കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ വിശ്വാസങ്ങള്‍ക്കു പുറകിലും ശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട്, അവയില്‍ ചിലതറിയാന്‍!!

  • By ഭദ്ര
Google Oneindia Malayalam News

കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്ന പലതരം വിശ്വാസങ്ങള്‍ നമ്മുക്കിടിയിലുണ്ട്. മുതിര്‍ന്നവര്‍ പറയും നമ്മള്‍ പാലിക്കും. അതില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ അര്‍ഹതയില്ലാത്ത ചില സത്യങ്ങള്‍. ഇത്തരം സത്യങ്ങള്‍ അവര്‍ക്ക് അവരുടെ പൂര്‍വ്വികര്‍ പകര്‍ന്നു കൊടുത്തതിനാല്‍ ഉത്തരം കണ്ടെത്താന്‍ സാധിച്ചില്ല എന്നതാണ് സത്യം.

നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ കമ്പനി മേലുദ്യോഗസ്ഥരോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍നിങ്ങള്‍ ജോലിയ്ക്ക് കയറുമ്പോള്‍ കമ്പനി മേലുദ്യോഗസ്ഥരോട് പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍

നിത്യ ജീവിതതത്തില്‍ മനുഷ്യന്റെ വിശ്വാസങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പുറകില്‍ ശാസ്ത്രം ഒളിച്ചിരിപ്പുണ്ട്. ചിലതൊക്കെ കേട്ടാല്‍ നിസാരമായും ഇതിനെയാണോ നമ്മള്‍ ഭയത്തോടെ വിശ്വാസിച്ചിരുന്നത് എന്നും ചിന്തിച്ച് പോകും.. അത്തരത്തിലുള്ള ചില വിശ്വാസങ്ങളുടെ ശാസ്ത്രീയ അടിത്തറ അറിയാം...

കാക്കയ്ക്ക് ശ്രാദ്ധമൂട്ടുന്നു

കാക്കയ്ക്ക് ശ്രാദ്ധമൂട്ടുന്നു


വിശ്വാസം: മരണ ശേഷം പിതൃക്കള്‍ കാക്കയുടെ രൂപത്തില്‍ എത്തുകയും നമ്മള്‍ നല്‍കുന്ന ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.

ശാസ്ത്രം: കാക്കകള്‍ സാധാരണയായി മനുഷ്യവാസമുള്ളിടത്ത് വസിക്കുന്നത് ഭക്ഷണം എളുപ്പത്തില്‍ കിട്ടാന്‍ വേണ്ടിയാണ്.

വാതിലില്‍ ചെറുനാരങ്ങയും പച്ചമുളകും കെട്ടിയിടുന്നു

വാതിലില്‍ ചെറുനാരങ്ങയും പച്ചമുളകും കെട്ടിയിടുന്നു


വിശ്വാസം: മുളകും നാരങ്ങയും കെട്ടിയിടുന്നത് ദുഷ്ട ശക്തികളില്‍ നിന്നും അകറ്റി നിര്‍ത്തും

ശാസ്ത്രം: ചെറുനാരങ്ങയിലും പച്ചമുളകിലും അണുകളെ നശിപ്പിക്കാന്‍ കഴിയുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ രോഗങ്ങളില്‍ നിന്നും മുക്തി നേടി തരുന്നു.

മരണാനന്തര ചടങ്ങില്‍ പങ്കെടുത്താല്‍ കുളിക്കണം

മരണാനന്തര ചടങ്ങില്‍ പങ്കെടുത്താല്‍ കുളിക്കണം


വിശ്വാസം: നെഗറ്റാവ് എനര്‍ജി കൂടെയുണ്ടാകും

ശാസ്ത്രം: മരിച്ചവരുടെ ശരീരത്തില്‍ നിന്നും മരണം സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വിഘടനത്തിന് ആവശ്യമായ പ്രക്രിയ നടക്കുന്നു. ഇതിന്റെ ഇന്‍ഫക്ഷന്‍ തടയുന്നതിനാണ് കുളിക്കുന്നത്.

പാമ്പിനെ കൊല്ലുമ്പോള്‍ തലയ്ക്കടിച്ച് കൊല്ലണം

പാമ്പിനെ കൊല്ലുമ്പോള്‍ തലയ്ക്കടിച്ച് കൊല്ലണം


വിശ്വാസം: പാമ്പിന്റെ കണ്ണുകളില്‍ നമ്മുടെ രൂപം പകര്‍ന്നാല്‍ ഇണ വന്ന് പ്രതികാരം തീര്‍ക്കും

ശാസ്ത്രം: പാമ്പിന്റെ പല്ലിലെ വെനം മരിച്ചു കഴിഞ്ഞാലും മണ്ണില്‍ കലരുന്നത് മനുഷ്യന് ആപത്താണ്. ഇത് നശിപ്പിക്കുന്നതിനാണ് തലയ്ക്കടിച്ച് കൊല്ലുന്നത്.

ഗര്‍ഭിണികള്‍ പുറത്തിറങ്ങി നടക്കരുത്

ഗര്‍ഭിണികള്‍ പുറത്തിറങ്ങി നടക്കരുത്


വിശ്വാസം: പ്രേതം, ഭൂതം എന്നിവ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെയും അമ്മയെയും ഉപദ്രവിക്കും.

ശാസ്ത്രം: പഴയ കാലത്ത് വാഹന സൗകര്യം കുറവായിരുന്നു. ഇതിനാല്‍ അനാവശ്യമായി സ്ത്രീകള്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത് പറയുന്നത്.

നിലത്തിരുന്ന് ഭക്ഷണം കഴിക്കണം

നിലത്തിരുന്ന് ഭക്ഷണം കഴിക്കണം


വിശ്വാസം: നിലത്തിരുന്ന ഭക്ഷണം കഴിച്ചിലെങ്കില്‍ പിതൃക്കള്‍ കോപിക്കും

ശാസ്ത്രം: കാലുകള്‍ മടക്കി നിലത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ദഹനം എളുപത്തിലാകുമെന്ന കാരണത്താലാണ് ഇങ്ങനെ പറയുന്നത്.

പടിഞ്ഞാറ് ഭാഗത്തേക്ക് തല വെയ്ക്കരുത്

പടിഞ്ഞാറ് ഭാഗത്തേക്ക് തല വെയ്ക്കരുത്


വിശ്വാസം: പടിഞ്ഞാറ് ഭാഗത്തേക്ക് തയ വെയ്ച്ചുറങ്ങുന്നത് ആയുസ്സ് കുറയ്ക്കും.

ശാസ്ത്രം: ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലം പടിഞ്ഞാറു ഭാഗത്തേക്ക് നില്‍ക്കുമ്പോള്‍ ആ ഭാഗത്തേക്ക് തല വെച്ചു കിടക്കുമ്പോള്‍ തലവേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടും.

വീട്ടില്‍ നിന്നും പുറത്ത് പോകുന്നതിന് മുന്‍പ് തൈരും പഞ്ചസാരയും കഴിയ്ക്കണം

വീട്ടില്‍ നിന്നും പുറത്ത് പോകുന്നതിന് മുന്‍പ് തൈരും പഞ്ചസാരയും കഴിയ്ക്കണം


വിശ്വാസം: ജീവതത്തില്‍ വിജയം കൈവരിക്കുന്നതിന് സഹായിക്കും

ശാസ്ത്രം: വയറിനെ തണുപ്പിക്കാന്‍ തൈര് സഹായിക്കും, പഞ്ചസാര ഗ്ലൂക്കോസിന്റെ അംശം കൂട്ടുന്നതിനും സഹായിക്കും. ഇത് ആരോഗ്യത്തിന് നല്ലതാണ്.

ചൊവ്വയും വ്യാഴവും തലമുടി കഴുകരുത്

ചൊവ്വയും വ്യാഴവും തലമുടി കഴുകരുത്


വിശ്വാസം: കുടുംബത്തില്‍ അശുഭസൂചകമായ കാര്യങ്ങള്‍ സംഭവിക്കും.

ശാസ്ത്രം: പഴയ കാലത്ത് വെള്ളം ലാഭിക്കുന്നതിനുള്ള മാര്‍ഗമായിരുന്നു ഇത്.

ക്ഷേത്രത്തില്‍ മണികള്‍ മുഴക്കുന്നത്

ക്ഷേത്രത്തില്‍ മണികള്‍ മുഴക്കുന്നത്


വിശ്വാസം: ദൈവത്തെ വിളിച്ചുണര്‍ത്തുന്ന മാര്‍ഗമാണിത്

ശാസ്ത്രം: മനുഷ്യന്റെ ഇന്ദ്രീയങ്ങളെ ഉണര്‍ത്തുന്നു.

ചവച്ചരയ്ക്കാതെ തുളസി കഴിക്കണം

ചവച്ചരയ്ക്കാതെ തുളസി കഴിക്കണം


വിശ്വാസം: തുളസി ലക്ഷ്മീ ദേവിയുടെ അവതാരമായതിനാല്‍ ചവച്ചരയ്ക്കാന്‍ പാടില്ല.

ശാസ്ത്രം: തുളസി ആയുര്‍വേദ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഇലയാണ് മാത്രമല്ല, ചവച്ചരയ്ക്കുമ്പോള്‍ പല്ലില്‍ പിടിച്ചിരിക്കുന്നത് ഒഴിവാക്കാനാണ് ഇതു പറയുന്നത്.

രാത്രിയില്‍ നഖം വെട്ടരുത്

രാത്രിയില്‍ നഖം വെട്ടരുത്


വിശ്വാസം: അശുഭകാര്യങ്ങളെ ക്ഷണിച്ച് വരുത്തും. ഭാവിയില്‍ അത് ദോഷം ചെയ്യും.

ശാസ്ത്രം: പഴയ കാലത്ത് വൈദ്യുതിയോ നഖം മുറിയ്ക്കുന്നതിന് നഖംവെട്ടി പോലുള്ള സാധനങ്ങളെ ഉണ്ടായിരുന്നില്ല. അതിനാല്‍ മൂര്‍ച്ചയേറിയ സാധനങ്ങള്‍ വെച്ചായിരുന്നു നഖം മുറിച്ചിരുന്നത്. വൈദ്യുതിയില്ലാതെ നഖം മുറിയ്ക്കുമ്പോഴുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇത് പറയുന്നത്.

ഗ്രഹണ സമയത്ത് വീടിന് പുറത്തിറങ്ങരുത്

ഗ്രഹണ സമയത്ത് വീടിന് പുറത്തിറങ്ങരുത്


വിശ്വാസം: നെഗറ്റീവ് എനര്‍ജി നിങ്ങള്‍ക്കു ചുറ്റും വന്നു ചേരും.

ശാസ്ത്രം: സൂര്യഗ്രഹണ സമയത്ത് പതിക്കുന്ന സൂര്യ രശ്മികള്‍ ദേഹത്ത് പതിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, ഇതിന് കണ്ണിന്റെ കാഴ്ചയെ പോലും നഷ്ടപ്പെടുത്താന്‍ കഴിവുണ്ട്.

English summary
There are certain things which are embedded in all of us since childhood by our parents, grandparents, friends and the entire family but we never ever question, why these things are imposed on us. We sometimes just blindly follow whatever has been told us thinking that because our ancestors said it, it is supposed to be correct.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X