ടെയ്‌ലര്‍ സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് നല്‍കിയത് 82 ലക്ഷം, 50 പേര്‍ക്ക് ലഭിച്ച തുക ഇങ്ങനെ, കാരണം ഇതാണ്
വാഷിംഗ്ടണ്‍: ലോകം മുഴുവന്‍ ആരാധകരുള്ള പോപ്പ് ഗായികമാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. നിലവില്‍ യുഎസ്സില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഗായികമാരിലൊരാളാണ് അവര്‍ അടുത്തിടെയാണ് 33കാരിയായ സ്വിഫ്റ്റിന്റെ ഇറാസ് ടൂര്‍ സംഗീത പരിപടി അവസാനിച്ചത്. ആ സംഗീത പരിപാടി ലോകം മുഴുവന്‍ തരംഗമായിരുന്നു. എന്നാല്‍ അതിന് ശേഷം ടെയ്‌ലര്‍ സ്വിഫ്റ്റ് തന്റെ ട്രക്ക് ഡ്രൈവര്‍ക്കമാര്‍ക്ക്‌നല്‍കിയ ബോണസുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
സ്വിഫ്റ്റിന്റെ സംഗീതോപകരണങ്ങള്‍ യുഎസ്സില്‍ ആകെ നടന്ന പരിപാടിയില്‍ ഒപ്പം കൊണ്ടുപോയ ഡ്രൈവര്‍മാര്‍ക്കാണ് ഇപ്പോള്‍ ബോണസ് ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ഒരു ട്രക്ക് ഡ്രൈവര്‍ക്ക് ലഭിച്ചിരിക്കുന്നത്. 82 ലക്ഷം രൂപയോളം വരുമിത്.അതേസമയം ടെയ്‌ലര്‍ സ്വിഫ്റ്റിന് ഈ സംഗീത പരിപാടിയില്‍ അന്‍പതോളം ജീവനക്കാരുടെ സേവനമുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം കൂടി ഗായിക നല്‍കിയത് 5 മില്യണ്‍ യുഎസ് ഡോളറാണ്.

ബോണസായി വമ്പന്‍ തുക നല്‍കിയ സ്വിഫ്റ്റിന്റെ തീരുമാനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ശനിയാഴ്ച്ച സാന്റ ക്ലാരയില്‍ ഗായികയുടെ സംഗീത പരിപാടി നടക്കാനിരിക്കുകയാണ്. അതിന് മുമ്പായിട്ടാണ് ഇങ്ങനൊരു നേട്ടം സ്വിഫ്റ്റില്‍ നിന്ന് ജോലിക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. എന്‍ഡ് ഓഫ് ദ ടൂര്‍ ബോണസാണ് ഇതെന്ന് ടിഎംസി റിപ്പോര്‍ട്ട് ചെയ്തു. കാരണം യുഎസ്സിലെ അവരുടെ സംഗീത പരിപാടിയുടെ അവസാനമായിരിക്കുകയാണ്. ഇനി മെക്‌സിക്കോയിലാണ് അടുത്ത പരിപാടിയുള്ളത്.
ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ നല്ല മനസ്സിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുകയാണ് ജീവനക്കാര്‍. ഇത്ര വലിയ തുക ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവര്‍. എന്നാല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല സ്വിഫ്റ്റ് പണം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ബാന്‍ഡ് അംഗങ്ങള്‍ക്കും, ഡാന്‍സര്‍മാര്‍ക്കും, ലൈറ്റ്-സൗണ്് ടെക്‌നീഷ്യന്മാര്‍ക്കും, കാറ്ററേഴ്‌സിനും, മറ്റ് സ്റ്റാഫംഗങ്ങള്‍ക്കും വരെ ടെയ്‌ലര്‍ സ്വിഫ്റ്റ് നല്ലൊരു തുക നല്‍കിയിട്ടുണ്ടെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ ഒരു ഭൗമ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തലും വൈറലായിരുന്നു. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ആരാധകര്‍ അടുത്തിടെ വാഷിംഗ്ടണിലെ സിയാറ്റിലില്‍ നടത്തിയ ആഘോഷപരിപാടികള്‍ ഒരു ചെറിയ ഭൂകമ്പത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചിരുന്നുവെന്നാണ് ഭൂകമ്പശാസ്ത്രജ്ഞനായ ജാക്കി കപ്ലാന്‍ ഓയര്‍ബാഷ് വെളിപ്പെടുത്തിയത്.
ജൂലായ് 22നും 23നും ഇടയിലാണ് സംഭവം നടന്നത്. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത നിശയുടെ സമയത്ത് നടന്ന നൃത്തങ്ങള്‍ ഭൂകമ്പമാപിനിയില്‍ 2.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. അത്രത്തോളം ആരാധക ബാഹുല്യം കാരണം ഭൂമി കുലുങ്ങി എന്നാണ് ഓയര്‍ബാഷ് പറയുന്നത്. സിയാറ്റില്‍ സീഹാക്ക്‌സിന്റെ കായിക മത്സരത്ത് അനുഭവപ്പെട്ട ഭൂചലനത്തേക്കാള്‍ വരുമിത്. ഇരട്ടിയില്‍ അധികം വരുമെന്നാണ് ഈ ശാസ്ത്രജ്ഞന്‍ പറയുന്നത്. ഒരേ സമയം ടോപ് ടെന്‍ ചാര്‍ട്ടില്‍ ഇടംപിടിച്ച നാല് ആല്‍ബങ്ങള്‍ നേരത്തെ ടെയ്‌ലര്‍ സ്വിഫ്റ്റിന്റേതായിട്ടുണ്ടായിരുന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ജീവിച്ചിരിക്കുന്ന ആദ്യ വ്യക്തിയാണ് അവര്‍.












Click it and Unblock the Notifications