• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചിക്കന്‍ കറിയില്ലേ.. പെണ്ണും വേണ്ട'; വരന്റെ സുഹൃത്തുക്കള്‍ക്ക് കോഴിക്കറി വിളമ്പിയില്ല, കല്യാണം മുടങ്ങി

Google Oneindia Malayalam News

ഹൈദരാബാദ്: ചിക്കന്‍ കാരണം ഒരു കല്യാണം മുടങ്ങുമോ..ഇല്ലെന്നാണ് നിങ്ങളുടെ മറുപടിയെങ്കില്‍, അങ്ങനെ ഒരു കല്യാണം മുടങ്ങിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൊതുവെ ജാതകം, സ്ത്രീധനം എന്നിവയാണ് വിവാഹം മുടക്കികളെങ്കിലും ഈ സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കല്യാണ വീട്ടില്‍ വരന്റെ സുഹൃത്തുക്കള്‍ക്ക് ചിക്കന്‍ വിളിമ്പിയില്ലെന്ന് പറഞ്ഞാണ് ഹൈദരാബാദില്‍ ഒരു കല്യാണം മുടങ്ങിയത്.

1

തെലങ്കാനയിലെ പല ഗ്രാമങ്ങളിലും ഇറച്ചിക്കറി വിളമ്പാത്തതിനാല്‍ കല്യാണം മുടങ്ങി പോയ സംഭവങ്ങളെ കുറിച്ച് നാലോ അഞ്ചോ പതിറ്റാണ്ട് മുമ്പ് നമ്മുടെ മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിലും സമാനമായ സംഭവം അരങ്ങേറിയിരിക്കുകയാണ്. വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ക്ക് ചിക്കന്‍ കറി വിളമ്പിയില്ലെന്ന് പറഞ്ഞാണ് കല്യാണം മുടങ്ങിപ്പോയത്.

2

ഹൈദരാബാദിലെ ഷാപൂര്‍ നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജഗദ്ഗിരിഗുട്ട റിങ് ബസ്തിയില്‍ സ്വദേശിയായ വരനും കുത്ബുല്ലാപൂരില്‍ നിന്നുള്ള യുവതിയും തമ്മിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഷാപൂര്‍ നഗറിലെ ഒരു ഓഡിറ്റോറിയത്തില്‍ നിന്നാണ് അത്താഴ സല്‍ക്കാരം നടത്താന്‍ തീരുമാനിച്ചത്.

3

ദില്‍ഷയ്ക്ക് ഒരു പണികൊടുക്കാം എന്ന് പറഞ്ഞിട്ടും ആരും വന്നില്ല: താന്‍ തീർത്തും 'നിരാശനെന്ന്' സൂരജ്ദില്‍ഷയ്ക്ക് ഒരു പണികൊടുക്കാം എന്ന് പറഞ്ഞിട്ടും ആരും വന്നില്ല: താന്‍ തീർത്തും 'നിരാശനെന്ന്' സൂരജ്

വധൂവരന്മാര്‍ ബീഹാറില്‍ നിന്നുള്ള മാര്‍വാഡി കുടുംബത്തില്‍ നിന്നുള്ളവരായതിനാല്‍, അവര്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ തയ്യാറാക്കി. വിരുന്നിന്റെ അവസാനം വരന്റെ കൂട്ടുകാര്‍ ഊണ കഴിക്കാന്‍ എത്തി. അവര്‍ കോഴിയിറച്ചി വയ്ക്കാത്തതിനെ ചൊല്ലി വഴക്കിട്ട് ഭക്ഷണം കഴിക്കാതെ പോയി. ഇക്കാര്യത്തെ ചൊല്ലി വധുവിന്റെയും വരന്റെയും കൂട്ടര്‍ തമ്മില്‍ വഴക്കായി.

4

അമേഠിയില്‍ ഇനിയും മല്‍സരിക്കുമോ? രാഹുല്‍ ഗാന്ധിയുടെ ചുട്ട മറുപടി... തലക്കെട്ടിന് താല്‍പ്പര്യമില്

ഈ സംഭവത്തിന് പിന്നാലെ വിവാഹം മുടങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ വധുവിന്റെ വീട്ടുകാര്‍ ജെഡിമെട്ട്‌ല സിഐ പവനനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. രണ്ട് വീട്ടുകാരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൗണ്‍സിലിംഗ് നടത്തി. ഇതിന് പിന്നാലെ ഈ മാസം 30ന് വധൂവരന്മാരുടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മുടങ്ങിപ്പോകുമെന്ന് കരുതിയ വിവാഹം വീണ്ടും നടക്കുമെന്നതിന്റെ സന്തോഷത്തിലാണ് വധുവും വരനും.

5

'ഗുജറാത്തിൽ കോൺഗ്രസ് അനുകൂല തരംഗം, ഇത്തവണ സർക്കാർ രൂപീകരിക്കും'; ചെന്നിത്തല'ഗുജറാത്തിൽ കോൺഗ്രസ് അനുകൂല തരംഗം, ഇത്തവണ സർക്കാർ രൂപീകരിക്കും'; ചെന്നിത്തല

ഇത്തരത്തിലുള്ള സംഭവം ഇതാദ്യമായല്ല നടക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒഡിഷയിലും സമാനമായ സംഭവം നടന്നിരുന്നു. വിവാഹ സദ്യയില്‍ മട്ടന്‍ വിളമ്പിയില്ലെന്ന് ആരോപിച്ചായിരുന്നു അന്ന് കല്യാണം മുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. വലിയ വഴക്കിന് ശേഷമായിരുന്നു അന്ന് കല്യാണം മുടങ്ങിയത്.

English summary
Viral: Not Served Chicken Curry For Grooms Friends, Wedding Called off in Telengana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X