• search

സച്ചിന്റെ പ്രണയത്തണലിൽ ഭവ്യ കാൻസറിനെ തോൽപ്പിക്കുന്നു; സന്തോഷ വാർത്ത പങ്കുവെച്ച് സച്ചിൻ

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കാൻസറിനെ പ്രണയം കൊണ്ട് തോൽപ്പിക്കാനിറങ്ങിയവരായിരുന്നു സച്ചിനും ഭവ്യയും. തന്റെ പ്രണയിനിക്ക് കാൻസറാണെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് ചേർത്ത് നിർത്തുകയായിരുന്നു സച്ചിൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കണ്ണീർ കുറിപ്പിലൂടെയാണ് ഇവരുടെ പ്രണയം നമ്മളറിഞ്ഞത്. മലയാളികളുടെ മനസ്സ് നിറഞ്ഞ കയ്യടിയാണ് ഈ ദമ്പതികൾ സ്വന്തമാക്കിയത്.

  തുലാവർഷം കനിഞ്ഞില്ലെങ്കിൽ കൊടും വേനൽ; വരും ദിവസങ്ങളിൽ ചൂട് കൂടും...കുടിവെള്ളക്ഷാമവും

  സച്ചിന്റെയും ഭവ്യയുടെയും പ്രണയത്തിന് മുമ്പിൽ കാൻസർ തോറ്റു തുടങ്ങുന്നുവെന്ന സന്തോഷ വാർത്തയാണ് സച്ചിൻ ഇന്ന് നമ്മോട് പങ്കുവെയ്ക്കുന്നത്. വിവാഹ ശേഷം കീമോ ചെയ്യുവാനായി ആശുപത്രിയിൽ പോയിരുന്നു. ചികിത്സയ്ക്ക് ശേഷം കിട്ടിയ റിപ്പോർട്ടുകൾ പോസീറ്റീവാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു.

  പ്രണയം

  പ്രണയം

  കഴിഞ്ഞ വർഷമാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ട് തുടങ്ങുന്നത്. അക്കൗണ്ടിംഗ് പഠിക്കാനായി എത്തിയ സ്ഥാപനത്തിൽവെച്ചാണ് സച്ചിനും ഭവ്യയും തമ്മിൽ കണ്ടുമുട്ടുന്നത്. സൗഹ്യദത്തിൽ തുടങ്ങിയ അടുപ്പം പിന്നീട് പ്രണയമായി. ഭവ്യയ്ക്ക് നിലമ്പൂർ ചന്തക്കുന്നിലെ ബാങ്കിൽ ജോലി ലഭിച്ചു. തുടർ പഠനം നടത്തി ഉയർന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും.

  കാൻസർ എന്ന വില്ലൻ

  കാൻസർ എന്ന വില്ലൻ

  അസഹ്യമായ ഒരു പുറം വേദനയിലൂടെയാണ് കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഭവ്യയിൽ കണ്ടുതുടങ്ങുന്നത്. വിദഗ്ധ പരിശോധനയിൽ കാൻസറാണെന്ന് സ്ഥിരീകരിച്ചു. കാൻസറിനേക്കാൾ മുകളിൽ തന്നെയാണ് പ്രണയമെന്ന് പറഞ്ഞ് സച്ചിൻ അവളെ ചേർത്തുനിർത്തി.

  കൂലിപ്പണിക്ക്

  കൂലിപ്പണിക്ക്

  കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം മാത്രമായിരുന്നു ഭവ്യയുടെ കുടുംബത്തിലെ ഏക വരുമാനം. കാഴ്ചക്കാരാനായി നിൽക്കാൻ സച്ചിന് കഴിയുമായിരുന്നില്ല, തുടർ പഠനവും ഉയർന്നജോലിക്കുള്ള തിരച്ചിലും നിർത്തി അവൻ കൂലിപ്പണിക്കിറങ്ങി. ഇപ്പോഴും മാർബിൾ പണിയെടുത്താണ് സച്ചിൻ ചികിത്സാചെലവ് കണ്ടെത്തുന്നത്.

  വിവാഹം

  വിവാഹം

  ഭവ്യയ്ക്ക ഏറ്റവും നല്ല ചികിത്സ തന്നെ നൽകണമെന്നായിരുന്നു സച്ചിൻറെ തീരുമാവം. ആദ്യ കീമോ കഴിഞ്ഞപ്പോൾ തന്നെ വിവാഹ നിശ്ചയം നടത്തി. ഭവ്യയ്ക്ക് ആത്മവിശ്വാസം നൽകാൻ തന്നെക്കൊണ്ട് അന്ന് കഴിയുന്നത് അതായിരുന്നു എന്നാണ് സച്ചിൻ പറയുന്നത്. എട്ടാമത്തെ കീമോയ്ക്ക് പോകുന്നതിന് മുൻപ് സച്ചിൻ ഭവ്യയുടെ കഴുത്തിൽ മിന്നുചാർത്തി.

  നിങ്ങളുടെ പ്രാർത്ഥന

  നിങ്ങളുടെ പ്രാർത്ഥന

  സമൂഹമാധ്യമങ്ങളിലൂടെ സച്ചിന്റെയും ഭവ്യയുടേയും പ്രണയകഥ പുറം ലോകം അറിഞ്ഞത്. ഇരുവർക്കും അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്. ഭവ്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ പ്രാർത്ഥനയോടെ കൂടെ നിന്ന ഓരോരുത്തർക്കും സച്ചിൻ നന്ദി അറിയിച്ചു. മരുന്നുകളെക്കാൾ ശക്തി പകർന്നത് എല്ലാവരുടെയും പ്രാർത്ഥനയാണെന്ന് സച്ചിൻ പറയുന്നു.

  കുറിപ്പ്

  കുറിപ്പ്

  വിവാഹത്തിന് ശേഷം ഞങ്ങൾ എറണാകുളത്തെ ആശുപത്രിയിൽ കീമോ ചെയ്യുവാൻ പോവുകയുണ്ടായി ചികിത്സക്ക് ശേഷം കിട്ടിയ റിപ്പോർട്ടുകൾ പോസിറ്റിവാണെന്ന് ഡോക്ടർ അറിയിച്ചു. മരുന്നുകളെക്കാൾ ഫലിച്ചത് നിങ്ങൾ ഒരോരുത്തരുടെയും പ്രാർത്ഥനയാണെന്ന് സാരം ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ രണ്ടു പേരയും അനുഗ്രഹിച്ചതിന് സ്നേഹിച്ചതിന് ,ഇനി അടിയന്തരമായി ഈ വരുന്ന ചൊവ്വാഴ്ച്ച ഭവ്യക്ക് ഓപ്പറേഷൻ തയ്യാറാവാൻ ഡോക്ടർ അറിയിച്ചിട്ടുണ്ട് എല്ലാം നല്ല രീതിയിൽ അവസാനിക്കാൻ എല്ലാവരും പ്രാർത്ഥിക്കുകയെന്നാണ് സച്ചിൻ കുറിച്ചത്.

  ഫേസ്ബുക്ക് പോസ്റ്റ്

  സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  കന്യാസ്ത്രീയുടെ പരാതിയിൽ ഒടുവിൽ വത്തിക്കാൻ ഇടപെടുന്നു; ബിഷപ്പിനെതിരെ നടപടിയെടുക്കും

  English summary
  bhavya is recovering from cancer,sachin fb post

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more