കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണവിപണിയിലെ പ്രധാന വിഭവങ്ങളായ ഉപ്പേരിയും ചിപ്സും വൻ നഷ്ടത്തിൽ!

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ 38 കൊല്ലത്തോളമായി തിരുവനന്തപുരം സ്റ്റാച്യു ഗവ. പ്രസ് റോഡിൽ ചിപ്സും ഉപ്പേരിയും വിൽക്കുകയാണ് നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി കുമാർ. ഓണക്കാലത്തത്തോടനുബന്ധിച്ച് എല്ലാ കൊല്ലവും വൻ ഡിമാൻ്റാണ് ഉപ്പേരിക്കും കായ വറുത്തുണ്ടാക്കുന്ന ചിപ്സിനുമുള്ളത്.എന്നാൽ, ഓണത്തിന് പതിനഞ്ച് ദിവസങ്ങൾ മാത്രം ശേഷിക്കെ എടുത്തു പറയത്തക്ക വിധമുള്ള കച്ചവടം ഒന്നും നടക്കുന്നില്ലെന്നാണ് കുമാറിൻ്റെ പക്ഷം.

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ‍ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ

1

കൊവിഡ് രോഗവ്യാപനവും അതേ തുടർന്നുണ്ടായ ലോക്ഡൗണും വിപണിയെ ബാധിച്ചു. ചിങ്ങം പിറക്കുന്നതോടെ കഴിഞ്ഞ വർഷത്തിൽ നിന്ന് വിപരീതമായുള്ള നല്ല നിലയ്ക്കുള്ള കച്ചവടം പ്രതീക്ഷിച്ചിരിക്കുകയാണ് കുമാറും കടയിലെ മറ്റ് തൊഴിലാളികളും. ഓഗസ്റ്റ് 12ന് അത്തം ആരംഭിക്കും.അത്തം പത്തിനാണ് തിരുവോണം.

ഇക്കുറി തിരുവോണമെത്തുന്നത് ഓഗസ്റ്റ് 21 ന്. 17 ന് ചിങ്ങമാസം പിറക്കുന്നതോടെ ഓണത്തിനുള്ള ഒരുക്കങ്ങൾ സാധാരണ രീതിയിൽ എല്ലായിടത്തും വർണാഭമാകും. രോഗവ്യാപനം കുറയാതെ നിൽക്കുന്നതിനാൽ ഇക്കുറിയും ആഘോഷത്തിനും കച്ചവടത്തിനും ഭംഗം വരാനാണ് സാധ്യത.

ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കും: വീണ ജോർജ്, സ്വാഗതാർഹമെന്ന് ട്രാൻസ്ജെൻഡർലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കും: വീണ ജോർജ്, സ്വാഗതാർഹമെന്ന് ട്രാൻസ്ജെൻഡർ

2

200 മുതൽ 300 കിലോ വരെയാണ് എത്തൻകായ കച്ചവടത്തിനായിട്ടെടുക്കുന്നതെന്ന് കുമാർ ചിപ്സിൻ്റെ ഉടമ കൂടിയായ കുമാർ പറയുന്നു. എന്നാൽ, ഇക്കുറി 20 മുതൽ 40 കിലോ കായകൾ മാത്രമാണ് ദിവസവും മാർക്കറ്റിൽ നിന്ന് വാങ്ങുന്നത്. കൂടുതൽ കച്ചവടമില്ലാത്തതാണ് ഇതിന് കാരണം.

വരുന്ന ഞായറാഴ്ചക്കുള്ള വാവുബലിക്ക് കുറച്ചെങ്കിലും ഓർഡറുകൾ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്.അത് കഴിഞ്ഞാണല്ലോ മലയാളികൾ മഹാ ഉത്സവമായി കൊണ്ടാടുന്ന ഓണം. ഒന്നും പറയാറായിട്ടില്ല. നിയന്ത്രണങ്ങളും രോഗവ്യാപനവുമൊക്കെ ഇങ്ങനെ നിൽക്കുമ്പോൾ വലിയ പ്രതീക്ഷകളൊന്നുമില്ല - കുമാർ പറയുന്നു.

 ഓൺലൈൻ ക്ലാസുകളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും അശ്ലീല പ്രദർശനവും; കർശന നടപടിയെന്ന് ഇ എസ് ബിജുമോൻ ഓൺലൈൻ ക്ലാസുകളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും അശ്ലീല പ്രദർശനവും; കർശന നടപടിയെന്ന് ഇ എസ് ബിജുമോൻ

3

ഉപ്പേരിയും കായയിൽ വറുക്കുന്ന ചിപ്സിനും ഉപയോഗിക്കാനുള്ള സാധനങ്ങൾ വാങ്ങാൻ മാത്രം ഏതാണ്ട് അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെ ചിലവാകാറുണ്ട്.15 ദിവസത്തോളം രാപകലില്ലാതെ കഷ്ടപ്പെട്ടാൽ മാത്രമാണ് കുറച്ചെങ്കിലും ലാഭമുണ്ടാകാറുള്ളത്. കടയിലുള്ളത് നാലോളം ജീവനക്കാരാണ്.അവരുടെ ശമ്പളമടക്കം കൊടുത്തു കഴിഞ്ഞാൽ ഏതാണ്ട് ഒന്നൊന്നര ലക്ഷം രൂപ ലാഭം കിട്ടും. - കുമാറിൻ്റെ വാക്കുകൾ.

ബിഗ് ബോസ് നാലാം സീസണിലേക്ക് പോകുന്നവരുടെ അറിവിലേക്ക്, മുന്നറിയിപ്പുമായി കിടിലം ഫിറോസ്ബിഗ് ബോസ് നാലാം സീസണിലേക്ക് പോകുന്നവരുടെ അറിവിലേക്ക്, മുന്നറിയിപ്പുമായി കിടിലം ഫിറോസ്

4

അമ്പതിലും അറുപതിലും നിൽക്കുന്ന ഏത്തൻ കായയുടെ വില ഓണത്തോടടുക്കുമ്പോൾ 100 മുതൽ 110 രൂപ വരെയാകും. ഓണത്തിൻ്റെ വരവറിയിച്ചുഉള്ള ദിവസങ്ങളിൽ പൊടിപൊടിക്കുന്ന കച്ചവടമാണ് തലസ്ഥാനത്തെ പല കടകളിലും ഉണ്ടാകാറുള്ളത്. തൻ്റെ കടയിലും സ്ഥിരം വരുന്ന ആവശ്യക്കാർ പോലും കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി വരുന്നില്ല. - അദ്ദേഹം പറയുന്നു.

വെട്ടിലായി ലീഗ്; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം, തങ്ങള്‍ ആശുപത്രിയില്‍വെട്ടിലായി ലീഗ്; ഹൈദരലി തങ്ങള്‍ക്ക് വീണ്ടും നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകണം, തങ്ങള്‍ ആശുപത്രിയില്‍

5

തലസ്ഥാനത്തേക്ക് വരുന്നവർ സ്വാദിഷ്ടമായ ഉപ്പേരിക്കും ചിപ്സിനുമായി ആദ്യ പരിഗണന നൽകുന്നതും കുമാറിൻ്റെ ചെറുപീടികയ്ക്കാണ്. ശുദ്ധമായ വെളിച്ചെണ്ണയിലാണ് ഉപ്പേരിയും കായ വറുത്തതും അടക്കമുള്ള നിരവധി പലഹാരങ്ങൾ കടയിൽ തയ്യാറാക്കുന്നത്.

ഉപ്പേരി തയ്യാറാക്കാൻ കുരുമുളക്, ചുക്ക്, ഏലയ്ക്ക പൊടിച്ചത് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്. ചിപ്സിന് എത്തൻകായയും ഉപയോഗിക്കുന്നു. മറ്റ് കെമിക്കലുകളോ, രാസപദാർത്ഥങ്ങളോ ഒന്നും ചേർക്കാതെയാണ് ഇവിടെ പലഹാരങ്ങൾ തയ്യാറാക്കുന്നത്. 38 കൊല്ലത്തോളമായി കടയിലെത്തുന്ന ആവശ്യക്കാർ ഇതുവരെയും സാധനങ്ങൾ വാങ്ങിയിട്ടും ഒരു തെറ്റുകുറ്റങ്ങളും പറഞ്ഞിട്ടില്ല - കുമാറിൻ്റെ വാക്കുകൾ.

ദിവസം 100 രൂപ മാറ്റിവെച്ചാല്‍ 5 രാജ്യങ്ങളില്‍ പോവാം: സഞ്ചാരം ചിലവ്, സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നുദിവസം 100 രൂപ മാറ്റിവെച്ചാല്‍ 5 രാജ്യങ്ങളില്‍ പോവാം: സഞ്ചാരം ചിലവ്, സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു

6

കൊവിഡും ലോക്ഡൗണും കാരണമാണ് കഴിഞ്ഞകൊല്ലം കച്ചവടം പൂർണമായും സത്ംഭിച്ചത്. ഇക്കുറി ഓണകച്ചവടത്തിനായി രണ്ടുപേരെ അധികം ജോലിക്കായി കടയിലേക്ക് വിളിച്ചിട്ടുണ്ടെന്നും കുമാർ പറയുന്നു. തന്നോടൊപ്പം 17 കൊല്ലത്തോളമായി പണിയെടുത്ത ചിലർ സ്വന്തമായി തന്നെ നഗരത്തിൽ മറ്റു ചില പ്രദേശങ്ങളിൽ കടകൾ തുടങ്ങിയിട്ടുണ്ട്.

ശ്രീകണ്ഠേശ്വരം, കരമന, കിള്ളിപ്പാലം, വഴുതക്കാട് എന്നിവിടങ്ങളിലാണ് കൂടെയുണ്ടായിരുന്ന പലരും കട തുടങ്ങി സ്വന്തം നിലക്ക് കച്ചവടം നടത്തുന്നത്. തൻ്റെ കടയിൽ നിന്ന് ആരൊക്കെ കൊഴിഞ്ഞു പോയിട്ടും താനിതു വരെയും കച്ചവടം അവസാനിപ്പിച്ചിട്ടില്ലെന്നും കുമാർ പറഞ്ഞുവയ്ക്കുന്നു.

യുപി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎയുടെ ബിഹാർ സഖ്യ കക്ഷികൾ: നിബന്ധന വെച്ച് ബിജെപിയുപി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎയുടെ ബിഹാർ സഖ്യ കക്ഷികൾ: നിബന്ധന വെച്ച് ബിജെപി

7

നിയമസഭയിൽ നിന്നടക്കം ഓണത്തിന് ഓർഡർ ലഭിക്കാറുണ്ട്. 2019ലെ ഓണാഘോഷത്തോടനുബന്ധിച്ച് 200 കിലോ ഓർഡർ നിയമസഭയിൽ നിന്ന് മാത്രം ലഭിച്ചു. 100 കിലോ ഉപ്പേരിയും 100 കിലോ ചിപ്സുമാണ് അവർ ആവശ്യപ്പെട്ടത്. അവിടെയും മെച്ചപ്പെട്ട ലാഭമൊന്നും ലഭിച്ചില്ല. 360 രൂപയ്ക്കാണ് ഉപ്പേരിയും ചിപ്സും നൽകിയത്. 380 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ കച്ചവടം മുതലാവുകയുള്ളുവെന്നും കൊടങ്ങാവിള സ്വദേശി കൂടിയായ കുമാർ പറയുന്നു.

അധിക്ഷേപ കമന്‍റിന് കിടിലന്‍ നടി സനൂഷയുടെ കിടിലന്‍ മറുപടി: വീണ്ടും പങ്കുവെച്ചത് ഗ്ലാമര്‍ ചിത്രംഅധിക്ഷേപ കമന്‍റിന് കിടിലന്‍ നടി സനൂഷയുടെ കിടിലന്‍ മറുപടി: വീണ്ടും പങ്കുവെച്ചത് ഗ്ലാമര്‍ ചിത്രം

8

സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ എംഎൽഎമാർ, മന്ത്രിമാർ, കളക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ഇവിടെയെത്തി പലഹാരങ്ങൾ വാങ്ങാറുണ്ട്. എല്ലാവരും നല്ല അഭിപ്രായം പറയാറുണ്ട്. ചിപ്സിന് ആവശ്യമായ എത്തൻകായ സ്വീകരിക്കുന്നത് തിരുവനന്തപുരത്തെ മണക്കാട് മാർക്കറ്റിൽ നിന്നാണ്. കരമന കുഞ്ചാലുംമൂട്ടിലുള്ള കണ്ണൻ ഓയിലിൽ നിന്നാണ് പലഹാരങ്ങൾ വറുക്കുന്നതിന് ആവശ്യമായ ശുദ്ധ വെളിച്ചെണ്ണ വാങ്ങിക്കുന്നത്.

പാലക്കാട് വിടി അല്ല മറ്റൊരു പേര്..എറണാകുളത്ത് അജയ് തറയിൽ? ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിൽ ഇവർപാലക്കാട് വിടി അല്ല മറ്റൊരു പേര്..എറണാകുളത്ത് അജയ് തറയിൽ? ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിൽ ഇവർ

9

സാധാരണ അത്തം മുതൽ ഓണം അവസാനിക്കുന്നതുവരെ വൈകുന്നേരങ്ങളിലാണ് പൊതുവേ കൂടുതൽ കച്ചവടം നടക്കാറുള്ളത്. ഇക്കുറി ഏതുവിധത്തിൽ കച്ചവടം മാറും എന്നുള്ളത് പറയാൻ കഴിയില്ല.കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളിക്ക് ഉപ്പേരിയേയും കായ വറുത്തുണ്ടാക്കുന്ന ചിപ്സിനെയും കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു. സദ്യവട്ടങ്ങളിൽ മുന്തിയ പരിഗണന നൽകുന്ന ഇവയൊക്കെ മലയാളികളുടെ ഇലതുമ്പിൽ ഇവർക്ക് പ്രിയപ്പെട്ടതാണ്.വാവുബലി കഴിയുന്നതോടെയെങ്കിലും വിപണിയിൽ മാറ്റമുണ്ടാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

Recommended Video

cmsvideo
New lockdown guidelines to kerala

English summary
In Thiruvananthapuram Statue Kumar, a native of Kodangavila, Neyyattinkara, sells chips and upperi on Press Road. Kumar says there is a huge demand for upperi and roasted chips every year during the Onam season.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X