മെക്കയിലും 'സെക്‌സ് ഷോപ്പ്'.... അതും ഹലാല്‍!
മെക്ക: ഇസ്ലാം മതവിശ്വാസികളുടെ പുണ്യ നഗരമാണ്. എന്നാല്‍ മെക്കാ നഗരത്തിലും ഇനി സെക്‌സ് ഷോപ്പ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. മെട്രോ ഡോട്ട് കൊ ഡോട്ട് യുകെ, ഇന്‍ഡിപ്പെന്‍ഡന്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
ശരിയത് നിയമങ്ങള്‍ക്കനുസരിച്ചുള്ള ഹലാല്‍ 'സെക്‌സ് ഷോപ്പ്' ആണ് മെക്കയില്‍ തുടങ്ങുന്നത്. സെക്‌സ് ടോയ്‌സും മറ്റ് അനുബന്ധ സാധനങ്ങളും ഒക്കെ ഇവിടെ ലഭിയ്ക്കും.

ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള എല്‍ അസിറ എന്ന സ്ഥാപനമാണ് ഷോപ്പ് തുടങ്ങുന്നത്. എല്‍ അസിറയുടെ സ്ഥാപകന്‍ അബ്‌ഡെലാസിസ് കഴിഞ്ഞ വര്‍ഷം തന്നെ തന്റെ ഇത്തരമൊരു ആഗ്രഹം പ്രഖ്യാപിച്ചിരുന്നു. അലിയൗം24 എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ചാണ് വാര്‍ത്ത.
ഓരോ വര്‍ഷവും ഹജ്ജ് നിര്‍വ്വഹിക്കാനായി ദശലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് മെക്ക. സൗദിയിലാണ് സ്ഥലം. മതപണ്ഡിതരും സൗദി അധികൃതരും ഒക്കെ ഇതിന് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.പ്രാദേശിക നിയമങ്ങളും രീതികളും പാലിക്കപ്പെടുന്നുണ്ട് ഉറപ്പ് വരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രെ.
സ്ത്രീകള്‍ക്ക് ഏറെ നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദി. എന്നാല്‍ തങ്ങളുടെ ഷോപ്പില്‍ സ്ത്രീകള്‍ക്ക് ഏറെ ബഹുമാനവും സ്‌നേഹവും ലഭിയ്ക്കുമെന്നാണ് എല്‍ അസിറ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications