കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അറ്റാക്ക് പോലെ ഒരു നെഞ്ചുവേദന, നെഞ്ചിൽ കോടാലിവച്ച് വെട്ടും പോലെ'... ആശുപത്രിക്കിടക്കയിൽ ലൈവുമായി സാന്ദ്ര

Google Oneindia Malayalam News

പാലക്കാട്: ഡെങ്കിപ്പനി രൂക്ഷമായി ഐസിയുവില്‍ ആയിരുന്നു നടിയും നിര്‍മാതാവും ആയ സാന്ദ്ര തോമസ്. അഞ്ച് ദിവസത്തെ ഐസിയു വാസത്തിന് ശേഷം സാന്ദ്രയെ ആശുപത്രി മുറിയിലേക്ക് മാറ്റിയതായി കഴിഞ്ഞ ദിവസം സഹോദരി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് മോചനം നേടി സാന്ദ്ര തോമസ്; അഞ്ച് ദിവസത്തിന് ശേഷം ഐസിയുവില്‍ നിന്ന് മാറ്റിഅതീവ ഗുരുതരാവസ്ഥയില്‍ നിന്ന് മോചനം നേടി സാന്ദ്ര തോമസ്; അഞ്ച് ദിവസത്തിന് ശേഷം ഐസിയുവില്‍ നിന്ന് മാറ്റി

'ദേഹം നൊന്താല്‍ കൊരവള്ളി ഞാന്‍ കുത്തിപ്പൊട്ടിച്ചുകളയും'- സാബുമോന്‍ അങ്ങനെയാണ്... തെറിക്ക് ഒരു കുറവും ഇല്ല'ദേഹം നൊന്താല്‍ കൊരവള്ളി ഞാന്‍ കുത്തിപ്പൊട്ടിച്ചുകളയും'- സാബുമോന്‍ അങ്ങനെയാണ്... തെറിക്ക് ഒരു കുറവും ഇല്ല

ഇപ്പോഴിതാ, ആശുപത്രി കിടക്കയില്‍ നിന്നും ഒരു ലൈവുമായി എത്തിയിരിക്കുകയാണ് സാന്ദ്ര തോമസ്. തന്റെ രോഗാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സാന്ദ്രയുടെ വീഡിയോ. ശരിക്കും മുള്‍മുനയില്‍ നിര്‍ത്തുന്ന കാര്യങ്ങളായിരുന്നു സാന്ദ്രയ്ക്ക് ഡെങ്കിപ്പനി ബാധിച്ചപ്പോള്‍ സംഭവിച്ചത്.

വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ

പപ്പയ്ക്ക് പനിയായി തുടങ്ങി

പപ്പയ്ക്ക് പനിയായി തുടങ്ങി

ഒരാഴ്ചയായി പപ്പയ്ക്ക് പനിയായിരുന്നു. സ്ഥിരമായി വരുന്നതുകൊണ്ട് അത്ര അത്രയ്ക്ക് കാര്യമാക്കിയില്ല. അടുത്തുള്ള ക്ലിനിക്കില്‍ കാണിച്ച് മരുന്ന് കഴിച്ചെങ്കിലും കുറഞ്ഞില്ല. പിന്നെയാണ് പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ഉള്ള അവിറ്റിസ് ആശുപത്രിയില്‍ എത്തുന്നത്. അന്ന് പപ്പയെ ഡോക്ടറെ കാണിച്ച് തിരിച്ചുപോവുകയും ചെയ്തു.

മമ്മിയ്ക്കും പനി

മമ്മിയ്ക്കും പനി

അതുകഴിഞ്ഞപ്പോള്‍ മമ്മിയ്ക്കും പനി തുടങ്ങി. കിടപ്പിലാകുന്ന സ്ഥിതിയായി. സാന്ദ്രയ്ക്കും പനി തുടങ്ങി. രണ്ട് പേരും കുറച്ച് ദിവസം പാരസെറ്റാമോള്‍ ഗുളികയും കഴിച്ച് കാത്തിരുന്നു. കുട്ടികളെയൊന്നും അടുപ്പിക്കാതെ മാറ്റി നിര്‍ത്തി. വൈറല്‍ ഫീവര്‍ ആണെന്ന് കരുതി ഇരിക്കുകയായിരുന്നു.

തലകറങ്ങി വീണു

തലകറങ്ങി വീണു

അങ്ങനെയിരിക്കെ ആണ് ഒരു ദിവസം രാവിലെ അമ്മ വിളിച്ചപ്പോള്‍ ചായകുടിക്കാന്‍ ആയ ഡൈനിങ് ടേബിളിന്റെ അടുത്തെത്തിയത്. പെട്ടെന്നൊരു തലകറക്കം വന്നു. പിന്നെ നോക്കുമ്പോള്‍ ഡൈനിങ് ടേബിളിന്റെ അടിയില്‍ കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു. എഴുന്നേല്‍ക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചുപോയി.

ആശുപത്രിയിലേക്ക്

ആശുപത്രിയിലേക്ക്

പിന്നെ വേഗം ആശുപത്രിയില്‍ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരെ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടര്‍ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്. എഴുന്നേറ്റിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞതേ ഓര്‍മയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു എന്നാണ് സാന്ദ്ര തോമസ് അല്‍പം നര്‍മം കലര്‍ത്തി പറഞ്ഞത്.

ബിപി കുറഞ്ഞു, ഹൃദയമിടിപ്പും

ബിപി കുറഞ്ഞു, ഹൃദയമിടിപ്പും

എഴുന്നേറ്റിരുന്നപ്പോള്‍ ബിപി വലിയ തോതില്‍ കുറഞ്ഞു. ഹൃദയമിടിപ്പ് 30 ലേക്ക് താണു. തന്റെ ഹൃദയം മിടിക്കുന്നത് ശരിക്കും ഫീല്‍ ചെയ്തത് അപ്പോഴാണെന്നും സാന്ദ്ര പറയുന്നുണ്ട്. പെട്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

ഹാര്‍ട്ട് അറ്റാക്ക് പോലെ

ഹാര്‍ട്ട് അറ്റാക്ക് പോലെ

അതിനിടയ്ക്ക് ഉറങ്ങിക്കൊണ്ടിരിക്കവേ അറ്റാക്ക് വരുന്നത് പോലെ വന്നു. ശരിക്കും പാനിക്ക് ആയിപ്പോയി എന്നാണ് സാന്ദ്ര പറയുന്നത്. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു. അടുത്തുനില്‍ക്കുന്ന നഴ്‌സുമാരെ വിളിക്കാന്‍ കൈ പൊങ്ങുന്നുപോലും ഉണ്ടായിരുന്നില്ല.

നെഞ്ചില്‍ കോടാലികൊണ്ട് വെട്ടിയത് പോലെ

നെഞ്ചില്‍ കോടാലികൊണ്ട് വെട്ടിയത് പോലെ

നെഞ്ചില്‍ ഒരു കോടാലി കൊണ്ട് വെട്ടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെ ഒരു ഫീല്‍ ആയിരുന്നു ആ സമയത്ത്. വിശദീകരിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള വേദന. അതിന് ശേഷം കടുത്ത തലവേദനയും ഉണ്ടായി. തല വെട്ടിക്കളയാന്‍ വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വേദന.

പകരുന്ന രോഗമല്ല

പകരുന്ന രോഗമല്ല

രോഗം വന്നപ്പോള്‍ പലരും പലതും പറഞ്ഞ് പരിഹസിച്ചിരുന്നു. എന്നാല്‍ ഇത് ഒരാളില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരുന്ന രോഗമല്ല. കൊതുക് പടര്‍ത്തിയാല്‍ മാത്രം പടരുന്ന ഒന്നാണ്. ശുദ്ധ ജലത്തില്‍ മുട്ടയിടുന്ന കൊതുകാണ് ഇത് പരത്തുന്നത് എന്നും സാന്ദ്ര വിശദീകരിക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസിലെ 'ജെന്റില്‍മാന്‍' അനൂപിന്റെ ജീവിതത്തിന്റെ സ്റ്റാറ്റസ് മാറുന്നു!!! ഐശ്വര്യയുമായി വിവാഹനിശ്ചയംബിഗ് ബോസ് ഹൗസിലെ 'ജെന്റില്‍മാന്‍' അനൂപിന്റെ ജീവിതത്തിന്റെ സ്റ്റാറ്റസ് മാറുന്നു!!! ഐശ്വര്യയുമായി വിവാഹനിശ്ചയം

'കല്യാണത്തിന് ചേച്ചിയിട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ'! ചുട്ടമറുപടിയുമായി അശ്വതി ശ്രീകാന്ത്'കല്യാണത്തിന് ചേച്ചിയിട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ'! ചുട്ടമറുപടിയുമായി അശ്വതി ശ്രീകാന്ത്

ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Actress Sandra Thomas admitted in hospital due to dengue fever

English summary
Actress and Producer Sandra Thomas explained her experience with Dengue Fever in live video. She was in Intensive Care Unit (ICU) for 5 days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X