ഒന്നാംക്ളാസുകാരിയെ പീഡിപ്പിച്ച 51കാരന്‍ പിടിയില്‍
മലപ്പുറം: മലപ്പുറം മങ്കടയില്‍ ഒന്നാം ക്ളാസുകാരി പീഡനത്തിന് ഇരയായി. കുട്ടിയെ പീഡിപ്പിച്ച മദ്ധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട വെള്ളില സ്വദേശി അബ്ദുള്‍ അസീസ് (51) ആണ് പൊലീസിന്റെ പിടിയിലായത്.
ഏപ്രില്‍ 28നാണ് ഇയാള്‍ അയല്‍വാസിയായ ആറ് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. ലൈംഗിക പീഡനത്തെത്തുടര്‍ന്ന് പരിക്കേറ്റ കുഞ്ഞിനെ അമ്മ ആശുപത്രിയിലാക്കിയപ്പോഴാണ് പീഡന വിവരം പുറംലോകം അറിയുന്നത്.

അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് മങ്കട പൊലീസ് കേസെടുക്കുകയും പ്രതിയായ അബ്ദുള്‍ അസീസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കൂലിപ്പണിക്കാരയ അച്ഛനും അമ്മയും പണിയ്ക്ക് പോയ സമയത്താണ് പ്രതി കുഞ്ഞിനെ ഉപദ്രവിച്ചത്.
പെരിന്തല്‍മണ്ണ കോടതിയില്‍ ഇയാളെ ഹാജരാക്കി. പ്രതിയെ നാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.












Click it and Unblock the Notifications