തൊഴുത്തില്‍ അതിക്രമിച്ച് കയറി 35കാരന്‍ ഗര്‍ഭിണിയായ പശുവിനെ ബലാത്സംഗം ചെയ്തു
വര്‍ക്കല: ലൈംഗിക അരാജകത്വത്തിന്റെ നാടാണ് കേരളം എന്ന് പൊതുവെ ഒരു പറച്ചിലുണ്ട്. കുഞ്ഞുകുട്ടികള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ ബലാത്സംഗം ചെയ്യപ്പെടുന്ന ഒരു നാടിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. സാസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന് നില്‍ക്കുമ്പോഴും നാട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് കഴിയുന്നില്ല.
വര്‍ക്കലയില്‍ ഗര്‍ഭിണിയായ പശുവിനെ മുപ്പത്തഞ്ചുകാരനായ യുവാവ് ബലാത്സംഗം ചെയ്ത എന്ന സംഭവമാണ് മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. വക്കം ഇറങ്ങുകടവ് പുളിവിളാകം വീട്ടില്‍ അജേഷ് കുമാര്‍ എന്ന യുവാവിനെയാണ് പശുവിനെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അയിരൂരില്‍ സ്വന്തമായി വീടും പുരയിടവുമുള്ള ആളാണ് അജേഷ് കുമാര്‍. ഈ പുരയിടത്തിന് അടുത്തുള്ള വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ടു പശുക്കളിലൊന്നിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് അജേഷ് കുമാര്‍ തൊഴുത്തില്‍ അതിക്രമിച്ച് കയറി പശുവിനെ പീഡിപ്പിച്ചത്. പശുവിന്റെ ഉടമ സ്ഥലത്തെത്തുന്പോൾ ഇയാൾ തൊഴുത്തിന് സമീപം കിടന്നുറങ്ങുകയായിരുന്നത്രെ. വിവരമറിഞ്ഞ് അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി അജേഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇലകമണ്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ പശുവിനെ പരിശോധിച്ച് പീഡനം നടന്ന കാര്യം സ്ഥിരീകരിച്ചു. വര്‍ക്കല താലൂക്കാശുപത്രിയില്‍ അജേഷ് കുമാറിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ അജേഷ് കുമാറിനെ റിമാന്റില്‍ വിട്ടിരിക്കുകയാണ്.












Click it and Unblock the Notifications