• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ ബോംബിട്ട് തകര്‍ത്ത വീട്ടില്‍ കുടുങ്ങി നായകുട്ടി, ഓടിയെത്തി രക്ഷിച്ച് യുക്രൈന്‍ വളണ്ടിയര്‍മാര്‍

Google Oneindia Malayalam News

കീവ്: യുക്രൈനില്‍ റഷ്യ തുടര്‍ ആക്രമണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. കെട്ടിടങ്ങളൊക്കെ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ആളുകള്‍ പലയിടത്തും രക്ഷതേടി ഒളിച്ചിരിക്കുകയാണ്. എന്നാല്‍ ആളുകള്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും റഷ്യയുടെ ആക്രമണം ദുരിതങ്ങളാണ് സമ്മാനിച്ചത്.

ഒരു നായക്കുട്ടി ബോംബിംഗ് നടത്തിയ വീട്ടില്‍ കുടുങ്ങി പോയ വാര്‍ത്ത ലോകശ്രദ്ധ നേടിയിരിക്കുകയാണ്. എന്നാല്‍ ഈ നായയെ തേടി കാരുണ്യഹസ്തമെത്തിയിരിക്കുകയാണ്. മനുഷ്യനെ പോലെ നായക്കും തുല്യമായ പരിഗണന നല്‍കുന്ന വളണ്ടിയര്‍മാരാണ് ഈ നായയുടെ ജീവന്‍ രക്ഷിച്ചത്. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image courtesy:Anton Gerashchenko

യുക്രൈനിലെ യുദ്ധത്തിന്റെ രൂക്ഷത എത്രത്തോളമുണ്ടെന്ന് ഈ വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം. റഷ്യയുടെ ആക്രമണത്തില്‍ സര്‍വതും തകര്‍ന്നിരിക്കുകയാണ്. പല നഗരങ്ങളും ബോംബിംഗില്‍ നിലംപൊത്തി. പല പൗരന്മാരും ഇന്ന് അഭയാര്‍ത്ഥികളാണ്. പലയിടത്തും സഹായം എത്തിക്കുന്നത് വളണ്ടിയര്‍മാരാണ്. ഇതിനിടയിലാണ് ആരുടെയും കണ്ണുനനയിക്കുന്ന ഒരു കാര്യം ഇവരുടെ കണ്ണില്‍പ്പെട്ടത്. റഷ്യ ബോംബിട്ട് തകര്‍ത്ത വീട്ടില്‍ ഒരിടത്ത് കുടുങ്ങി കിടക്കുകയാണ് നായക്കുട്ടി. മാലിന്യങ്ങള്‍ക്കിടയില്‍ വളണ്ടിയര്‍മാര്‍ തിരയുമ്പോഴായിരുന്നു ഇങ്ങനെ കാഴ്ച്ച കണ്ടത്.

2

image courtesy:Anton Gerashchenko

ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍ഇങ്ങനെയുണ്ടോ ഭാഗ്യം; 82 ലക്ഷം അടിച്ചു, വീണ്ടും ടിക്കറ്റെടുത്തു, എഴുപതുകാരിക്ക് കിട്ടിയത് കോടികള്‍

ഒരു ചെറിയ കുഴിയില്‍ വീണ് കിടക്കുകയായിരുന്നു ഈ നായക്കുട്ടി. ഇവര്‍ വന്നത് കൊണ്ട് മാത്രമാണ് അതിനെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. യുക്രൈന്‍ വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവായ ആന്റോണ്‍ ഗെരാഷെങ്കോയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. രക്ഷാപ്രവര്‍ത്തനം എങ്ങനെയായിരുന്നുവെന്ന് ഈ വീഡിയോയില്‍ കാണാന്‍. റഷ്യ ബോംബിട്ട് തകര്‍ത്ത ഒരു കെട്ടിടത്തിലേക്ക് കുറച്ച് വളണ്ടിയര്‍മാര്‍ കയറി വരുന്നതാണ് ആദ്യം കാണാന്‍ സാധിക്കുക. വെറുമൊരു മാലിന്യ കൂമ്പാരമായി ഈ കെട്ടിടം മാറിയിരുന്നു. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ കുടുങ്ങിയിരിക്കുന്ന പട്ടിക്കുട്ടി രക്ഷിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത് ഇതില്‍ കാണാം.

3

image courtesy:Anton Gerashchenko

ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള്‍ അവസാനിക്കുന്നില്ല....70 മില്യണ്‍ ചെലവിട്ടു, വാങ്ങിയത് പ്രൈവറ്റ് ജെറ്റ്ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള്‍ അവസാനിക്കുന്നില്ല....70 മില്യണ്‍ ചെലവിട്ടു, വാങ്ങിയത് പ്രൈവറ്റ് ജെറ്റ്

ഇവിടെ കുടുങ്ങിയത് പോയത് മാത്രമായിരുന്നില്ല പ്രശ്‌നം. ഈ നായയുടെ മുഖത്ത് ഒരു ക്യാന്‍ തന്നെ കുടുങ്ങി പോയിരുന്നു. ഇതിലൂടെ ആ നായക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചു. ഏതോ ക്യാനിലെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത് ആ നായക്കുട്ടിയുടെ വായയും മുഖവും ചേര്‍ത്ത് കുടുങ്ങി പോവുകയായിരുന്നു. ഈ ക്യാന്‍ പതിയെ വളണ്ടിയര്‍മാര്‍ നീക്കം ഈ നായക്കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. യുക്രൈനിലെ ബക്മത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഒരുപാട് മൃഗങ്ങള്‍ക്ക് ഇവിടെ സ്വന്തം വീട് നഷ്ടമായതെന്ന് ഗെരാഷെങ്കോ പറയുന്നു. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനാണ് വളണ്ടിയര്‍മാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

4

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

പുറത്തെ സാഹചര്യം കഠിനമാണെന്നും, വളരെ അപകടം നിറഞ്ഞതാണെന്നും, തന്റെ പോസ്റ്റില്‍ ഗെരാഷെങ്കോ സൂചിപ്പിക്കുന്നുണ്ട്. ഈ നായക്കുട്ടി ശരിക്കും ഭാഗ്യവാനാണ്. കൃത്യസമയത്തെത്തി വളണ്ടിയര്‍മാര്‍ അതിനെ രക്ഷിച്ചു. ഇല്ലെങ്കില്‍ പ്രശ്‌നമായേനെ എന്നും ഗെരാഷെങ്കോ സൂചിപ്പിച്ചു. ഈ വീഡിയോ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഈ വീഡോയ കണ്ടിരിക്കുന്നത്. തോക്കും, മിസൈലും, ബോംബുമൊന്നുമല്ല ശക്തമായ ആയുധം. അത് ദയയാണ്. അതുണ്ടെങ്കില്‍ ഏത് മനസ്സും, ലോകവും കീഴടക്കാമെന്ന് ഒരാള്‍ കുറിച്ചു. ഈ നായക്കുട്ടിയുടെ അമ്മയുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് മറ്റൊരാള്‍ കുറിച്ചു.

English summary
ukraine: volunteers rescue puppy stuck inside a home that bombed by ukraine, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X