കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ വരെയെത്തി മല്ലൂസ്.. ആരാണീ മല്ലൂസ്, എന്താണീ മല്ലൂസ്.. മല്ലൂസിനെക്കുറിച്ച് അറിയാനുള്ളതെല്ലാം!

  • By Desk
Google Oneindia Malayalam News

തീവ്രവാദ സംഘടനയായ ഐസിസിനെ വരെ ട്രോള്‍ ചെയ്ത് നശിപ്പിച്ചുകഴിഞ്ഞു മല്ലൂസ്. കുറച്ച് മലയാളികള്‍ ഐസിസിലേക്ക് പോയി എന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഐസിസിന്റെ അടപ്പ് തെറിച്ചുപോകുന്ന തരത്തിലുള്ള ട്രോളുകള്‍ പിറന്നത്. അല്ലെങ്കിലും മല്ലൂസ് എന്ന് വെച്ചാല്‍ ഇന്റര്‍നെറ്റില്‍ ചില്ലറക്കാരൊന്നും അല്ല. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയെയും പാകിസ്താനി ഹാക്കര്‍മാരെയും മുട്ടുകുത്തിച്ചവരാണ് ഈ മല്ലൂസ്.

ശരിക്കും ആരാണീ മല്ലൂസ്. എന്താണിവര്‍ ചെയ്യുന്നത്. ഗൂഗിളില്‍ മല്ലു എന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ചൂടന്‍ ചിത്രങ്ങളും വാര്‍ത്തകളും വിവരങ്ങളും തന്നെ കൂടുതല്‍. എന്നാല്‍ അത് മാത്രമല്ല മല്ലൂസ്. ആരാണ് മല്ലൂസെന്നും എന്താണ് ഇവരുടെ പ്രത്യേകതയെന്നും ഈ വാട്‌സ് ആപ്പ് ഫോര്‍വേഡ് പറയും. ചിലപ്പോള്‍ ഇത് പലതും എന്നെപ്പറ്റിയല്ലേ എന്ന് വരെ തോന്നും. എന്നാലും നിര്‍ത്തരുത്.. അവസാനം വരെ വായിക്കണം. അവിടെയാണ് ട്വിസ്റ്റ്.

ഇവനാണ് മല്ലു

ഇവനാണ് മല്ലു

ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത് ഒരു വശം ചെത്തിയ പാവക്കയുടെ രൂപത്തില്‍ തൂങ്ങിക്കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ ബുദ്ധിജീവികളും സ്വയം വിമര്‍ശ്ശകരുമായ ഒരു പറ്റം ഇരുകാലികളെയാണ് മല്ലു എന്ന് ഇന്റര്‍നെറ്റ് ഭാഷയില്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മലയാളി.

പലയിടത്തും പലതാണ്

പലയിടത്തും പലതാണ്

ഈ മലയാളി നോര്‍ത്ത് ഇന്ത്യയില്‍ മദ്രാസിയും മിഡില്‍ ഈസ്റ്റില്‍ മലബാറിയും ഇന്റര്‍നെറ്റില്‍ മല്ലുവും ആയിരിക്കും... സ്വന്തം നാട്ടില്‍ ഒഴിച്ച് ബാക്കി എല്ലായിടത്തും മലയാളി ഹാര്‍ഡ് വര്‍ക്കിംഗ് ഇന്‍ നേച്ചര്‍ ആണ്.

എവിടെയും മലയാളിയുണ്ട്

എവിടെയും മലയാളിയുണ്ട്

മലയാളി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും ഉണ്ട് എന്നത് ഒരു സത്യം മാത്രമാണ്. ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്‌ട്രോങ്ങ് അവിടെയുളള ഗോപാലന്‍ ചേട്ടന്റെ ചായക്കടയില്‍ നിന്നു കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ചത്രെ. പോരാത്തതിന് താന്‍ ചന്ദ്രനിലിറങ്ങിയ വിവരം മനോരമ പത്രം വായിച്ചാണ് അദ്ദേഹം അറിഞ്ഞത്.

ബി ടെക് അല്ലെങ്കില്‍ നഴ്‌സിംഗ്

ബി ടെക് അല്ലെങ്കില്‍ നഴ്‌സിംഗ്

ഒരു ശരാശരി മലയാളി വീട്ടമ്മയുടെ മക്കള്‍ ബി-ടെക് ബിരുധദാരിയോ അല്ലാത്ത പക്ഷം ബി എസ് സി നഴ്‌സിംഗ് ബിരുധദാരിയോ ആയിരിക്കും. മുകളില്‍ പറഞ്ഞ വീട്ടമ്മയുടെ പ്രധാന ഹോബി കണ്ണീര്‍ സീരിയലും ഭര്‍ത്താവ് വിദേശത്തും ആയിരിക്കും.

ഇവരോട് കട്ട വെറുപ്പ്

ഇവരോട് കട്ട വെറുപ്പ്

ഒരു മലയാളി ഏറ്റവും വെറുക്കുന്ന പ്രമുഖ വ്യക്തികളില്‍ ഒരാള്‍ ക്രിക്കറ്റ് താരം ശ്രീശാന്തും വേറൊരാള്‍ രഞ്ജിനി ഹരിദാസും ആണെന്നു നിസ്സംശയം പറയാം. ഇടക്കാലത്ത് പൃഥ്വിരാജിനോടും വെറുപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുറച്ച് മാറി വരുന്നുണ്ട്.

പൊറോട്ട പ്രിയരാണ്

പൊറോട്ട പ്രിയരാണ്

പൊറോട്ടയുടെ ദൂഷ്യവശങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കുകയും വൈകിട്ടാകുമ്പോള്‍ അതേ പൊറോട്ട വയറ് നിറയെ കഴിക്കുകയും ചെയ്യുന്ന പ്രമാണികളാണു മലയാളികള്‍. പൊറോട്ട ദേശീയ ഭക്ഷണമാക്കിയ ടീമെന്ന് വിളിച്ചാലും തെറ്റില്ല.

ഭയങ്കര കോംപിനേഷനാണ്

ഭയങ്കര കോംപിനേഷനാണ്

ദോശയുടെയും ഇഡ്ഡലിയുടെയും ഒപ്പം ചിക്കന്‍ കറിയും കേക്കിന്റെ കൂടെ കെച്ചപ്പും വിളമ്പുന്നവരാണ് ഇവര്‍. എന്നിട്ട് അലുവയുടെ കൂടെ മത്തിക്കറിയോ എന്ന് വലിയ വായില്‍ ഡയലോഗ് അടിക്കുകയും ചെയ്യും.

പ്രാസമില്ലാതെ എന്ത് പേര്

പ്രാസമില്ലാതെ എന്ത് പേര്

പ്രാസശുദ്ധിയോടെ പേരിടുന്നതാണു മലയാളിയുടെ രീതി... അന്‍സി, ബിന്‍സി, ജിന്‍സി, റിന്‍സി, മിന്‍സി, നാന്‍സി ഒരു വശത്തും അജു, ബിജു, ജിജു, റിജു, നിജു,
അതുപോലെ സജീഷ്, മനീഷ്, സനീഷ്, വിനീഷ്, രമേഷ്, രജീഷ് വേറൊരുവശത്തും!

ഹര്‍ത്താലില്ലാതെ എന്ത് ആഘോഷം

ഹര്‍ത്താലില്ലാതെ എന്ത് ആഘോഷം

അപ്പന്‍ മരിച്ചാല്‍ മദ്യ സല്‍ക്കാരവും സദാം ഹുസൈനെ തൂക്കിയാല്‍ ഹര്‍ത്താലും മലയാളി നടത്തും.. എല്ലാ മലയാളികള്‍ക്കും സജിത്ത്, ശ്രീജിത്ത്, അഖില്‍, വിപിന്‍, നീതു, ദിവ്യ എന്നു പേരുളള ഒരു ചങ്ങാതിയെങ്കിലും ഉണ്ടായിരിക്കും

കുറ്റം പറഞ്ഞില്ലെങ്കി എങ്ങനാ

കുറ്റം പറഞ്ഞില്ലെങ്കി എങ്ങനാ

ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് പല്ല് കുത്തികൊണ്ട് പെണ്ണു ഇത്തിരി കറുത്തതാ, പൊന്നും കുറവാ... ഇവന് ഇതിനേക്കാള്‍ നല്ല പെണ്ണ് കിട്ടിയേനെ...
എന്നു പറഞ്ഞാല്‍ അത് മലയാളി തന്നെ...

ട്രോളില്ലാതെ ജീവിതമില്ല

ട്രോളില്ലാതെ ജീവിതമില്ല

ഏതൊരു ദുര്‍ഘടാവസ്ഥയും വിഖ്യാതമായ ഒരു സിനിമ ഡയലോഗിനോട് ഉപമിക്കുന്നത് മലയാളികളുടെ വിലമതിക്കാനാവാത്ത കഴിവാണ്. ഉദാഹരണം പവനായി, പോളണ്ട്. ശശി, സോമന്‍, രമണന്‍, പരീക്കുട്ടി മുതലായ ചില പേരുകള്‍ വീഴല്‍ മലയാളിക്ക് പതിവാണ്.

ഒറിജിനല്‍ തപ്പിയേ പറ്റൂ

ഒറിജിനല്‍ തപ്പിയേ പറ്റൂ

ഇവിടെ മികച്ച ഏതെങ്കിലും സിനിമ ഇറങ്ങിയാല്‍ കൊറിയന്‍, ജാപനീസ്, ലാറ്റിന്‍ അമേരിക്കന്‍ സിനിമകള്‍ തപ്പി അതിന്റെ ഒറിജിനല്‍ മലയാളി കണ്ടെത്തിയിരിക്കും...

അവിഹിതമാണ് എല്ലാം

അവിഹിതമാണ് എല്ലാം

സ്വന്തം വീട്ടിലെ ഒഴിച്ച് ബാക്കി എല്ലാ അവിഹിത ബന്ധങ്ങളും മലയാളി മണത്തു പിടിക്കും. അഭയ കേസ്, സരിത നായര്‍, ഐസ്‌ക്രീം പാര്‍ലര്‍ മുതലായവ മലയാളികളുടെ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറുകള്‍ ആണ്

തോമസ് സാറില്ലാതെ ബ്രില്യന്‍സില്ല

തോമസ് സാറില്ലാതെ ബ്രില്യന്‍സില്ല

ബ്രില്ല്യന്‍സ്/ തോമസ് സാറിന്റെ കീഴില്‍ കോച്ചിംഗ് നേടാത്തിടത്തോളം ഒരു മലയാളിയുടെ എന്‍ട്രന്‍സ് മോഹങ്ങള്‍ പൂവണിയില്ല എന്നാണു വെപ്പ്.

ക്രിക്കറ്റല്ല ഫുട്‌ബോള്‍

ക്രിക്കറ്റല്ല ഫുട്‌ബോള്‍

ക്രിക്കറ്റിനേക്കാള്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഏക ഇന്ത്യന്‍ വംശജരാണ് മലയാളികള്‍... ഇന്ത്യ- പാക് ക്രിക്കറ്റ് മലയാളിക്ക് മല്‍സരവും ബ്രസീല്‍- അര്‍ജ്ജന്റീന ഫുട്‌ബോള്‍ മലയാളിക്ക് യുദ്ധവുമാണ്.

മല്ലൂനെ എങ്ങനെ തിരിച്ചറിയാം

മല്ലൂനെ എങ്ങനെ തിരിച്ചറിയാം

ഷാംപൂ തീരുമ്പോള്‍ ബോട്ടിലില്‍ വെള്ളം നിറച്ച് ഒരു മാസം കൂടി ഉപയോഗിക്കും.

കാറിന്റെ പോളിത്തീന്‍

കാറിന്റെ പോളിത്തീന്‍

പുതിയ കാറിന്റെ പോളിത്തീന്‍ കവര്‍ ഒരു കൊല്ലത്തേക്ക് മാറ്റില്ല. പരമാവധി കാലം രെജിസ്റ്റേര്‍ഡ് എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് തന്നെ പുതിയ വണ്ടി ഓടിക്കും.

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ്

ടൂത്ത് പേസ്റ്റ് തീര്‍ന്നാല്‍ ഞെക്കി ഞെക്കി അതിന്റെ ആത്മാവ് കൊണ്ട് ഒരു മാസം പല്ല് തേക്കും.

ടി വി റിമോട്ട്

ടി വി റിമോട്ട്

ടി.വി റിമോട്ട് വര്‍ക്ക് ചെയ്യുന്നില്ലെങ്കിലും അതിന്റെ ബാറ്ററി മാറ്റാതെ അടിച്ചും ഇടിച്ചും പണി എടുപ്പിക്കും.

പാത്രങ്ങള്‍

പാത്രങ്ങള്‍

ഭംഗിയുള്ള പാത്രങ്ങള്‍ ഷോകേയ്‌സില്‍ വെക്കും. മരിക്കും വരെ ഉപയോഗിക്കില്ല

ടീ ഷര്‍ട്ട് പോലും

ടീ ഷര്‍ട്ട് പോലും

ടീ ഷര്‍ട്ട് പഴയതായാല്‍ നൈറ്റ് ഡ്രസ് ആക്കും. അതും പഴകിയാല്‍ നിലം തുടക്കും

കീറിയ സോക്‌സ് മാത്രം

കീറിയ സോക്‌സ് മാത്രം

5000 രൂപ കൊടുത്ത് വുഡ്‌ലാന്റ് ഷൂ വാങ്ങിയാലും കാലിലിടുന്ന സോക്‌സ് ഓട്ട ഉള്ളതായിക്കും.

കറണ്ട് പോയോ

കറണ്ട് പോയോ

വീട്ടില്‍ കറണ്ട് പോയാല്‍ ആദ്യം അടുത്ത വീട്ടിലും പോയി എന്ന് ഉറപ്പാക്കി സമാധാനിക്കും.

പാപം ചെയ്യാത്തവര്‍ കല്ലെറിയൂ

പാപം ചെയ്യാത്തവര്‍ കല്ലെറിയൂ

നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങള്‍. ഈ പറഞ്ഞതൊന്നും ചെയ്യാത്തവര്‍ മാത്രം മല്ലുവിനെ കളിയാക്കട്ടെ. ഇത് ആരെയും വേദനിപ്പിക്കാന്‍ ഉള്ളതല്ല, ഒരു വാട്‌സ് ആപ്പ് ഫോര്‍വേഡ് ഷെയര്‍ ചെയ്തു എന്ന് മാത്രം.

English summary
What is the meaning of Mallu? Mallu is a term referring to Malayalees. See the whats app forward about Mallus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X