കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാൻസ്മെൻ എട്ട് മാസം ഗർഭം, ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിൽ സിയയും സഹദും, ഇന്ത്യയിൽ ആദ്യം

എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്നു.

Google Oneindia Malayalam News
transmen

വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ച പ്രവചിക്കാനാവാത്ത വിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഓരോ മാറ്റങ്ങള്‍ വൈദ്യ ശാസ്ത്ര മേഖലയില്‍ സംഭവിക്കുന്നത്. ഇപ്പോഴിതാ അങ്ങനെ ഒരു മാറ്റത്തിന് വലിയ ഉദാഹരണമാണ് സോഷ്യല്‍ ലോകത്ത് അടക്കം ചര്‍ച്ചയാകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രഗ്നെന്‍സിയെന്ന ചരിത്രപരമായ നേട്ടത്തിന്റെ വക്കിലെത്തിയിരിക്കുകയാണ് ആരോഗ്യലോകം.

image credit: wave media photography

തന്റെയുള്ളിലെ മാതൃത്വം

തന്റെയുള്ളിലെ മാതൃത്വം

മനസുകൊണ്ട് ഒന്നിച്ച് ജീവിച്ച് തുടങ്ങിയ സഹദ് ഫാസില്‍- സിയ പവല്‍ ട്രാന്‍സ് ദമ്പതികളാണ് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. ഇതേ കുറിച്ച് സിയ പവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്‌നത്തിന് ഭര്‍ത്താവ് സഹദ് ഫാസിലിലൂടെ പൂര്‍ണതയേകുകയാണെന്ന് സിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വൈറല്‍ ഫോട്ടോഷൂട്ട്

വൈറല്‍ ഫോട്ടോഷൂട്ട്

കുറിപ്പിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങളും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്നു എന്നാണ് സിയ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ,

വൈറല്‍ കുറിപ്പ്

വൈറല്‍ കുറിപ്പ്

ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാന്‍ അറിഞ്ഞു വളര്‍ന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം ' അമ്മ'.... ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം.....

കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍

കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍

ഞാന്‍ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങള്‍ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാള്‍ക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതിക്ഷ...... എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേള്‍ക്കാന്‍ കാത്തിരിക്കുന്നു....

തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ്

തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ്

കുറഞ്ഞ ദിനങ്ങള്‍ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നല്‍കണേ നാഥാ.

ഇഷ്ടങ്ങളെ മുറുകെ പിടിച്ച്

ഇഷ്ടങ്ങളെ മുറുകെ പിടിച്ച്

എന്റെ സ്വപ്നങ്ങള്‍ക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക സഹദ് ഫാസില്‍ പിറന്ന ശരീരത്താല്‍ ജീവിക്കാന്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോള്‍ അവന്റെ ശരീരത്തെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മാറ്റുവാന്‍ ആരംഭിച്ചു......

കാലം ഞങ്ങളെ ഒരുമിപ്പിച്ചു

കാലം ഞങ്ങളെ ഒരുമിപ്പിച്ചു

ഹോര്‍മോണ്‍ തറാപ്പികളും ബ്രസ്റ്റ് റിമൂവല്‍ സര്‍ജറിയും...കാലം ഞങ്ങളെ ഒരുമിപ്പിച്ചു. മൂന്ന് വര്‍ഷമാകുന്നു. അമ്മ എന്ന എന്നിലെ സ്വപ്നം പോല അച്ഛന്‍ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂര്‍ണ്ണ സമ്മതത്താല്‍ ഇന്ന് 8 മാസം പ്രായമുള്ള ജീവന്‍ തന്റെ ഉദരത്തില്‍ ചലിക്കുന്നു ...... ഞങ്ങളുടെ ആഗ്രഹങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ ഞങ്ങളെടുത്ത തീരുമാനങ്ങള്‍ പിന്തുണച്ചു.

ട്രാന്‍സ്‌മെന്‍ പ്രെഗ്‌നെന്‍സി.

ട്രാന്‍സ്‌മെന്‍ പ്രെഗ്‌നെന്‍സി.

'ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്'; പുതിയ സന്തോഷം പങ്കുവച്ച് സ്വവര്‍ഗ ദമ്പതിമാര്‍'ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്'; പുതിയ സന്തോഷം പങ്കുവച്ച് സ്വവര്‍ഗ ദമ്പതിമാര്‍

ഞങ്ങള്‍ അറിഞ്ഞതില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രെഗ്‌നെന്‍സി. ഒറ്റപ്പെട്ട ജീവിതത്തില്‍ കൊച്ചു കുടുംബമാകുന്ന ഞങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയോടെ കുട നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മക്കും പെങ്ങള്‍ക്കും ഉൃക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നിക്കുന്ന എല്ലാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു

English summary
Transmen Pregnancy; Viral Trans Couple Ziya Paval and Zahhd Fazil are set to Welcome their Baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X