കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരില്‍ മാത്രം ഓണവിപണി, പക്ഷേ സാധനം വാങ്ങാനാകില്ല

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ചിങ്ങം പിറന്നിട്ടും കേരളത്തിലെ സര്‍ക്കാര്‍ ഓണവിപണികള്‍ സജീവമാകുന്നില്ല. സപ്‌ളൈകോ, കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെയുള്ളവയുടെ ഓണവിപണികളുടെ പ്രവര്‍ത്തനമാണ് ഇക്കുറി താറുമാറായത്. യഥാസമയം ഓണവിപണിയ്ക്ക് പണം അനുവദിയ്ക്കാന്‍ ധനവകുപ്പ് തയ്യാറാകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം

കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭിയ്ക്കുമെന്നതിനാല്‍ ഏറെപ്പേര്‍ സര്‍ക്കാര്‍ ഓണവിപണികളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ആവശ്യത്തിന് സാധനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തനം താറുമാറായ അവസ്ഥയിലാണ് വിപണികള്‍. കടുത്ത വിലയക്കയറ്റത്തില്‍ മലയാളിയ്ക്ക് നേരിയ ആശ്വാസമായിരുന്ന സര്‍ക്കാര്‍ വിപണികള്‍. ഇവയുടെ പ്രവര്‍ത്തനം നിലച്ചമട്ടിലായതോടെ ഇനി ഓണമുണ്ണാന്‍ വലിയ വില കൊടുക്കേണ്ടി വരും.

Supplyco

ചിങ്ങം പിറന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനായിട്ടില്ല. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ വിവിധ വകുപ്പുകള്‍ 163 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. സപ്ലൈകോയ്ക്ക് 93 കോടി, കണ്‍സ്യൂമര്‍ ഫെഡിന് 60 കോടി, ഹോര്‍ട്ടി കോര്‍പ്പിന് 15 കോടിയും മന്ത്രി സഭായോഗവും ഇതിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ധനവകുപ്പ് ഇതുവരെയും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. അതിനാല്‍ തന്നെ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തിയ്ക്കാനാവാത്ത ഗതികേടിലാണ് ഓണവിപണികള്‍.

English summary
Onam market didn't get government aid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X