Viral Video: 'ലൈറ്റായി' ചുവട് വെച്ച് തരൂര്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് വരാന്‍ പോകുന്ന കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പാണ് ശശി തരൂരും മല്ലികാര്‍ജുന്‍ ഗാര്‍ഖെയുമാണ് മത്സരിക്കുന്നത്. നേതാക്കള്‍ പ്രചാരണ തിരിക്കിലാണ്. അതേസമയം അസമില്‍ നിന്നുള്ള ശശി തരൂരിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അസമിലെ ഗുവാഹത്തിയിൽ ധോളിന്റെയും പേപ്പയുടെയും താളത്തിൽ ചുവടചുവടുകൾ വെയ്ക്കുന്ന ശശി തരൂരിന്റെ വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നാടോടി നൃത്തകലാകരന്മാർക്കൊപ്പം ചേർന്ന് അദ്ദേഹം താളം പിടിക്കുകയും ചെറിയ ചുവടുകൾ വെയ്ക്കുകയും ചെയ്യുന്നുണ്ട്.

ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ 40,000-ലധികം വ്യൂ കിട്ടിക്കഴിഞ്ഞു. നിരവധിപേരാണ് തരൂരിനെ അഭിന്നദിച്ചും അദ്ദേഹത്തിന് വിജയം നേർന്നും രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഈ വ്യക്തി തീർച്ചയായും വിജയിക്കാൻ അർഹനാണ്, എന്നാണ് ഓരാളുടെ കമന്റ്. അതേസമയം, തിരഞ്ഞെടുപ്പിൽ മുന്നേറാൻ കഴിയും എന്ന വിശ്വാസത്തിൽ തന്നെയാണ് അദ്ദേഹം. യുവ വോട്ടർമാർ തനിക്കൊപ്പമുണ്ടെന്ന് ഗുവാഹത്തിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തരൂർ പറഞ്ഞു. "എനിക്ക് യുവ വോട്ടർമാരിൽ നിന്ന് പിന്തുണ ലഭിക്കുന്നു. താഴെത്തട്ടിൽ നിന്ന് എനിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മുതിർന്നവർ ഖാർഗെയ്‌ക്കൊപ്പം ആണ്. ഞങ്ങൾ മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നു, പ്രായമായവർ അതിനെ ചെറുക്കുന്നു," എന്നാണ് പറഞ്ഞതെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നത് തടയുമെന്നും ഇതാണ് തന്റെ മുന്നിലുള്ള ആദ്യ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന ആളുകൾ വിമതരോ ഗാന്ധി കുടുംബത്തിന് എതിരോ അല്ല. അവർ ഗാന്ധി കുടുംബത്തിന് എതിരാണെന്ന പ്രചാരണം തെറ്റാണെന്നും ശശി തരൂർ പറഞ്ഞു.

"ഗാന്ധി കുടുംബം എപ്പോഴും കോൺഗ്രസിനൊപ്പമാണ്, ഞങ്ങളും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും അത് കോൺഗ്രസിന്റെ വിജയമാണെന്ന മനോഭാവത്തോടെയാണ് ഞങ്ങള്‍ മത്സരിക്കുന്നത്. ഖാർഗെ സാര്‍ എന്‍റെയും നേതാവാണ്. ഞങ്ങൾ ശത്രുക്കളല്ല. കോൺഗ്രസിലെ മാറ്റത്തിന്റെ സ്ഥാനാർഥി ആണ് ഞാൻ. ഖാർഗെ എവിടെ പോകുമ്പോഴും മുതിർന്ന നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാൽ ഞാൻ എവിടെ പോവുമ്പോഴും സാധാരണ ജനങ്ങളാണ് കൂടെയുള്ളത്"- തരൂർ പറഞ്ഞു.

പുതിയ പ്രസിഡന്‍റിന് കീഴിൽ കോൺഗ്രസ് വീണ്ടും ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും തരൂര്‍ പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുകയാണ് പുതിയ പ്രസിഡന്റിന് മുന്നിലുള്ള ദൗത്യം. ദേശീയതലത്തിൽ പുതിയ സഖ്യം രൂപീകരിക്കുകയെന്നതാണ് ആദ്യ ഉത്തരവാദിത്വമെന്നും തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications