യുവതിയെ അച്ഛന്റെ കൂട്ടുകാരന്‍ പീഡിപ്പിച്ചു

യുവതിയുടെ അച്ചന്റെ കൂട്ടുകാരനായ 40 കാരന്‍ ഉത്തം സിംഗാണ് പീഡിപ്പിച്ചത്. യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഭാര്യയും രണ്ട് മക്കളുമുണ്ട് ഇയാള്‍ക്ക്.
യുവതിയുടെ പിതാവ് കടയില്‍പോയ സമയത്തായിരുന്നു ഉത്തം സിംഗിന്റെ വരവ്. അച്ഛന്റെ കൂട്ടുകാരനായ ഇയാള്‍ ഇടക്കിടെ വീട്ടില്‍ വരാറുള്ളതുകൊണ്ട് യുവതിക്ക് സംശയമൊന്നും തോന്നിയതുമില്ല. കൂട്ടുകാരന്‍ സ്വന്തം മകളെപ്പോലെയാണ് തന്റെ മകളെയും കരുതിയിരുന്നത് എന്നായിരുന്നു തന്റെ വിശ്വാസമെന്ന് പരാതി നല്‍കാനായി പോലീസ് സ്‌റ്റേഷനിലെത്തിയ പിതാവ് പറഞ്ഞു.
ഏതാനും ദിവസങ്ങളായി കൊല്‍ക്കത്തയിലും പരിസരങ്ങളിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് വനിതാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
മമതാ ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രക്ഷോഭകര്‍ പ്രകടനം നടത്തുന്നത്. ബര്‍സാത്ത്, നാദിയ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞയാഴ്ച കോളേജ് വിദ്യാര്‍ത്ഥിനിയെയും സ്‌കൂള്‍ കുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications