കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിലെ ഓണാഘോഷങ്ങള്‍ക്ക് ഉത്രാടം നാളില്‍ തിരി തെളിയും

  • By ഭദ്ര
Google Oneindia Malayalam News

തൃശൂരിലെ ഓണാഘോഷങ്ങള്‍ക്ക് ഉത്രാടം നാളില്‍ തിരി തെളിയും. വിവിധ സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റുകളിലെ ജോലിക്കാര്‍ തേക്കില്‍കാട് മൈതാനത്ത് ഒത്ത് ചേര്‍ന്നായിരിക്കും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്.

ടൂറിസം മന്ത്രി എസി മൊയ്തീന്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടിയോടെ ചടങ്ങുകള്‍ ആരംഭിക്കും. തിരുവോണം നാളില്‍ ഗസല്‍ ഗായകന്‍ ഉംബായിയുടെ സംഗീതപരിപാടി സംഘടിപ്പിക്കുന്നുണ്ട്. വല്ലഭട്ട കളരി സംഘത്തിന്റെ കളരിയും ജനഭേരിയുടെ തിയേറ്റര്‍ പെര്‍പോര്‍മന്‍സും റീജിയണല്‍ തിയേറ്ററില്‍ അരങ്ങേറും.

 athma7e

സെപ്റ്റംബര്‍ 15 ന് അഭിനയത്രി സരസ്വതി നാരായണന്റെ കുച്ചുപുടിയും ഹരീശ്രീ അശോകന്റെ കോമഡി പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ദുര്യോധന വധം കഥകളിയും സെബാസ്റ്റിയന്‍ സേവിയറിന്റെ മ്യൂസിക് പ്രോഗ്രാമും അരങ്ങേറും.

സെപ്റ്റംബര്‍ 16 ന് പിന്നണി ഗായിക രജ്ഞിനി ജോസിന്റെ മ്യൂസിക് പ്രോഗ്രാം ഒരുക്കിയിട്ടുണ്ട്. വിവിധ നൃത്ത പരിപാടികളും അന്നേ ദിവസത്തില്‍ അരങ്ങേറും. നാലാം ഓണ നാളില്‍ പുലികളിയോടെ ഓണാഘോഷങ്ങള്‍ സമാപിക്കും. ഇതിനുള്ള ടീമുകള്‍ ഒരുങ്ങി കഴിഞ്ഞു. കേരള ടൂറിസം ഡെവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഏഴ് ദിവസത്തെ പായസം മേള സംഘടിപ്പിച്ചിട്ടുണ്ട്.

English summary
A friendly tug of war between employees of various government departments will mark the beginning of this year’s Onam celebrations at the Thekkinkadu maidan on September 13.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X