ഇതോ ഇന്ത്യ...? നോയ്ഡയില് ദളിത് കുടുംബത്തെ നഗ്നരാക്കി നടുറോഡില്‍ നടത്തിച്ചു, മര്‍ദ്ദിച്ചു...വീഡിയോ
നോയ്ഡ: ലോകം ഇന്ത്യയെ പരിഹസിയ്ക്കുമ്പോള് അതിന് നേരെ മുഖം ചുളിച്ചിട്ടോ ആര്‍ഷ ഭാരത സംസ്കാരത്തെ കുറിച്ച് പ്രസംഗിച്ചിട്ടോ ഒരു കാര്യവും ഇല്ല. കാരണം അത്രയും ക്രൂരവും നാണക്കേടുണ്ടാക്കുന്നതും ആയ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്.
ദളിത് കുടുംബത്തെ ആണ്-പെണ് വ്യത്യാസമില്ലാതെ നഗ്നരാക്കി പൊതു റോഡില്‍ നടത്തിയ്ക്കുകയും ക്രൂരമായി മര്‍ദ്ദിയ്ക്കുകയും ചെയ്ത വാര്‍ത്ത ഒരു പക്ഷേ മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവില്ല. എന്നാല്‍ അങ്ങനെ ഒരു സംഭവം നമ്മുടെ നാട്ടില്‍ നടന്നു. രാജ്യ തലസ്ഥാനത്ത് നിന്ന് അധികം അകലെയല്ലാത്ത നോയ്ഡയില്. ദേശീയമാധ്യമങ്ങളെല്ലാം അപ്പോള്‍ കണ്ണടച്ചിരിയ്ക്കുകയായിരുന്നു.
ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലീം മതവിശ്വാസിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന ഉത്തര്‍ പ്രദേശില്‍ നിന്ന് തന്നെയാണ് ഈ വാര്‍ത്ത. അന്ന് ആള്ക്കൂട്ടമെങ്കില് ഇന്ന് പോലീസ് ആണ് പ്രതിസ്ഥാനത്ത്.

പരാതി പറയാന്‍
തങ്ങളുടെ വീട് കൊള്ളയടിയ്ക്കപ്പെട്ട സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ കുറിച്ച് അറിയാനാണ് ഈ ദളിത് കുടുംബം ഗ്രേറ്റര്‍ നോയ്ഡയിലെ ദന്കോര് പോലീസ് സ്റ്റേഷനിലെത്തിയത്.

പ്രതിഷേധിയ്ക്കാന്‍ അവകാശമില്ലേ
തങ്ങളുടെ പരാതിയില്‍ ഒരു നടപടിയും ഉണ്ടാകാത്തതില്‍ ഇവര്‍ പോലീസ് സ്റ്റേഷനത്തിലെത്തി പ്രതിഷേധിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ മാറിയത്.

ക്രൂരമായ വസ്ത്രാക്ഷേപം
സ്ത്രീകളേയും പുരുഷന്മാരേയും അതി ക്രൂരമായാണ് പോലീസുകാര്‍ വസ്ത്രാക്ഷേപം നടത്തിയത്. ഇവരുടെ ചെറിയ കുട്ടികള്‍ക്കും പൊതു ജനത്തിനും മുന്നില്‍ വച്ചായിരുന്നു ഇത്.
ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ സഹിയ്ക്കില്ല
അതി ക്രൂരമായി പോലീസ് നടത്തുന്ന വസ്ത്രാക്ഷേപത്തിന്റെ ദൃശ്യങ്ങളാണിത്.

ആ പോലീസുകാരന്
ദന്കോര് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍ പ്രവീണ്‍ യാദവിന്റെ നേതൃത്വത്തിലാണ് ദളിത് കുടുംബത്തെ ക്രൂരമായി പീഡിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

എല്ലാവരും നോക്കി നിന്നു
പൊതുജന സമക്ഷത്തില്‍ ഇങ്ങനെ ഒരു അനീതി നടന്നിട്ടും ഒരാള്‍ പോലും അതിനെതിരെ പ്രതികരിയ്ക്കാന്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും ദു:ഖകരം.

പോലീസിന്റെ മുടന്തന്‍ വാദം
തങ്ങള്‍ ഇങ്ങനെ ഒരു കാര്യമേ ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ വാദം. ദളിത് കുടുംബ സ്റ്റേഷനിലേയ്ക്ക് നഗ്നരായി മാര്‍ച്ച് ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിയ്ക്കുന്ന വീഡിയോ തന്നെ അതിന് ഉത്തരം നല്‍കുന്നുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications