കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വളര്‍ത്തുമൃഗങ്ങള്‍ കുസൃതി ധാരാളം കാണിക്കുന്നവരാണ്. എന്തെല്ലാം ചെയ്യുമെന്ന് പലപ്പോഴും ഊഹിക്കാന്‍ പോലുമാവില്ല. അത്തരമൊരു കുസൃതിയെ തുടര്‍ന്ന് ആകെ നട്ടം തിരിഞ്ഞിരിക്കുകയാണ് ഒരു യാത്രക്കാരന്‍. യാത്രക്കായി ബാഗ് പാക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാര്യം എത്രത്തോളം കുഴപ്പം പിടിച്ചതാണെന്ന് ഇയാള്‍ക്ക് മനസ്സിലായത്.

വിമാനത്താവളത്തിലെ ബാഗ് പരിശോധനയില്‍ അധികൃതര്‍ ഈ കാഴ്ച്ച കണ്ട് ഞെട്ടിയിരിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സാധനമാണ് വിമാനത്താവള അധികൃതര്‍ക്ക് ഈ യുവാവിന്റെ ബാഗില്‍ നിന്ന് കിട്ടിയിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: tsa twitter

ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തില്‍ നിന്നാണ് അധികൃതര്‍ ഈ ബാഗ് പരിശോധിച്ചത്. ഈ യാത്രക്കാരന്‍ ഫ്‌ളോറഡയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ഒരു പൂച്ചയെയാണ്. അധികൃതര്‍ ആകെ അമ്പരന്ന് പോയി. എങ്ങനെ ഈ പൂച്ച ബാഗില്‍ വന്നുവെന്ന് അവസാനം യാത്രക്കാരനോട് ചോദിക്കേണ്ടി വന്നു. ഈ ബാഗില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ആ പൂച്ച. ജിഞ്ചര്‍ പൂച്ചയെ കണ്ട് യാത്രക്കാരനും ഒന്ന് അമ്പരന്നു.

2

image credit: tsa twitter

ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാന്‍ ടിക്കറ്റെടുത്തു, 4 കോടി ബംപറടിച്ച് തായ് സന്ന്യാസി, വൈറല്‍

താന്‍ വീട്ടില്‍ വെച്ച് വന്ന പൂച്ച എങ്ങനെ ബാഗില്‍ കയറി എന്നാണ് ഇയാള്‍ക്കും മനസ്സിലാവാത്തത്. വിമാനത്താവളത്തിലെ സ്‌കാനിംഗിലാണ് ഇത് കണ്ടെത്തിയത്. ജെഎഫ്‌കെ വിമാനത്താവളത്തിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ ട്വിറ്റര്‍ പേജില്‍ ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലേക്ക് യാത്ര പോവുകയായിരുന്ന യാത്രക്കാരന്റെ സ്യൂട്ട് കേസില്‍ നിന്ന് ഒരു പൂച്ചയെ കണ്ടെത്തിയെന്നും, ചരിത്രപരമായ ഈ കണ്ടെത്തലിന് പിന്നാലെ ഈ പൂച്ചയെ ഞങ്ങള്‍ പുറത്തെടുക്കുകയാണെന്നും അവര്‍ കുറിച്ചു.

3

Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ

ബാഗ് സ്‌കാനിംഗില്‍ പൂച്ച ഈ പെട്ടിക്കുള്ളില്‍ ചുരുണ്ട് കൂടി ഇരിക്കുന്നത് കാണാം. ഇയാള്‍ക്ക് വിമാനത്താവളത്തിലെത്തുന്നത് വരെ ഒരു ശബ്ദം പോലും ഈ പൂച്ച ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് കണ്ടുപിടിക്കാനും വൈകിയത്. ഒരിക്കല്‍ പോലും ഈ യുവാവ് സ്യൂട്ട് കേസില്‍ പൂച്ച ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയിരുന്നില്ല ഒടുവില്‍ പെട്ടിയില്‍ നിന്ന് അധികൃതര്‍ തന്നെ പൂച്ചയെ പുറത്തെടുത്തു. ഇവര്‍ പുറത്തുവെച്ച ചിത്രത്തില്‍ ഇതിന്റെ വാല്‍ പുറത്തേക്ക് നില്‍ക്കുന്നത് കാണാം. നിരവധി പേരാണ് ഈ വിഷയത്തില്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചത്.

4

ഓറഞ്ച് നിറത്തിലുള്ള ഈ പൂച്ച അബദ്ധത്തില്‍ ഈ സ്യൂട്ട് കേസിനുള്ളില്‍ അകപ്പെട്ട് പോയത്. സ്‌മെല്‍സ് എന്നാണ് ഈ പൂച്ചയുടെ പേര്. യാത്രാ സാധനങ്ങള്‍ എടുത്ത് വെക്കുന്നതിനിടെ യുവാവിന്റെ സ്യൂട്ട് കേസ് കണ്ട പൂച്ചയ്ക്ക് ആവേശം മൂത്ത് ഇതിനുള്ളിലേക്ക് കയറുകയായിരുന്നു. എന്നാല്‍ ഈ യുവാവ് യാത്രയ്ക്കുള്ള തിരക്കിലായതിനാല്‍ പൂച്ച കയറിയതൊന്നും അറിഞ്ഞിരുന്നില്ല. ഇത് എപ്പോഴാണ് കയറിയതെന്ന് പോലും യുവാവിന് അറിയുമായിരുന്നില്ല. ഇയാളാകെ പൂച്ചയെ കണ്ട് ഷോക്കിലായിരുന്നു.

5

ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍ലോട്ടറിയെന്ന് കേട്ടാല്‍ കലിപ്പ്, 4 വര്‍ഷത്തിനിടെ എടുത്ത ആദ്യ ടിക്കറ്റില്‍ യുവാവിന് 40 ലക്ഷം; വൈറല്‍

അതേസമയം വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ പൂച്ചയെ കണ്ട് ഞെട്ടിപ്പോയെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ വക്താവ് ലിസാ ഫാര്‍ബ്‌സ്റ്റെയിന്‍ പറഞ്ഞു. എന്നാല്‍ ഈ പൂച്ചയെ കടത്തി കൊണ്ടുപോവുകയായിരുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തിയതായും ലിസ പറഞ്ഞു. ഫ്‌ളോറിഡയിലേക്ക് പോയ യാത്രക്കാരന്റേത് അല്ല ഈ പൂച്ചയെന്നും അധികൃതര്‍ കണ്ടെത്തിയെന്ന് ലിസ വ്യക്തമാക്കി. യഥാര്‍ത്ഥ ഉടമയ്ക്ക് ഈ പൂച്ചയെ കൈമാറി. ബാഗില്‍ നിന്നിറങ്ങിയ പൂച്ച സുരക്ഷിതമായി വീട്ടില്‍ മടങ്ങിയെത്തിയതായും അവര്‍ പറഞ്ഞു.

6

ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് ഒരാള്‍ ചൂണ്ടിക്കാണിച്ചു. ബാഗില്‍ ചുരുട്ടിക്കൂടി വെച്ച നിലയിലായിരുന്നു പൂച്ചയുണ്ടായിരുന്നത്. അയല്‍വാസിയുടെ ശല്യക്കാരനായ പൂച്ചയെ ഒഴിവാക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഒരു യൂസര്‍ കുറിച്ചത്. എന്നാല്‍ നിരവധി പേര്‍ ഇതിനെ തിരുത്തി. തങ്ങളുടെ ബാഗില്‍ ഇത്തരത്തില്‍ പൂച്ചകള്‍ കയറിയിട്ടുണ്ടെന്നും, തിരക്കിട്ട് യാത്ര ചെയ്യുമ്പോള്‍ ഇതൊന്നും ആരും ശ്രദ്ധിക്കില്ലെന്നും നിരവധി പേര്‍ മറുപടി നല്‍കി. അതേസമയം വിമാനത്താവളത്തിലെ ബഹളത്തെ ഈ പൂച്ച കാര്യമായി എടുത്തില്ലെന്നാണ് അധികൃതര്‍ തമാശയായി പറഞ്ഞത്.

English summary
us: jfk airport officials shocked after they found cat in a passenger's bag goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X