വര്‍ഷം പോയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു വീട് വാങ്ങാനുള്ള പണം ഇവര്‍ നേടിയെടുത്തിിരുന്നു.

6

SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്‌കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!

റേച്ചലിന്റെ ഈ വിജയഗാഥയ്ക്ക് പിന്നില്‍ മാതാപിതാക്കള്‍ക്കുണ്ടായ ഒരു ദുരിതകഥയുണ്ട്. പന്ത്രണ്ടാം വയസ്സില്‍ തന്റെ മാതാപിതാക്കള്‍ക്ക് പണമില്ലാത്തത് കൊണ്ട് കുടുംബ വീട് വില്‍ക്കേണ്ട അവസ്ഥയുണ്ടായിരുന്നു. അതിന് ശേഷം വിജയിക്കാനുള്ള ഓട്ടത്തിലായിരുന്നു ഇവര്‍. തന്റെ കുടുംബം എസ്‌ക്‌സില്‍ നിന്ന് നോര്‍ഫ്‌ളോക്കിലേക്ക് പിന്നീട് മാറിയെന്നും, ജീവിത ചെലവ് കുറഞ്ഞതാണ് കാരണമെന്നും റേച്ചല്‍ പറഞ്ഞു. തങ്ങള്‍ക്കൊപ്പം താമസിക്കാന്‍ വന്നിരുന്ന കുട്ടികളില്‍ പലരും വീടില്ലാത്തവരായിരുന്നു. ഇതെല്ലാം റേച്ചലിന്റെ വിജയത്തിന് സഹായകരമായിട്ടുണ്ട്.

https://malayalam.oneindia.com/photos/skincare-benefits-of-using-rosewater-to-skin-oi94029.html
English summary
school dropout from 16, a 40 year old british women now owns 4 homes, her success story goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X