ബാല്യം ദാരിദ്ര്യത്തില്‍, പഠനം പോലും മരച്ചുവട്ടില്‍, ജയ് ചൗധരിയുടെ ഇന്നത്തെ ആസ്തി അറിയുമോ; ഞെട്ടും
ദില്ലി: ജയ് ചൗധരി, ഈ പേര് കേട്ടിട്ടുണ്ടോ? ഇന്ന് ബിസിനസ് ലോകത്ത് ഈ പേര് കേള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ലോകപ്രശസ്തന്‍ എന്ന് പറയാം. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സെഡ് സ്‌കെയിലറിന്റെ സിഇഒയാണ് അദ്ദേഹം യുഎസ്സിലെ ഇന്ത്യക്കാരില്‍ മുമ്പില്‍ നില്‍ക്കുന്ന സമ്പന്നരില്‍ ഒരാളാണ് അദ്ദേഹം. ഇതൊക്കെ തന്നെ അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ ധാരാളമാണ്.
എന്നാല്‍ അതിലുമേറെ അദ്ദേഹത്തെ കുറിച്ച് പറയാനുണ്ട്. ജയ് ചൗധരിയുടെ ഇന്നത്തെ ആസ്തി 5.9 ബില്യണാണ്. സെഡ് സ്‌കെയിലറിലെ 45 ശതമാനം ഓഹരികള്‍ ജയ് ചൗധരിയുടെയും കുടുംബത്തിന്റെയും പേരിലാണ്. നാസ്ഡാക് ലിസ്റ്റഡ് കമ്പനിയാണ് ഇത്. സെഡ് സ്‌കേലറിന്റെ ആസ്തി മൂല്യത്തെ കുറിച്ച് പറയാന്‍ ഏറെയുണ്ട്. ലോകത്തെ തന്നെ പ്രമുഖ കമ്പനികളിലൊന്നാണിത്. 15 ബില്യണാണ് ഇതിന്റെ ആസ്തി.

image credit: zscaler
62കാരനായ ജയ് ചൗധരി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ അനുഭവിച്ചാണ് ഇന്ന് കാണുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായത്. ഹിമാചല്‍ പ്രദേശിലെ ഉനാ ജില്ലയിലുള്ള ചെറിയൊരു ഗ്രാമത്തിലാണ് ജയ് ചൗധരി ജനിച്ചത് അവിടെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. ഈ ഗ്രാമത്തില്‍ വൈദ്യുതി പോലും മര്യാദയ്ക്ക് ലഭിക്കാറില്ലായിരുന്നു.
കുടിവെള്ളത്തിന് പോലും കടുത്ത ക്ഷാമം ഗ്രാമത്തിലുണ്ടായിരുന്നു. അങ്ങനെയുള്ള ഗ്രാമത്തില്‍ നിന്ന് വളര്‍ന്നാണ് ജയ് ഇവിടെ വരെയെത്തിയതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ജയ് ചൗധരിയുടെ മാതാപിതാക്കള്‍ കര്‍ഷകരായിരുന്നു. ബാല്യത്തില്‍ പഠിക്കാന്‍ മിടുക്കനായിട്ടും, അതിന് വേണ്ട സൗകര്യങ്ങള്‍ ചൗധരിക്ക് ലഭിച്ചിരുന്നില്ല. മരത്തിന് ചുവട്ടില്‍ ഇരുന്നായിരുന്നു ജയ് തന്റെ പാഠങ്ങള്‍ എല്ലാം പഠിച്ചിരുന്നത്.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
നിത്യേന താന്‍ നാല് കിലോമീറ്ററുകളോളം നടന്നാണ് ഹൈസ്‌കൂളിലേക്ക് പോയിരുന്നതെന്ന് ജയ് ചൗധരി പറഞ്ഞിരുന്നു. അയല്‍ ഗ്രാമമായ ദുസരയിലായിരുന്നു ഹൈസ്‌കൂള്‍ ഉണ്ടായിരുന്നത്. ഇവിടേക്ക നടന്നു പോവുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. പഠനത്തില്‍ വളരെ മിടുക്കനായത് കൊണ്ട് അദ്ദേഹത്തെ തേടി ധാരാളം അവസരങ്ങളും വന്നിരുന്നു. ഇന്ത്യയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഉപരിപഠനം.
ജയ് ചൗധരി വാരണാസിയിലെ ബെനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഐഐടിയില്‍ നിന്നാണ് എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയത് ബിടെക് പഠനത്തിന് ശേഷമാണ് ജയ് ചൗധരി യുഎസ്സിലേക്ക് പറന്നത്. സിന്‍സിനാറ്റി യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് മാസ്റ്റേഴ്‌സ് പ്രോഗ്രാം പഠനത്തിനായിട്ടായിരുന്നു അദ്ദേഹം പോയത്. പിന്നീടാണ് അദ്ദേഹം വളര്‍ച്ചയുടെ പുതിയ പടവുകള്‍ താണ്ടിയത്.
ഐബിഎം, യൂണിസിസ്, ഐക്യു സോഫ്റ്റ് വെയര്‍ പോലുള്ള വമ്പന്‍ കമ്പനികളില്‍ രണ്ട് ദശാബ്ദത്തോളം അദ്ദേഹം ജോലി ചെയ്തിരുന്നു. 1996ല്‍ അദ്ദേഹം സെക്യൂര്‍ ഐടി ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ആരംഭിക്കുകയായിരുന്നു. സെഡ് സ്‌കേലറിന് മുമ്പ് നിരവധി കമ്പനികള്‍ക്ക് ജയ് ചൗധരി സ്ഥാപിച്ചിരുന്നു. കോര്‍ഹാര്‍ബര്‍, സൈഫര്‍ ട്രസ്റ്റ്, എയര്‍ ഡിഫന്‍സ് എന്നിവ അതില്‍ ചിലതാണ്. 2008ലാണ് ജയ് സെഡ് സ്‌കേലര്‍ ആരംഭിക്കുന്നത്. അവര്‍ക്ക് ഇപ്പോള്‍ അയ്യായിരം ക്ലയന്റുകളുണ്ട്. 2600 ജീവനക്കാരില്‍ അധികം അവര്‍ക്കായി ജോലി ചെയ്യുന്നുണ്ട്.












Click it and Unblock the Notifications