• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു.. നിങ്ങളും ഞെട്ടും!

  • By Desk

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെയാണ് മഞ്ജു വാര്യരെ മലയാളികള്‍ വിളിക്കുന്നത്. സത്യത്തില്‍ മലയാളത്തില്‍ ഇങ്ങനെ ഒരു വിളി കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച ഏകനടി കൂടിയാണ് മഞ്ജു വാര്യര്‍. ഇവിടെ പുരുഷ സൂപ്പര്‍ സ്റ്റാറുകളുടെ ആറാട്ടാണല്ലോ സാധാരണ. ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജു വാര്യരോട് മലയാളികള്‍ക്ക് അല്‍പം സ്‌നേഹം കൂടിയിട്ടുണ്ടോ എന്നൊരു സംശയം. എന്നാല്‍ സൈറാബാനു കൂടി കാണുന്നതോടെ ഇത് ശരിക്കുമൊരു ഇഷ്ടം തന്നെയായി.

Read Also: മുള്ളാത്തയും ലക്ഷ്മിത്തരുവുമല്ല... 'സ്ത്രീയുടെ ജനനേന്ദ്രിയം' തിന്നാല്‍ കാന്‍സര്‍ മാറുമെന്ന് പഠനം!!

Read Also: വിനായകനെ നൈസായിട്ട് ഒന്ന് വെളുപ്പിച്ചു... അച്ചായന്‍ സൂപ്പറാ... വനിതയുടെ ഫോട്ടോഷോപ്പിന് ട്രോൾ പൂരം!!

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സൈറാബാനുവിനെക്കുറിച്ചുള്ള ബി.ഉണ്ണികൃഷ്ണന്‍ ചേട്ടന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടു. ഇതു ഞങ്ങള്‍, ടീം സൈറബാനുവിനുള്ള പ്രോത്സാഹനം മാത്രമല്ല ; സിനിമ കാണാന്‍ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തുന്ന ക്ഷണക്കത്ത് കൂടിയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന 'വില്ലനി'ല്‍ അഭിനയിക്കാന്‍ അവസരമുണ്ടായത് ഭാഗ്യമായി കരുതുന്നു. - ഇതാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ്.

മോഹന്‍ലാലിനൊപ്പം വീണ്ടും

മോഹന്‍ലാലിനൊപ്പം വീണ്ടും

ലാലേട്ടനോടൊപ്പമുള്ള അഭിനയം എന്നും ഏത് അഭിനേതാവിനും ആവേശവും വെല്ലുവിളിയും ആണല്ലോ. വില്ലന്‍ എന്ന സിനിമയിലൂടെ ബി.ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകനിലെ പ്രതിഭയെ അടുത്തറിയുവാനും കഴിഞ്ഞു എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിലെ സന്തോം മഞ്ജു വാര്യര്‍ മുമ്പും പങ്കുവെച്ചിട്ടുണ്ട്.

മഞ്ജുവിനോട് ആരാധകര്‍

മഞ്ജുവിനോട് ആരാധകര്‍

ഈ കഴിഞ്ഞ ദിവസം വനിത ഓണ്‍ലൈനില്‍ നിങ്ങളെ പറ്റി ഒരു ലേഖനം വായിച്ചു. നാലു കൊല്ലം മുന്‍പ് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ അച്ഛനും അമ്മയ്ക്കും ബാധ്യതയാകും എന്ന് കരുതി വിഷമിച്ചു എന്ന് വായിച്ചപ്പോള്‍ സങ്കടം തോന്നി. ആ പതിനാലു കൊല്ലം കൊണ്ട് നിങ്ങളുടെ ആത്മവിശ്വാസം പോലും അയാള്‍ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു - മഞ്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു ആരാധകന്‍ പറയുന്നത് ഇങ്ങനെ.

മുന്തിരിവൈന്‍ പോലെ മഞ്ജു

മുന്തിരിവൈന്‍ പോലെ മഞ്ജു

നിങ്ങളെ ആര്‍ക്കും വേണ്ട എന്നും, നിങ്ങള്‍ക്ക് യാതൊരു വിലയുമില്ലെന്നും നിങ്ങളുടെ മനസ്സില്‍ ഒരു തോന്നലുണ്ടാക്കിയിരുന്നു! അതെല്ലാം അതിജീവിച്ചു ഇന്ന് സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കുന്ന മഞ്ജുവിനോട് പറയട്ടെ, മഞ്ജു, നിങ്ങള്‍ മുന്തിരി വൈന്‍ പോലെയാണ്. മച്ച്വര്‍ ആകുന്തോറും രുചിയും മധുരവും കൂടും.

നിങ്ങളെ ഞങ്ങള്‍ കൈവിടില്ല

നിങ്ങളെ ഞങ്ങള്‍ കൈവിടില്ല

നിങ്ങളെ ഞങ്ങള്‍ക്കു വേണം. ഒരിക്കലും കൈവെടിയില്ല.എന്നെ ആര്‍ക്കും വേണ്ടാതായോ എന്ന് ഇനിയൊരിക്കലും സംശയിക്കരുത്. സിനിമകള്‍ വിജയിക്കാം, പരാജയപ്പെടാം. അതൊന്നും നിങ്ങളോടുള്ള സ്‌നേഹത്തില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല. എന്നും എപ്പോഴും കൂടെയുണ്ടാവും.

മഞ്ജു വാര്യരെ അവഗണിക്കാനാകില്ല

മഞ്ജു വാര്യരെ അവഗണിക്കാനാകില്ല

നിങ്ങള്‍ക്കു ഈ സ്ത്രീയെ വിമര്‍ശിക്കാം വെറുക്കാം. പക്ഷെ വീണുപോയ ഒരിടത്തുനിന്നു തനിയെ എഴുനേല്‍ക്കുകയും സ്വന്തം വഴി കണ്ടെത്തുകയും അതിലൂടെ നിശബ്ദയായി നടന്നു വെളിച്ചം വിതറുകയും ചെയ്ത ഒരു സ്ത്രീയാണിതെന്നു മറക്കാനാകില്ല.

സൈറാബാനുവില്‍ കാണുന്ന കടല്‍

സൈറാബാനുവില്‍ കാണുന്ന കടല്‍

ജീവിതത്തിന്റെ തിരിച്ചുവരവെന്നതു സിനിമയെക്കാള്‍ വലിയ നേട്ടമാണ്. ദൈവം തയ്യാറാക്കിവച്ച തിരക്കഥയില്‍ അവരതു ചെയ്തുകൊണ്ടേയിരിക്കുന്നു. ഉപദ്രവിക്കപ്പെട്ട നടിയെ അനുകൂലിക്കാന്‍ ചേര്‍ന്ന കൂട്ടായ്മയില്‍ നിറ കണ്ണുകളുമായി ഇരുന്ന മഞ്ജുവാരിയര്‍ എന്ന നടിയുടെ മനസ്സിലെ കടല്‍ കണ്ണുകളില്‍ കാണാമായിരുന്നു. അത്തരമൊരു കടല്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളെയാണു നമുക്കു വേണ്ടത്.

മഞ്ജുവിനെക്കുറിച്ചുള്ള ആ കുറിപ്പ്

മഞ്ജുവിനെക്കുറിച്ചുള്ള ആ കുറിപ്പ്

അന്ന് എല്ലാം ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും പടിയിറങ്ങിയ മഞ്ജു വാരിയര്‍, ഇന്ന് കെയര്‍ ഓഫ് സൈറാബാനുവിലെ വിസ്മയപ്രകടനത്തിലൂടെ മികച്ച നടിയായി പഴയ ശോഭയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു... മഞ്ജുവിനെ കുറിച്ചുള്ള ഓര്‍മ്മകളുമായി മലയാള മനോരമ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ഉണ്ണി കെ. വാരിയര്‍ എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

വെരുതെ ഒരു പ്രകടനമല്ല

വെരുതെ ഒരു പ്രകടനമല്ല

താങ്കളുടെ നന്മ തിരിച്ചറിയുമ്പോള്‍ അതൊരിക്കലും പ്രകടനമല്ല എന്നു അടിവരയിട്ട് ഉറപ്പിക്കുമ്പോള്‍ വെറുതെ എങ്കിലും ഒന്നു ആഗ്രഹിച്ചു പോകുന്നു.. താങ്കളുടെ സഹനത്തിനും ത്യാഗത്തിനും ചതി എന്ന പ്രതിഫലം നല്‍കിയവന് തക്ക ശിക്ഷ ഉടനടി ലഭിക്കാന്‍.. ആരാധിക എന്ന നിലയില്‍ അല്ല.. ചേച്ചിയ്ക്ക് നല്ലതു മാത്രം വരട്ടെ ഇനിയെങ്കിലും.

ഇനി ആ ഞെട്ടിക്കുന്ന ചിത്രം

ഇനി ആ ഞെട്ടിക്കുന്ന ചിത്രം

ഇതൊക്കെ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലെ സമീപകാലത്തെ പോസ്റ്റുകളും അതിനുള്ള പ്രതികരണങ്ങളുമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമുണ്ട്. അതാണ് മേലെ കൊടുത്തിരിക്കുന്ന തലക്കെട്ട്. മഞ്ജുവാര്യര്‍ ഫേസ്ബുക്കിലിട്ട ഫോട്ടോ കണ്ട് സിനിമാലോകം ഞെട്ടി, ഇതെപ്പോ സംഭവിച്ചു. ഈ ചിത്രമാണത്.

ക്ലിക്ക് ചെയ്താല്‍ ഞെട്ടും

ക്ലിക്ക് ചെയ്താല്‍ ഞെട്ടും

മഞ്ജു വാര്യരുടെ ഞെട്ടിക്കുന്ന ഫോട്ടോ കാണാന്‍ വേണ്ടി ലിങ്കില്‍ ക്ലിക് ചെയ്താല്‍ എന്തായാലും ആളുകള്‍ ഞെട്ടിപ്പോകും. മദ്യപാനം അധികമായാല്‍ എങ്ങനെ മഞ്ഞപ്പിത്തം വരും എന്നതിനെക്കുറിച്ചുള്ള ഒരു ബ്ലോഗ് ലിങ്കാണ് ഇത്. സെലിബ്രിറ്റികളുടെ പേരും ഫോട്ടോയും വെച്ച് എങ്ങനെ സോഷ്യല്‍ മീഡിയ ഫോറങ്ങളിലൂടെ ട്രാഫിക് സംഘടിപ്പിക്കുന്നു എന്നതിന് ഉദാഹരണമാണ് മഞ്ജു വാര്യരുടെ പേരിലെ ഈ ഫോട്ടോ.

English summary
Truth behind that Manju Warrier photo: Social media marketing in the name of leading actress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more