കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

viral video: ആകാശത്തിലൂടെ പറന്ന് ഫുഡ് ഡെലിവെറി: സ്വപ്‌നം കാണുകയാണോയെന്ന് സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

റിയാദ്: ലോകം അതിവേഗം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പല സാങ്കേതികവിദ്യകളും നമ്മള്‍ അറിയാതെ വന്ന് കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഒരു ദൃശ്യങ്ങള്‍ ഇന്നേ വരേ കണ്ടോ കേട്ടിട്ടുള്ളതോ വെച്ചിട്ടുള്ളതില്‍ ഏറ്റവും അമ്പരപ്പിക്കുന്നതാണ്. ഒരാള്‍ വായുവില്‍ പറന്ന് നടന്ന് ഫുഡ് ഡെലിവെറി ചെയ്യുന്നതാണ് ഈ വീഡിയോ.

ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പക്ഷേ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം വൈറലായ ഈ വീഡിയോ വിശ്വസിക്കാനാവുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

IMAGE CREDIT: DAILY LOUD

ഫുഡ് ഇന്‍ഡസ്ട്രിയുടെ വന്‍ മാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇന്നത്തെ പോലെ ഒരു ക്ലിക്കില്‍ ഇഷ്ടപ്പെട്ട റെസ്റ്റോറന്റില്‍ നിന്നുള്ള ഭക്ഷണം വീട്ടില്‍ കിട്ടുമെന്ന് ആരും കരുതിയിരുന്നില്ല. അതുപോലൊരു മാറ്റമാണ് ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ ഉള്ളത്. ഒരാള്‍ ബഹുനില കെട്ടിടത്തിന് മുകളിലേക്ക് പറന്ന് വന്ന് ഫുഡ് ഡെലിവെര്‍ ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. ആരും അമ്പരന്ന് പോകും ഈ വീഡിയോ കണ്ടാല്‍. അതിന് കാരണം ഇതുവരെ ഫ്‌ളൈയിംഗ് സര്‍വീസുകള്‍ എവിടെയും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ്.

2

IMAGE CREDIT: DAILY LOUD

ആകാശത്തിലൂടെ ഒരാള്‍ക്ക് പറന്ന് നടക്കാവുന്ന കാര്യങ്ങളൊന്നും ഇതുവരെ പറഞ്ഞ് കേട്ടിട്ടുമില്ല. എന്നാല്‍ പറന്ന് പോകുന്ന ബൈക്കുകള്‍ ജപ്പാനില്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. അത് തന്നെ പലരെയും അമ്പരപ്പിച്ചിരുന്നു. ഒരു ജെറ്റ്പാക്കും വെച്ചാണ് ഇയാള്‍ ആകാശത്തിലൂടെ പറക്കുന്നത്. തുടര്‍ന്നാണ് ഈ ഏജന്റ് ഭക്ഷണം ഡെലിവെറി ചെയ്യുന്നത്. ഈ വീഡിയോ സൗദി അറേബ്യയില്‍ നിന്നുള്ളതാണ്. ഇതിനോടകം 4.5 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്. ഡെയ്‌ലി ലൗഡ് എന്ന ട്വിറ്റര്‍ പേജാണ് ഈ വീഡിയോ പങ്കുവെച്ചത്.

3

IMAGE CREDIT: DAILY LOUD

കുറച്ച് ഉയരത്തിലുള്ള ഒരു കെട്ടിടത്തിലേക്കാണ് ഈ ഫ്‌ളൈയിംഗ് ജെറ്റ്പാക്കുമായി ഡെലിവെറി ബോയ് വരുന്നത്. ഇയാളൊരു ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളെല്ലാം ധരിച്ചാണ് ഇയാള്‍ ഭക്ഷണം ഡെലിവെറി ചെയ്യുന്നത്. ലോകത്തില്‍ ആദ്യമായി പറന്ന് നടന്ന് ഫുഡ് ഡെലിവെറി ചെയ്യുന്നത് സൗദി അറേബ്യയിലാണെന്നും ഈ വീഡിയോ ക്യാപ്ഷനില്‍ പറയുന്നുണ്ട്. അതേസമയം ഇത് ശരിക്കും ഞെട്ടി കാര്യമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഇത് ഒരിക്കലും സാധ്യമായ കാര്യമല്ലെന്നും വീഡിയോ വ്യാജമാണെന്ന് പറഞ്ഞവരും ഇതിലുണ്ട്.

4

IMAGE CREDIT: DAILY LOUD

എങ്ങനെയാണ് പറക്കുന്ന ഫുഡ് സര്‍വീസ് ലാഭകരമാകുകയെന്ന് ഒരു യൂസര്‍ ചോദിക്കുന്നത്. ദുബായില്‍ പക്ഷേ വിമാന സര്‍വീസ് ഫീസ് കുറവാണെന്നും ഇയാള്‍ പറഞ്ഞു. ഇത് വ്യാജ വീഡിയോയാണെന്ന് ഉറപ്പിച്ച് പറഞ്ഞവരും ഇതിലുണ്ട്. ഡെലിവെറി ബോയ് പറക്കുന്നുണ്ടെങ്കിലും, തൊട്ടപ്പുറത്തുള്ള ഗ്ലാസില്‍ പ്രതിബിംബം ഒന്നും കാണുന്നില്ലെന്നും, വ്യാജ വീഡിയോാണിതെന്നും മറ്റൊരാള്‍ കുറിച്ചു. ഇത് കുറച്ച് സീനുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തതാണെന്ന് മറ്റൊരു യൂസറും കുറിച്ചു. ഫൈറ്റര്‍ പൈലറ്റുകള്‍ വേണ്ടി വരും ജെറ്റ് പാക്ക് പ്രവര്‍ത്തിപ്പിക്കാന്‍, ഇതുപോലെ ബാല്‍ക്കണിയില്‍ പറന്നിറങ്ങിയാല്‍ വീട്ടുകാര്‍ മൊത്തം ഭയന്ന് പോകുമെന്നും ഒരാള്‍ കുറിച്ചു.

English summary
viral video: food delivery boy flying to deliver food in saudi arabia, social media calls it crazy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X