'ഉറുമ്പോണം, തുമ്പിക്കോണം, എനിക്കോണം'; ഓണക്കാലത്ത് ഓര്‍ക്കാം ഇവയെല്ലാം
കോഴിക്കോട്: ഓണം മലയാളികള്‍ക്ക് സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും കാലമാണ്. അത്തം തൊട്ട് പത്ത് നാള്‍ കുഞ്ഞുങ്ങള്‍ മുതിര്‍ മുതിര്‍ന്നവര്‍ വരെ ഓണത്തിരക്കിലായിരിക്കും. ചിലര്‍ തിരുവോണം കഴിഞ്ഞ പതിനാറാം നാള്‍ മകം വരേയും ഓണം ആഘോഷിക്കുന്നു. പൂക്കളം ഇടുന്നത് മാത്രമല്ല, ഓണക്കോടിയും, ഓണസദ്യയും, ഓണക്കളിയും ഒക്കെയായി മറക്കാന്‍ കഴിയാത്തതായിരിക്കും ഓരോരുത്തര്‍ക്കും ഓണം.
ബഹുകേമമായാണ് നാം ഓണസദ്യ ഒരുക്കാറുള്ളത്. എന്നാല്‍ ഇന്ന് പ്രചാരത്തില്‍ വളരെ കുറവുള്ള ഒരു ആചാരമുണ്ടായിരുന്നു മലയാളിക്ക്. 'ഉറുമ്പോണം'. പുതിയ തലമുറക്ക് ചിലപ്പോള്‍ അത് കേട്ട് കേള്‍വി പോലുമുണ്ടാവില്ല. നാമുണ്ണുമ്പോള്‍ നമ്മള്‍ മറ്റുള്ളവരേയും ഊട്ടുകയെന്ന ഒരു ചിന്തയെ ഉറപ്പിക്കുന്ന ആചാരമാണ് ഉറുമ്പോണം.

Recommended Video
ഉറുമ്പോണം, തുമ്പിക്കോണം, എനിക്കോണം എന്നിങ്ങനെ ഒരു പഴമൊഴി തന്നെയുണ്ടായിരുന്നു മലയാളിക്ക്. അരി വറുത്തതില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്തിളക്കി വാഴയിലക്കീറില്‍ വീടിന്റെ പരിസരങ്ങളില്‍ വെച്ച് ഉറുമ്പുകള്‍ക്ക് ഓണപങ്ക് കൊടുക്കുന്നതാണ രീതി. ഇലക്കീറിന്റെ അറ്റത്ത് തിരിയും തെളിയിച്ച് വെക്കും.
നമ്മള്‍ ഓണസദ്യ ഉണ്ണുന്നതിന് മുമ്പ് ചുറ്റുമുള്ളവരുടെ വയറും നിറയണമെന്നാണ് കരുതി പോരുന്നത്. ഉറുമ്പുകള്‍ക്ക് പുറമേ തുമ്പികളെ ഊട്ടുന്ന രീതിയും മലയാളികള്‍ക്കുണ്ടായിരുന്നു അതാണ് 'തുമ്പിക്കോണം'. തുമ്പികള്‍ കഴിക്കുന്നതിനായി ചെടിയുടെ ഇലകളില്‍ വെക്കുന്നതാണിത്.
അടുത്ത് തോടോ പുഴയോ ഉണ്ടെങ്കില്‍ ഒരുപിടി ഭക്ഷണം മീനുകള്‍ക്കും നല്‍കും. എന്നാല്‍ ഇവയെല്ലാം ഇന്ന് നമുക്ക് അന്യമാവുകയാണം. ഓണാഘോഷങ്ങളെല്ലാം അണുകുടുംബങ്ങളിലേത്തും ഓണ്‍ലൈനിലേക്കും ചുരുങ്ങി.












Click it and Unblock the Notifications