ബാല ലൈംഗിക ചൂഷണം; ആന്ദ്രേ അഗാസി സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കുറ്റത്തിന് ആന്ദ്രേ അഗാസി അക്കാദമി സ്‌കൂള്‍ അധ്യാപികയെയും മുന്‍ കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഷാനോന്‍ ഗിയാര്‍ഡിനോ(41) ഉം ഇവരുടെ മുന്‍ കാമുകന്‍ ജോസ് അഡ്രിയാന്‍ ഗാര്‍സ്യ(41) ഉം ആണ് അറസ്റ്റിലായത്. ബാല ലൈംഗിക പീഡനം തടയുന്നതിനായുളള വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
ഏതാണ്ട് നാലുവര്‍ഷത്തോളംകാലം ഒരു പെണ്‍കുട്ടിയെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് റിപ്പോര്‍ട്ട്. തന്റെ രണ്ടാനമ്മയോട് പെണ്‍കുട്ടി പീഡനത്തെക്കുറിച്ച് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. നാലാം ഗ്രേഡുമുതല്‍ എട്ടാം ഗ്രേഡുവരെയുള്ള കാലയളവില്‍ അധ്യാപികയുടെ ലൈംഗിക ചൂഷണമുണ്ടായതായാണ് പരാതി. എന്നാല്‍, കുട്ടിയുടെ അധ്യാപികയായിരുന്നില്ല ഗിയാര്‍ഡിനോയെന്ന് പോലീസ് പറഞ്ഞു.

ഏതുവിധേനയാണ് വിധേനയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്നോ എങ്ങിനെയാണ് അധ്യാപികയുമായി പരിചയത്തിലായതെന്നോ കാര്യത്തില്‍ വ്യക്തതയില്ല. അറസ്റ്റിനെ തുടര്‍ന്ന് അധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇത്തരം ടീച്ചേഴ്‌സിനെ സ്‌കൂളില്‍ നിലനിര്‍ത്തില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
2001ലാണ് ലാസ് വേഗാസിലെ അഗാസി സ്‌കൂള്‍ ഓഫ് അക്കാദമി സ്ഥാപിതമായത്. ലോകപ്രശസ്ത ടെന്നീസ് താരം അഗാസി 35 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയാണ് സ്‌കൂള്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനത്തിലോ ഡയറക്ടര്‍ ബോര്‍ഡിലോ അഗാസി ഇടപെടാറില്ല.












Click it and Unblock the Notifications