സെക്‌സിനിടെ ശബ്ദമുണ്ടാക്കിയ വീട്ടമ്മയ്ക്ക് വീണ്ടും പിഴ
ലണ്ടന്‍: സെക്‌സിനിടെ അമിതമായ ശബ്ദമുണ്ടാക്കി അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കിയെന്ന പേരില്‍ കോടതി രണ്ടാഴ്ചത്തെ ജയില്‍ വാസത്തിന് ശിക്ഷിച്ച ഗെമ്മ വെയ്ല്‍ എന്ന ഇരുപത്തിരണ്ടുകാരിക്ക് വീണ്ടും കോടതിയുടെ ശിക്ഷ. ഇത്തവണയും ശബ്ദ മലിനീകരണത്തിനാണ് ശിക്ഷ. ബര്‍മിങ്ഹാം മജിസ്‌ട്രേറ്റ് കോടതി 150 പൗണ്ട് ആണ് ശിക്ഷ വിധിച്ചത്.
വാതിലുകള്‍ വലിച്ചടയ്ക്കുകയും, വീടിനുള്ളിലെ വസ്തുക്കള്‍ വലിച്ചെറിയുകയും ഉറക്കെ ബഹളമുണ്ടാക്കുകയും ചെയ്തതിനാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. യുവതിയുടെ അമിതമായ ആക്രോശത്തിനെതിരെ അയല്‍ക്കാര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഗെമ്മ ശബ്ദമലിനീകരണമുണ്ടാക്കിയെന്ന് പോലീസ് കണ്ടെത്തി.

ബര്‍മിങ്ഹാം സ്വദേശിനിയാണ് ഗെമ്മ. ഗെമ്മ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സ്വന്തം വീട്ടിനുള്ളില്‍ മറ്റുള്ളവര്‍ക്ക് ശല്യം ചെയ്യാതെ ജീവിക്കുന്നവരാണെന്നും അവരുടെ അഭിഭാഷക വാദിച്ചു. നേരത്തെ ബെഡ്‌റൂമില്‍ സംഭവിച്ച കാര്യത്തില്‍ ശിക്ഷ ലഭിച്ചത് ഗെമ്മയെ മാനസികമായി തളര്‍ത്തിയെന്നും അഭിഭാഷക കോടതിയില്‍ പറഞ്ഞു. എന്നാല്‍, അത്തരം വാദങ്ങള്‍ കോടതി മുഖവിലയ്‌ക്കെടുത്തില്ല.
ഇക്കഴിഞ്ഞ ജൂണിലാണ് ഗെമ്മയെ സെക്‌സിനിടെ ശബ്ദുമുണ്ടാക്കിയതിന് തടവിന് ശിക്ഷിച്ചത്. സെക്‌സിനിടെ അമിതമായ അപശബ്ദമുണ്ടാക്കി അയല്‍ക്കാരെ ശല്യപ്പെടുത്തി എന്നതായിരുന്നു ഇവര്‍ക്കുമേലുള്ള കുറ്റം. ഇവരുടെ അപശബ്ദം കുട്ടികള്‍ കേള്‍ക്കാതിരിക്കാന്‍ ജനാലകള്‍ അടച്ചും ടിവിയുടെ ശബ്ദം കൂട്ടിയുമാണ് ജീവിക്കുന്നതെന്നായിരുന്നു അയല്‍ക്കാരുടെ പരാതി.












Click it and Unblock the Notifications