• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മറഡോണയുടെ ചുംബനവും അന്നത്തെ നൃത്തവും ഓര്‍ത്തെടുത്ത് രഞ്ജിനി ഹരിദാസ്; കറുത്ത മുടിക്കാരിയായ കാമുകി!

ഡീഗോ മറഡോണ ആദ്യമായും അവസാനമായും കേരളത്തില്‍ കാലുകുത്തുന്നത് 2012 ല്‍ ആയിരുന്നു. ബോബി ചെമ്മണൂരിന് വേണ്ടിയാണ് അദ്ദേഹം വന്നത്. എന്നാല്‍ ആ ഷോ മുഴുവന്‍ കൈയ്യടക്കിയത് മറഡോണയും അവതാരകയായ രഞ്ജിനി ഹരിദാസും ചേര്‍ന്നായിരുന്നു.

ആ ചെഗുവേര ഹൃദയത്തിലായിരുന്നു... ലാറ്റിനമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പോരാളി; ഫുട്‌ബോളിനപ്പുറം

ഫിദലിന്റെ പ്രിയപ്പെട്ടവൻ... ഒടുവിൽ ചരമവാർഷികത്തിൽ മരണം; ജീവിതം കൊണ്ട് പന്താടിയവന്റെ ക്യൂബൻ കടപ്പാട്

രഞ്ജിനിയെ ചുറ്റിപ്പിടിച്ച് വേദിയില്‍ മറഡോണ നൃത്തം വച്ചു. രഞ്ജിനിയെ ചുംബിച്ചു. വീഡിയോയും ചിത്രങ്ങളും വൈറല്‍ ആയി. മറഡോണയുടെ കറുത്ത മുടിയുള്ള പുതിയ കാമുകിയെന്ന് രഞ്ജിനിയെ ലാറ്റിനമേരിക്കന്‍ പത്രങ്ങള്‍ ആഘോഷിച്ചു. ഇന്ന് മറഡോണ ലോകത്തോട് വിടപറയുമ്പോള്‍, രഞ്ജിനിയും അദ്ദേഹത്തെ ഓര്‍ത്തെടുക്കുന്നുണ്ട്.

ഏറ്റവും ഗംഭീര പരിപാടി

ഏറ്റവും ഗംഭീര പരിപാടി

മറഡോണ കണ്ണൂരില്‍ എത്തിയ പരിപാടിയുടെ അവതാരകയാകാൻ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നുവെന്നാണ് രഞ്ജിനി പറയുന്നത്. ആ ദിവസം എക്കാലത്തും തന്റെ ഹൃദയത്തില്‍ പതിഞ്ഞിരിക്കുമെന്നും രഞ്ജിനി പറയുന്നു. താന്‍ അവതാരകയായതില്‍ ഏറ്റവും അവേശം നിറഞ്ഞ പരിപാടിയും അതായിരുന്നു എന്ന് രഞ്ജിനി പറയുന്നുണ്ട്.

മറഡോണയെ കുറിച്ച്

മറഡോണയെ കുറിച്ച്

മറഡോണയെന്ന ഫുട്‌ബോള്‍ താരത്തിന്റെ നിഗൂഢമായ പ്രഭാവലയമാണ് മനസ്സില്‍ നില്‍ക്കുന്നത്.. അദ്ദേഹത്തിന്റെ ചുറുചുറുക്കും ചൈനത്യവും... അദ്ദേഹത്തോടുള്ള മനുഷ്യരുടെ ഭ്രാന്തമായ ആരാധനയും എല്ലാം രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

ആ ദിനം

ആ ദിനം

അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ പെട്ടെന്ന് മനസ്സിലൂടെ കടന്ന് പോയത് സമ്പൂര്‍ണമായും ഭ്രാന്തമായ ആ ദിനത്തിലൂടെ ആയിരുന്നു എന്ന് രഞ്ജിനി പറയുന്നു. അന്ന് ആ പരിപാടിയുടെ അവതാരകയായത്, മറഡോണയ്‌ക്കൊപ്പം നൃത്തംവച്ചത്, അദ്ദേഹം തന്നെ ചുംബിച്ചത്... എന്നാല്‍ ആവേശത്തേക്കാളേറെ ആ ഓര്‍മകള്‍ തന്നിലുണ്ടാക്കിയത് ദു:ഖവും നഷ്ടബോധവും ആണെന്ന് രഞ്ജിനി പറയുന്നു.

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍

മറഡോണയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടാണ് രഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫുട്‌ബോള്‍ മൈതാനത്തിലായായും, സ്‌റ്റേജില്‍ ആയാലും പാര്‍ട്ടിയില്‍ ആയാലും തന്റെ അതുല്യമായ പ്രഭാവം അദ്ദേഹം നിറച്ചുവെന്നും രഞ്ജിനി പറയുന്നുണ്ട്.

എന്തായിരുന്നു വാര്‍ത്ത

എന്തായിരുന്നു വാര്‍ത്ത

മറഡോണ കേരളത്തില്‍ വന്നപ്പോള്‍ ആരാധകര്‍ അത്രയേറെ ആഹ്ലാദഭരിതരായിരുന്നു. കേരളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയനുമായി പന്തുതട്ടിയ കാഴ്ച ഫുട്‌ബോള്‍ പ്രേമികള്‍ ഒരുകാലത്തും മറക്കുകയും ഇല്ല. എന്നാല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് രഞ്ജിനെ ചുറ്റിപ്പിടിതും ചുംബിച്ചതും നൃത്തംവച്ചതും ആയിരുന്നു എന്ന് മാത്രം.

cmsvideo
  Messi and Pele Reacts To Diego Maradona's Sudden Demise | Oneindia Malayalam
  ഇവിടെ മാത്രമല്ല, എവിടേയും

  ഇവിടെ മാത്രമല്ല, എവിടേയും

  ഗോസിപ്പ് വാര്‍ത്തകള്‍ക്ക് എന്നും മികച്ച വിപണിയാണല്ലോ... പ്രത്യേകിച്ചും മറഡോണയെ പോലുള്ള ഒരു എവര്‍ടൈം സെലിബ്രിറ്റിയുടെ കാര്യത്തില്‍. രഞ്ജിനിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളെ ലാറ്റിന്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ കണ്ടത് മറഡോണയുടെ പുതിയ കാമുകി എന്ന നിലയ്ക്കായിരുന്നു. കറുത്ത മുടിയുള്ള കാമുകി എന്ന് പല മാധ്യമങ്ങളും വിശേഷിപ്പിക്കുകയും ചെയ്തു.

  ഒരു നാൾ നമ്മൾ ആകാശത്ത് പന്തുതട്ടുമെന്ന് പെലെ, ഫുട്ബോളിന്റെ നഷ്ടമെന്ന് മെസി; സ്മരിച്ച് ഫുട്ബോൾ ലോകം

  സെപ്റ്റിക് ടാങ്കിലും പന്തിനായി പോരാടിയവന്‍, ഹീറോയില്‍ നിന്ന് പതനം, തിരിച്ചുകൊണ്ടുവന്നത് ദാല്‍മ

  English summary
  Ranjini Haridas remembers the dance and stage with Maradona on her Facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X