കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അര്‍ജന്റീനയെ സ്നേഹിക്കുന്ന ഞങ്ങള്‍ക്ക് മത്സരം കാണാൻ സ്‌കൂള്‍ വിടണം'; വൈറല്‍ അപേക്ഷ

Google Oneindia Malayalam News

ലോകകപ്പിന്റെ ആവേശം അങ്ങ് കൊടുമുടിയില്‍ എത്തിനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ ലോകകപ്പിന് തുടക്കമായത്. ഇപ്പോള്‍ ലോകമെമ്പാടും ഒരു പന്തിന് പിന്നാലെയാണ്. കേരളത്തിലാണെങ്കില്‍ വളരെ മുന്‍പ് തന്നെ ലോകകപ്പ് ആവേശം തുടങ്ങിയതാണ്. ഇഷ്ട ടീമുകളുടെ ഫ്‌ളക്‌സ് വെച്ചും കട്ടൗട്ട് വെച്ചും ആഘോഷം ആരംഭിച്ചതാണ്.

ഇപ്പോള്‍ മറ്റൊരു രസകരമായ ഒരു സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുട്ടി അര്‍ജന്റീന ഫാന്‍സിന്റെ ഒരപേക്ഷയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പങ്കിടുന്നത്. അര്‍ജന്റീനയുടെ കളികാണുന്നതിന് വേണ്ടി അവധി ചോദിച്ചുകൊണ്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപേക്ഷ എഴുതിയിരിക്കുന്നത്. 12 വിദ്യാര്‍ത്ഥികളാണ് ഒപ്പിട്ട് അപേക്ഷ നല്‍കിയിരിക്കുന്നത്. എന്താണ് അപേക്ഷയില്‍ പറഞ്ഞിരിക്കുന്നതെന്നോ. വിശദമായി വായിക്കാം.

pc:Binsin Eakkattoor Facebook..

1

ലോകകപ്പ് പശ്ചാത്തലത്തില്‍ നാളെ 3.30ന് നടക്കുന്ന അര്‍ജന്റീന V/S സൗദ് അറേബ്യ മത്സരം നടക്കുകയാണ്. അതിനാല്‍ അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി നാളെ 3 മണിക്ക് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്‌കൂള്‍ വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...അര്‍ജന്റിീന ഫാന്‍സ് എന്‍എച്ച്എസ്എസ്, എന്നാണ് കത്ത്. കത്ത് എന്തായാലും സോഷ്യല്‍മീഡിയയില്‍ വൈറലായി..

ലക്കി ബില്‍ ആപ്പ്; ഒടുവില്‍ സമ്മാനത്തുക കൈമാറി ധനവകുപ്പ്; 7 ലക്ഷം അക്കൗണ്ടിലേക്ക്‌<br />ലക്കി ബില്‍ ആപ്പ്; ഒടുവില്‍ സമ്മാനത്തുക കൈമാറി ധനവകുപ്പ്; 7 ലക്ഷം അക്കൗണ്ടിലേക്ക്‌

2

അതേസമയം, ലോകകപ്പിൽ മത്സരങ്ങൾ ആവേശത്തോടെ തുടരുകയാണ്.. ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറും ഏറ്റുമുട്ടിയത്. മുന്‍ ലോകകപ്പുകളുടെ ചിഹ്നങ്ങളുടെ ഓര്‍മ പുതുക്കലും ലഈബെന്ന ഖത്തര്‍ ലോകകപ്പ് ഭാഗ്യ ചിഹ്നത്തിന്റെ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ഉദ്ഘാടന വേളയിലെ പ്രധാന ആകര്‍ഷണം ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു.

3

'ദി കോളിങ്' എന്ന ഓപ്പണിങ് സിറമണിയില്‍ ലോകകപ്പിനെത്തിയ എല്ലാവര്‍ക്കും മുമ്പില്‍ ഫ്രീമാന്‍ സംസാരിച്ചു. മോര്‍ഗന്‍ ഫ്രീമാനൊപ്പം ലോകകപ്പിന്റെ അംബാസഡറായ ഖാനിം അല്‍ മുഫ്തയും പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി. പ്രശസ്ത ദക്ഷിണ കൊറിയന്‍ ബാന്‍ഡായ ബി.ടി.എസിലെ അംഗമായ ജംഗ് കുക്കും ഉദ്ഘാടനത്തിന് ഉണ്ടായിരുന്നു.

4

അതേസമയം, ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം തുണയായി. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി എടുത്ത ഗോളാണ് വിജയത്തിലേക്ക് എത്തിച്ചത്

English summary
students of NHSS school, who are the argentina fans wrote a letter to teacher, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X