60,000 രൂപ തുടക്കശമ്പളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജോലി..അപേക്ഷിക്കാന്‍ മലയാളികള്‍ ശ്രമിക്കുന്നില്ല!!!

Subscribe to Oneindia Malayalam

കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ ഉത്തരേന്ത്യക്കാര്‍ തിളങ്ങുമ്പോള്‍ മലയാളികള്‍ പക്ഷേ ഈ രംഗത്ത് വേണ്ടതു പോലെ കഴിവ് തെളിയിക്കാതിരിക്കുകയാണ്. പിഎസ്‌സി പരീക്ഷകള്‍ ഒന്നും വിടാതെ എഴുതുന്ന മലയാളികള്‍ പക്ഷേ 60,000 രൂപ ആദ്യമാസ ശമ്പളം ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള ശ്രമം പോലും നടത്തുന്നില്ല!!! സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2017 വര്‍ഷത്തേക്കുള്ള കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സാമിന് അപേക്ഷ ക്ഷണിച്ചിട്ടും മലയാളികള്‍ അറിഞ്ഞ മട്ടില്ല.

ഇത്തവണ രണ്ടായിരത്തോളം ഒഴിവുകളാണ് ഉയര്‍ന്ന പ്രൊമോഷന്‍ സാദ്ധ്യതയുള്ള ഈ കേന്ദ്രസര്‍ക്കാര്‍ ജോലിക്കുള്ളത്. കഴിവില്ലാത്തതല്ല പ്രശ്‌നം, ശ്രമം നടത്തുന്നില്ല എന്നതാണ് വസ്തുത. ഓണ്‍ലൈന്‍ പരീക്ഷ മാത്രമേ ഉള്ളൂ. അഭിമുഖ പരീക്ഷ ഇല്ല എന്ന പ്രത്യേകതയും ഉണ്ട്. IAS/IPS പരീക്ഷകള്‍ കഴിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത പോസ്റ്റുകളിലേക്ക് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണിത്. ഇന്‍കം ടാക്‌സ് ഓഫീസര്‍, കസ്റ്റംസ് ഓഫീസര്‍, CBI ഇന്‍സ്പെക്ടര്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA) ഇന്‍സ്പെക്ടര്‍, വിദേശകാര്യ വകുപ്പിലെ ഉന്നത പോസ്റ്റുകള്‍ എന്നിവയിലേക്കൊക്കെയാണ് നിയമനം ലഭിക്കുക. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ആണ് യോഗ്യത. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ഉള്ള ലിങ്കുകള്‍ ഏതെങ്കിലും സന്ദര്‍ശിക്കുക.

http://bit.ly/ssccgl2017

https://goo.gl/Uw5ZDf

http://bit.ly/SscCGL

https://goo.gl/uJ8R6m

http://ssccgl.net.in

http://ssccgl2017.net.in

http://ssccgl2017online.com

central-government

2016 വര്‍ഷത്തെ CGL പരീക്ഷയ്ക്ക് 1500000 പേര്‍ പരീക്ഷ എഴുതിയതില്‍ വളരെ കുറഞ്ഞ മലയാളികളാണുണ്ടായിരുന്നത്. വരാനിരിക്കുന്ന LDC പരീക്ഷയ്ക്ക് 1700000 പേര്‍ അപേക്ഷിച്ച സ്ഥാനത്താണിത് ഇതെന്ന് ഓര്‍ക്കണം. ഇനിയെങ്കിലും വീണ്ടുവിചാരം നടത്തുക.

English summary
SSC CGL 2017: 20000+ Vacancies Expected
Please Wait while comments are loading...