• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിനിടെ ലാപ്പ്‌ടോപ്പ് കൈയ്യിലെടുത്ത് ജോലി, തൊട്ടപ്പുറം പൂജകള്‍, യുവാവിന്റെ ചിത്രം വൈറല്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: വിവാഹം എന്ന് പറഞ്ഞാല്‍ ഏതൊരാള്‍ക്കും ജീവിതത്തിലെ വലിയ നിമിഷങ്ങളിലൊന്നാണ്. ചിലര്‍ക്ക് താലി കെട്ടാന്‍ നേരം ടെന്‍ഷനുണ്ടാവും. എന്നാല്‍ ചിലര്‍ക്ക് ഏറ്റവും കൂളായി ഇരിക്കാനായിരിക്കും ഇഷ്ടപ്പെടുക. മറ്റുള്ളവര്‍ സുഹൃത്തുക്കളെ അടുത്ത് നിര്‍ത്തി സംസാരിക്കാനും താല്‍പര്യപ്പെടും. എന്നാല്‍ വിവാഹ ദിനത്തില്‍ നിങ്ങള്‍ക്ക് ഇതിനേക്കാളും വലിയൊരു പണി കിട്ടിയാലോ?

അങ്ങനൊരു അനുഭവമാണ് ഒരു ബംഗാളി യുവാവിന് സംഭവിച്ചിരിക്കുന്നത്. ഇയാള്‍ക്ക് വിവാഹത്തിന്റെ സമയത്ത് വരെ ജോലി ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

കൊവിഡിന്റെ സമയത്താണ് എല്ലാവരിലേക്ക് വര്‍ക്ക് ഫ്രം ഹോം എന്നൊരു ആശയം കൂടുതലായി വന്നത്. ഇത് പിന്നീട് പല കമ്പനികളും ഏറ്റെടുത്തു. നിലനില്‍പ്പിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ സമയം നോക്കാതെ പലര്‍ക്കും ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയുണ്ടായിരുന്നു. അതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍ ഈ യുവാവിനും സംഭവിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഈ യുവാവിന് വിവാഹ ദിനത്തില്‍ പോലും ജോലി ചെയ്യേണ്ടതായി വന്നിരിക്കുകയാണ്.

2

image credit: ig_calcutta

ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍

അടുത്തിടെ കമ്പനികളൊക്കെ വര്‍ക്ക് ഫ്രം ഹോം മാറ്റി, ഓഫീസ് ജോലികളിലേക്ക് മടങ്ങി വന്ന് കഴിഞ്ഞു. പക്ഷേ ഈ യുവാവിന്റെ കാര്യത്തില്‍ അതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ യുവാവിനെ ചോദ്യം ചെയ്തിരിക്കുന്നത്. ചിത്രം വൈറലായതിന് പിന്നാലെയായിരുന്നു വിമര്‍ശനം. വിവാഹ ദിനത്തില്‍ ജോലി ചെയ്യുന്നത് കുറച്ച് കടന്നുപോയെന്നാണ് പലരുടെയും വിമര്‍ശനം.

3

ചിത്രത്തില്‍ കാണുന്നത് ഒരു യുവാവ് വിവാഹത്തിനിടെ പൂജകളും കര്‍മങ്ങളും നടക്കുമ്പോള്‍ തിരക്കിട്ട് ജോലി ചെയ്യുന്നതാണ്. ഈ വീഡിയോയില്‍ കാണുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. സായ്കാത് ദാസ് എന്നാണ് ഇയാളുടെ പേര്. ഒരു സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. വിവാഹ പൂജ നടക്കുന്നതൊന്നും ഇയാള്‍ കാര്യമാക്കുന്നില്ല. ലാപ്പ്‌ടോപ്പില്‍ എന്തൊക്കെയോ ജോലികള്‍ ഇയാള്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. സോഫ്റ്റ് വെയര്‍ ജീവനക്കാര്‍ ഇപ്പോള്‍ വലിയ വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്ന സമയം കൂടിയാണ്.

4

SKIN: എഴുന്നേറ്റാല്‍ ഉടന്‍ ഒരു ജ്യൂസ് ആയാലോ; ഈ 7 ഫ്രൂട്ട് ജ്യൂസുകള്‍ ശീലമാക്കിയാല്‍ ചര്‍മം വെട്ടിത്തിളങ്ങും

ട്വിറ്ററില്‍ അടക്കം വലിയ തോതില്‍ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥരെ പിരിച്ച് വിടുന്നുണ്ട്. ഇത് ഇന്ത്യയില്‍ അടക്കം ശക്തമായി വന്നിട്ടുണ്ട്. ഒരുപക്ഷേ അവധിയെടുക്കാന്‍ പറ്റാത്തൊരു സാഹചര്യം കൊണ്ടാവാം സായ്കാത് ദാസ് വിവാഹത്തിനിടെയും ജോലി ചെയ്യുന്നത്. എന്തായാലും യുവാവിന്റെ അവസ്ഥയറിയാതെ വലിയ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരെ നടക്കുന്നത്. ഇതുവരെ സായ്കാത് ഈ വിഷയത്തില്‍ വിശദീകരണമൊന്നും നടത്തിയിട്ടില്ല.

5

ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍ഭാഗ്യമില്ലെന്ന് കരുതി ലോട്ടറി വലിച്ചെറിഞ്ഞ് യുവതി; അതേ ടിക്കറ്റിന് അടിച്ചത് 40 ലക്ഷം, വൈറല്‍

കല്‍ക്കത്ത ഇന്‍സ്റ്റഗ്രാമേഴ്‌സാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. നവംബര്‍ 27നായിരുന്നു സായ്കാതിന്റൈ വിവാഹം നടന്നത്. ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത് ഞങ്ങള്‍ക്കൊക്കെ ഈ അവസ്ഥ മനസ്സിലാവുമെന്നാണ്. ചിലര്‍ ഇതിനെ സൂപ്പര്‍ ടോക്‌സിക് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് നാടകമാണോ അതോ സത്യമാണോ എന്നറിയില്ല. എന്നാല്‍ കാണുമ്പോള്‍ ഇത് തമാശയാവാം. എന്നാല്‍ ഇത്തരം ടോക്‌സിക് വര്‍ക്ക് കള്‍ച്ചര്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും ഒരു യൂസര്‍ കുറിച്ചു.

6

അതേസമയം സായ്കാതിനും ഈ വിഷയത്തില്‍ കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. ശരിക്കും ഈ വീഡിയോയ്ക്കുള്ളില്‍ പ്രതികരണത്തില്‍ ആവേശം തോന്നുന്നു. ഈ ജീവിത രീതിയോട് പൊരുത്തപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു. ചിലര്‍ക്ക് ഇതിലൂടെ സന്തോഷം ലഭിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എല്ലാവരോടും നന്ദി മാത്രം. ഇത് കെട്ടിച്ചമച്ച വീഡിയോ അല്ല. എനിക്ക് പെട്ടെന്ന് ഒരു കോള്‍ വന്നിരുന്നു. 15 ദിവസത്തെ അവധി വിവാഹത്തിനായി എടുത്തിരുന്നു. എന്റെ ജോലി സംബന്ധമായ കാര്യങ്ങള്‍ തീര്‍ത്തിട്ടേ വിവാഹം കഴിക്കാന്‍ പറ്റുമായിരുന്നുള്ളൂവെന്നും സായ്കാത് പറഞ്ഞു.

English summary
west bengal: youth working on wedding day with laptop goes viral, social media slams him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X