മുംബൈയിലെത്തിയ വീട്ടമ്മയെ ഒരു ദിവസം 35 പേര്‍ പീഡിപ്പിച്ചു
കല്യാണ്‍: ജോലി വാഗ്ദാനം ചെയ്ത് മുംബൈയിലെത്തിച്ച കൊല്‍ക്കത്തക്കാരിയായ വീട്ടമ്മയെ ഒരു ദിവസം 35 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. സ്ത്രീയെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റശേഷമാണ് ഇത്രയും പേര്‍ ലൈംഗികമായി ഉപയോഗിച്ചതെന്ന് സ്ത്രീ പോലീസില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ഇവര്‍.
നിത്യജീവിതത്തിന് വകയില്ലാതിരുന്ന ഇവരെ നല്ല ജോലി നല്‍കാമെന്ന് പ്രലോഭിച്ചാണ് സലിം എന്നയാള്‍ മുംബൈയിലെ നാഹുറില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാള്‍ ഒരു ലക്ഷം രൂപയ്ക്ക് ഭിവാന്ദി റെഡ് ലൈറ്റ് ഏരിയയില്‍ വില്‍ക്കുകയും ചെയ്തു. സ്ത്രീയെ വാങ്ങിയ ആള്‍ കൊണ്ടുപോകും മുന്‍പ് സലിം തന്റെ കൂടെ ഒരു ദിവസം താമസിപ്പിക്കുകയായിരുന്നു.

പീഡനത്തെ തുടര്‍ന്ന് അവശയായ വീട്ടമ്മയെ സലിം തന്നെയാണ് ഭിവാന്ദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍. ഇയാളുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീയെ പ്രദേശവാസികള്‍ സംശയം തോന്നി പോലീസില്‍ എത്തിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പോലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇതു രണ്ടാം തവണയാണ് ഭിവാന്ദിയില്‍ ഈ രീതിയിലുള്ള സംഭവം അരങ്ങേറുന്നത്. കഴിഞ്ഞവര്‍ഷവും ഒരു സ്ത്രീയെ മൂന്നുപേര്‍ ചേര്‍ന്ന് ചുവന്ന തെരുവില്‍ എത്തിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. ലൈംഗിക അതിക്രമത്തിന് വഴങ്ങാതിരുന്ന സ്ത്രീയുടെ ഗുഹ്യഭാഗത്ത് പൊള്ളലേല്‍പ്പിച്ച പ്രതികളെ പോലീസ് പിന്നീട് പിടികൂടിയിരുന്നു.












Click it and Unblock the Notifications