കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരീരത്തില്‍ ആസിഡ് പോലെ പൊള്ളി ഇറങ്ങുന്ന മെഡിസിന്‍, കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ: ക്യാന്‍സര്‍ അനുഭവം

Google Oneindia Malayalam News

ക്യാന്‍സറിന്റെ ഏറ്റവും സാധാരണമായ ചികിത്സ രീതിയില്‍ ഒന്നാണ് കീമോ തെറാപ്പി. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനോ അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതില്‍ നിന്നും അവയെ തടയുവാനോ ചില മരുന്നുകള്‍ ഉപയോഗിക്കുന്നതിനെയാണ് കീമോ തെറാപ്പി. ഇപ്പോഴിതാ കീമെ തെറാപ്പിയിലൂടെ വെന്തുരുകിയ അനുഭവത്തെ കുറിച്ച് വികാരഭരിതമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി ജയന്‍ നായര്‍. താന്‍ അനുഭവിച്ച വേദനയും സഹനവും തുറന്നുപറയുന്ന ഈ കുറിപ്പ് അല്‍പം വേദനയോടെയല്ലാതെ വായിച്ചുതീര്‍ക്കാന്‍ സാധിക്കില്ല. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു നല്‍കിയ ഞങ്ങളുടെ കുഞ്ഞ്; നടൻ പ്രേംകുമാറിന്റെ കുറിപ്പ്എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു നല്‍കിയ ഞങ്ങളുടെ കുഞ്ഞ്; നടൻ പ്രേംകുമാറിന്റെ കുറിപ്പ്

1

ട്രീറ്റ്മെന്റിന്റെ 25% കഴിഞ്ഞു.ട്യൂബ്സ്‌ മാറ്റി. സ്റ്റേപ്പിൾസ് എടുത്തു മാറ്റി. കുറ്റം പറയരുതല്ലോ കാണാൻ നല്ല രസം ആയിരുന്നു. ശരീരത്തിൽ ഒരു റെയിൽവേ ട്രാക്ക്. അപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചിരുന്നു. ഡിസോൾവ്ഡ് സ്റ്റിച്ചസ് ഇട്ടാൽ ഇത് തിരിച്ചു എടുക്കണ്ട വേദന കൂടി ഉണ്ടാവില്ലായിരുന്നല്ലോ എന്നോർത്ത്. പക്ഷേ ഇപ്പോൾ ആ വ്യത്യാസം അറിയാം. കാരണം സർജറി ചെയ്തതിന്റെ ഒരു പാട് പോലും ഇപ്പൊ കാണാൻ പറ്റില്ല. അടുത്തത് കീമോ ആണ്. ഡോക്ടർ 6 മാസത്തെ കീമോ ആണ് പറഞ്ഞത്. കൂട്ടത്തിൽ chemoport ഇടാനും പറഞ്ഞു. (chemo port is a small, implantable reservoir with a thin silicone tube that attaches to a vein. The main advantage of this vein-access device is that chemotherapy medications can be delivered directly into the port rather than a vein, eliminating the need for needle sticks.

2

കഴുത്തിനു താഴെ വെയ്നിനോട് ചേരുന്ന നേർത്ത സിലിക്കൺ ട്യൂബുള്ള ഒരു ചെറിയ, ഇംപ്ലാന്റബിൾ റിസർവോയറാണ് കീമോ പോർട്ട്. ഇതിന്റെ പ്രധാന പ്രയോജനം കീമോതെറാപ്പി മരുന്നുകൾ നേരിട്ട് എത്തിക്കാം എന്നതാണ് , സൂചി സ്റ്റിക്കുകളുടെ ആവശ്യം ഇല്ലാതാക്കുന്നു എന്നതാണ്.) പക്ഷേ വീണ്ടും ഒരു സർജറി ചെയ്യാനുള്ള പേടി കൊണ്ട് വെയിനിൽ കൂടി chemo കൊടുത്താൽ മതി എന്ന് ഞാൻ പറഞ്ഞു. ഞാൻ നോക്കുമ്പോൾ കൈയിൽ ആവശ്യത്തിന് vein കാണുന്നുണ്ട്. എണ്ണി നോക്കി, എങ്ങനെ പോയാലും 6 vein ഉണ്ടാകും.

3

അങ്ങനെ ഒരാശ്വാസത്തിൽ ഞാൻ കീമോ തുടങ്ങി. ബ്ലീച്ചിങ് പൌഡറിനെ ഓർമിപ്പിക്കുന്ന രീതിയിൽ ഗന്ധം ഉള്ള ഒരു ചുവപ്പ് കളർ മരുന്ന് ആയിരുന്നു.(പേര് ചേർക്കുന്നില്ല ).രണ്ട് ദിവസത്തെ കീമോയ്ക്ക് ശേഷം എനിക്കും ഞാൻ ഉപയോഗിക്കുന്ന മുറിക്കും വസ്ത്രങ്ങൾക്കും എല്ലാം ആ ഗന്ധം ആയിരുന്നു. ശരീരത്തിലൂടെ ആസിഡ് പോലെ പൊള്ളി ഇറങ്ങുന്ന ഒരു മെഡിസിൻ ആയിരുന്നു എന്റെ അറിവിൽ കീമോ മെഡിസിൻ. ഇത് പക്ഷേ ശാന്തമായി ശരീരത്തിലൂടെ ഒഴുകി. ഒന്നും അറിഞ്ഞില്ല. ഡിസ്ചാർജ് ചെയ്യുന്ന സമയത്തു ഡോക്ടർ വന്നു. തമിഴൻ ആയിരുന്നു അദ്ദേഹം. "പതിനഞ്ചു ദിവസം കഴിയുമ്പോൾ മുടി പോയിതുടങ്ങും. പേടിക്കേണ്ട, തിരിച്ചു വരാൻ ഉള്ളതാണ്. മാനസികമായി തയ്യാർ എടുക്കണം. പിടിച്ചു നിൽക്കണം "തമിഴ് കലർന്ന ഇംഗ്ലീഷിൽ അദ്ദേഹം പറഞ്ഞു.

4

ആദ്യത്തെ കീമോ കഴിഞ്ഞു വീട്ടിൽ എത്തി. അപ്പോഴാണ് ശരിക്കും മനസ്സിൽ ആകുന്നത്, മുൻപ് ശാന്തനായി സിരകളിൽ കൂടി ഒഴുകിയത് ആസിഡിനെകാൾ മാരകമായിരുന്ന ഒന്നായിരുന്നു എന്ന്. ശരീരം മുഴുവനും പുകഞ്ഞു കത്താൻ തുടങ്ങി. ബാംഗ്ലൂർ നഗരത്തിലെ തണുപ്പിലും എന്റെ ശരീരം ചുട്ട് പഴുത്തു. എല്ല് നുറുങ്ങുന്ന വേദനയിൽ വീണ്ടും ഒരു ഐസു വാസം. വേദനക്കിടയിൽ ഇടയ്ക്കെപ്പോഴോ മിന്നി മായുന്ന ഓർമ്മ. കുറച്ചു ദിവസം കഴിഞ്ഞു മറ്റൊന്നും ചെയ്യാനില്ല ഇത് കീമോയുടെ സൈഡ് എഫക്ട് ആണ് എന്ന് പറഞ്ഞു ഡിസ്ചാർജ് ചെയ്തു.

5

പിന്നീടുള്ള ദിവസങ്ങളിൽ ബെജ് സ്പ്രഡ് നനച്ച് ദേഹത്തും തലയിലും ചുറ്റി ആയിരുന്നു ഉറങ്ങിയിരുന്നത്.മണിക്കൂറുകൾ കൊണ്ട് ഉണങ്ങുന്ന ഷീറ്റ് വീണ്ടും വീണ്ടും നനച്ച് പുതയ്ക്കുമായിരുന്നു.ഒരു എസിക്ക് പോലും അതിൽ നിന്ന് രക്ഷപ്പെടുത്താൻ പറ്റുമായിരുന്നില്ല. ഒരു ദിവസം ഉറക്കം ഉണരുമ്പോൾ ഞാൻ കാണുന്നത് കുറച്ചു കുറച്ചായി അടർന്നു വീഴുന്ന എന്റെ തലമുടി ആണ്. പിന്നീട് അങ്ങോട്ട് എന്റെ വീട്ടിൽ എല്ലായിടത്തും എന്റെ മുടിച്ചുരുളുകൾ കൊണ്ട് നിറഞ്ഞു. അവസാനം അങ്ങിങ്ങായി കുറച്ചു മുടി മാത്രം ഉണ്ടായിരുന്ന എന്നെ എനിക്ക് തന്നെ മനസ്സിൽ ആകാതെ വന്നു. പുരികവും കൺപീലികളും കൂടി പോയ എന്റെ രൂപം എന്നെ വല്ലാതെ ഭയപ്പെടുത്തി.

6

"കുറച്ചു മുടി ആണെങ്ങിൽ പോലും തലയിൽ ഇരുന്നാൽ വേദന കൂടും. ഷേവ് ചെയ്തു കളയുന്നത് ആണ് നല്ലത് "ഡോക്ടർ പറഞ്ഞുകൊണ്ടേയിരുന്നു. Cancer ട്രീറ്റ്മെന്റ് തുടങ്ങിയതിനു ശേഷം മാനസികമായി പിടി വിട്ട് പോയ കുറച്ചു സന്ദർഭങ്ങളെ ഉണ്ടായിട്ടുള്ളൂ. അതിൽ ഒന്നായിരുന്നു ഷേവ് ചെയ്യാൻ വേണ്ടി ഞാൻ അടുത്തുള്ള പാർലറിൽ പോയപ്പോൾ ഉണ്ടായതു.അത്രയും നാൾ പൊന്നു പോലെ വളർത്തിയ മുടി പറിച്ചു മാറ്റുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു. ചുറ്റും ഉണ്ടായിരുന്നവർ സഹതാപത്തോടെ നോക്കിക്കൊണ്ടിരുന്നു. ആരൊക്കെയോ ഹസ്ബെൻഡിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. തലയിൽ മുഴുവനും ഷാൾ വെച്ച് ഞാൻ മൂടി. മറ്റുള്ളവർ തിരിച്ചറിയാതിരിക്കാൻ മുഖവും മൂടി.എന്റെ കണ്ണുകൾ മാത്രമേ പുറത്ത് കാണുമായിരുന്നുള്ളു. അങ്ങനെ ഒരു മാസം.

7

അടുത്ത പ്രാവശ്യം ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ അടുത്ത് വന്നിരുന്ന ഒരു മാലാഖകുട്ടി എന്റെ പല തീരുമാനങ്ങളും തെറ്റാണെന്നു ബോധ്യപ്പെടുത്തി. മൂന്ന് വയസുള്ള ബോൺ വന്ന ഒരു കുഞ്ഞ്. കാലിന്റെ തുടയിലെ എല്ല് പൊട്ടി പുറത്ത് വന്നിട്ട് നടക്കാൻ പോലും കഴിയാത്ത ഒരു കുഞ്ഞ്. ഞാനും എന്റെ രോഗം ഉൾക്കൊണ്ടു. കാൻസർ എന്ന് പറയുമ്പോൾ മുടിയിലായ്മ ആണെന്ന് അറിയാമാരുന്നെങ്കിൽ കൂടി ഉൾക്കൊള്ളാൻ കുറച്ചു സമയം വേണ്ടി വന്നു പിന്നീട് ഒരിക്കൽ പോലും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ഞാൻ എന്റെ തല കവർ ചെയ്തിട്ടില്ല.

8

അങ്ങനെ കലണ്ടറിൽ ആറു കീമോ കഴിയുന്ന സമയവും കുറിച്ച് കാത്തിരുന്ന എന്നോട് നാലാമത്തെ കീമോ കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു "ബാക്കി രണ്ടു കീമോ എന്നുള്ളത് പന്ത്രണ്ട് ആക്കുകയാണ്. അതും ആഴ്ചയിൽ ഒന്ന് വെച്ച്. പേടിക്കേണ്ട സൈഡ് എഫക്ടസ് കുറവായിരിക്കും "ശരിക്കും പറഞ്ഞാൽ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. പക്ഷേ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ആ പന്ത്രണ്ട് ആഴ്ച്ചകൾ ആയിരുന്നു ഏറ്റവും കൂടുതൽ എന്നെ വിഷമിപ്പിച്ചത്. എല്ലാ ചൊവ്വാഴ്ചയും കീമോ.കൗണ്ടും പ്ലേറ്റ്ലെറ്റ്സ് കുറഞ്ഞു അടുത്ത ആഴ്ചയിലെ കീമോ മുടങ്ങാതിരിക്കാൻ ഒരാഴ്ച മുഴുവനും സ്റ്റിറോയിഡ്സ് കുത്തി ഇടും.

9


അപ്പോഴാണ് ശരിക്കും മനസ്സിൽ ആകുന്നത്. ഓരോ പ്രാവിശ്യം കീമോ കഴിയുമ്പോഴും അത് കൊടുത്ത ഞരമ്പും ചുറ്റും ഉള്ള ഞരമ്പും കരിഞ്ഞുണങ്ങും. പിന്നീട് അങ്ങോട്ട് വെയിൻ കിട്ടാതെ ആയി. എന്റെ ഓതറൈസ്ഡ് നേഴ്സ് ആയ അഖിലും ആഷ്മയും ഒന്നര മണിക്കൂർ വരെ ക്ഷമയോടെ എന്റെ വെയിൻ കിട്ടാൻ വേണ്ടി ശ്രമിക്കുമായിരുന്നു. പത്തു പതിനഞ്ചു പ്രാവിശ്യം വരെ കുത്തിയിട്ടും ഞരമ്പ് കിട്ടാതെ എന്റെ വിരലുകളിൽ കൂടി കീമോ തരുമായിരുന്നു. ഞാൻ കരയുന്നതിൽ കൂടുതൽ അവർ വിഷമിച്ചിട്ടുണ്ട്. ഓരോ പ്രാവിശ്യം കുത്തി ശരിയാകാതെ വരുമ്പോഴും അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ഓർമ്മ പോലും ശരിക്കില്ലാതെ പന്ത്രണ്ട് ആഴ്ച്ചകൾ. കീമോയുടെ അധ്യായം അവിടെ കഴിഞ്ഞു.പതിനഞ്ചു ദിവസം ഇടവേള.

10

പിന്നെ ഒരുമാസത്തെ റേഡിയേഷൻ.അത് പ്രതേക തരം റെയ്സ് നമ്മുടെ എഫക്റ്റഡ് ആയ ഭാഗത്തേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്. ഒട്ടും വേദന ഉണ്ടാവില്ല. പക്ഷേ അതിന് ശേഷം ശരീരം പൊള്ളി കരിഞ്ഞു വരും. പിന്നീട് കുറച്ചു മാസങ്ങൾക്കു ശേഷം ശരിയാവുകയും ചെയ്യും. ഞാൻ തമാശക്ക് പറഞ്ഞിരുന്നത് എന്റെ ശരീരം ഗ്രിൽഡ് ചിക്കൻ പോലെ ആക്കിയല്ലോ ഡോക്ടർ എന്നായിരുന്നു. അങ്ങനെ സഹനത്തിന്റെ ഒന്നരവർഷം. പിന്നെ സാധരണ രീതിയിൽ ഉള്ള ചെക്കപ്പുകൾ. ആദ്യം എല്ലാ മാസവും പിന്നീട് മൂന്ന് മാസത്തിൽ ഒരിക്കൽ പിന്നെ ആറു മാസത്തിൽ ഒരിക്കൽ. പിന്നീട് കൊല്ലത്തിൽ ഒരിക്കൽ ആവും. ഒരിക്കലും ആരെയും ഭയപ്പെടുത്താൻ വേണ്ടി അല്ല ഞാൻ അനുഭവക്കുറിപ്പ് എഴുതിയത്.മറിച്ചു ആർക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടാവരുത് എന്ന് അർത്മാർത്ഥമായി ആഗ്രഹിക്കുന്നത് കൊണ്ടാണ്.

Recommended Video

cmsvideo
old video of saranya sasi is going viral | Oneindia Malayalam

ഉരുള്‍പൊട്ടലിന്റെ സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതികവിദ്യ കയ്യിലുണ്ടോ? വിഡി സതീശനോട് വിജയരാഘവന്‍ഉരുള്‍പൊട്ടലിന്റെ സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതികവിദ്യ കയ്യിലുണ്ടോ? വിഡി സതീശനോട് വിജയരാഘവന്‍

English summary
Lakshmi Jayan Nair's post about her experiences with cancer chemotherapy goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X